India - 2025

കെസിബിസി വർഷകാല സമ്മേളനത്തിന് പിഒസിയിൽ തുടക്കമായി

പ്രവാചകശബ്ദം 04-06-2025 - Wednesday

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) വർഷകാല സമ്മേളനത്തിന് പാലാരിവട്ടം പിഒസിയിൽ തുടക്കമായി.

സമ്മേളനത്തിനു മുന്നോടിയായി നടന്ന സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. 'സിനഡാത്മകത പരിപോഷിപ്പിക്കുന്നതിൽ 'സന്യസ്‌ത സമൂഹ നേതാക്കളുടെ പങ്ക്' എന്ന വിഷയത്തിൽ റവ. ഡോ. സാജു ചക്കാലക്കൽ ക്ലാസ് നയിച്ചു. കെസിബിസി സമ്മേളനം നാളെ സമാപിക്കും.


Related Articles »