Events - 2025
സോജിയച്ചന്‍ നയിക്കുന്ന എവെയ്ക്ക് ലണ്ടൻ കൺവെൻഷൻ സെപ്റ്റംബർ 30ന്
തോമസ് കെ ആന്‍റണി 15-09-2017 - Friday
സോജിയച്ചന്‍റെ നേതൃത്വത്തിൽ സെഹിയോന്‍ യുകെ ടീം നയിക്കുന്ന ലണ്ടൻ ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 30 ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ 6 മണിവരെ നടക്കും. 'നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ' എന്ന യേശുവിന്റെ കൽപ്പനപ്രകാരം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ലണ്ടനിലെ പാമേഴ്സ് ഗ്രീനില്‍ കൂടുതൽ ജനങ്ങൾക്ക് പങ്കെടുക്കുവാനും വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പ്രത്യേകം മതബോധനത്തിനുമായി സെന്‍റ് ആന്‍സ് സ്കൂളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ മുതിർന്നവർക്കും സ്കൂൾ ക്ലാസ് മുറികളിൽ കുട്ടികൾക്കുമായി ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. സെഹിയോന്‍ യുകെയുടെ ടീൻസ് ഫോര്‍ കിംഗ്ടണ്‍ ടീമുകള്‍ ശുശ്രൂഷകൾ നയിക്കും. ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ ദൈവസ്തുതി ആരാധന, വിശുദ്ധ കുർബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയും ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാർത്ഥനയും ഉണ്ടായിരിക്കും. പൊതു വാഹന സൗകര്യമുള്ള സ്കൂളിൽ വിശാലമായ സൗജന്യ പാർക്കിംഗ് ഉണ്ടായിരിക്കും.
സ്കൂളിന്റെ അഡ്രസ്സ്:
St. Anne's Catholic High School
6 Oakthorpe Road, Palmers Green
London, N135Y
കൂടുതൽ വിവരങ്ങൾക്ക്:
തോമസ് 07903867625