India - 2025

'എവേയ്ക്ക് 2017' യുവജന കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 28-09-2017 - Thursday

മൂവാറ്റുപുഴ: കോതമംഗലം രൂപത യുവദീപ്തി കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമതു യുവജന കണ്‍വന്‍ഷന്‍ എവേയ്ക്ക് 2017 നാളെ ആരംഭിക്കും. നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന കണ്‍വെന്‍ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ടോം ചക്കാലക്കുന്നേല്‍ അധ്യക്ഷത വഹിക്കും.

നൈറ്റ് വിജില്‍, തെയ്‌സെ, കലാസന്ധ്യ, വിനോദയാത്ര, പാനല്‍ ചര്‍ച്ചകള്‍, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും മാധ്യമ സ്വാധീനം യുവജനങ്ങളില്‍, സൈബര്‍ വിചിന്തനങ്ങള്‍, പ്രകൃതി സംരക്ഷണവും യുവത്വവും, പൈശാചിക ആരാധനയും വഴിതെറ്റുന്ന യുവത്വവും, ഞാനും എന്റെ പ്രസ്ഥാനവും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.

ഫിജോ ജോസഫ്, ഫാ. ബിജു കുന്നുംപുറത്ത്, പരിസ്ഥിതി പ്രവര്‍ത്തകനും കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സന്തോഷ് അറയ്ക്കല്‍, ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്‍സണ്‍ പൂവന്തുരുത്ത്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു, യുവ ദീപ്തി മുന്‍ രൂപത പ്രസിഡന്റ് ഷൈജു ഇഞ്ചയ്ക്കല്‍, കെസിബിസി യൂത്ത് അവാര്‍ഡ് ജേതാവ് സ്മിത പുളിക്കല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.ബിജു, തലശേരി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഡോ. ജോസ് പെണ്ണാപറന്പില്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സമാപന സമ്മേളനത്തില്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സമാപന സന്ദേശം നല്‍കും. രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കണിമറ്റത്തില്‍, നെസ്റ്റ് പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് കാരക്കുന്നേല്‍, യുവദീപ്തി മുന്‍ രൂപത ഡയറക്ടര്‍ ഫാ. പോള്‍ കാരക്കൊന്പില്‍, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ അലീന എഫ്‌സിസി, മുന്‍ ആനിമേറ്റര്‍ സിസ്റ്റര്‍ കാരുണ്യ സിഎംസി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം സിനോജ് ജോസ്, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിന്‍ ചമ്പക്കര, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിസ് കാവലക്കാട്ട്, എന്നിവര്‍ പ്രസംഗിക്കും.

More Archives >>

Page 1 of 101