
കൊച്ചി: കേരള തിയോളജിക്കല്‍ അസോസിയേഷന്റെ (കെടിഎ) മൂന്നാമതു പൊതുസമ്മേളനവും ഏകദിന സെമിനാറും പാലാരിവട്ടം പിഒസിയില്‍ ഇന്നു നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം വൈകുന്നേരം നാലിനു സമാപിക്കും. കേരള ദൈവശാസ്ത്രത്തിന്റെ അവസ്ഥയെന്ത്, എന്തുകൊണ്ട് ദൈവശാസ്ത്രത്തിന് സഭയിലും സമൂഹത്തിലും കാര്യമായ സംഭാവനകള്‍ ചെയ്യാനാവുന്നില്ല ദൈവശാസ്ത്രജ്ഞരുടെ ശ്രദ്ധ പതിയേണ്ട തലങ്ങളും വിഷയങ്ങളും ഏവ തുടങ്ങിയ വിഷയങ്ങള്‍ ആദ്യ സെഷനില്‍ ചര്‍ച്ച ചെയ്യും.