
കൊച്ചി: മാധ്യമങ്ങളിലെ ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനം സ്ത്രീസമൂഹത്തിനുണ്ടാവണമെന്നു കെസിബിസി വിമന്‍സ് കമ്മീഷന് ചെയര്മാന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി. കമ്മീഷന് ജനറല്‍ ബോഡി യോഗം കൊച്ചി പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംതലമുറയ്ക്കു വഴിവിളക്കാകാന്‍ ഓരോ സ്ത്രീയ്ക്കും സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്മീഷന് സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന് അധ്യക്ഷത വഹിച്ചു.
സിബിസിഐ കമ്മീഷന് സെക്രട്ടറി സിസ്റ്റര്‍ റ്റെലിഷ നടുകുടിയില്‍ മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, വിമന്‍സ് കമ്മീഷന് ജോയിന്റ് സെക്രട്ടറി ഡോ. ജിബി ഗീവര്ഗിസ്, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, ട്രഷറര്‍ അല്‍ഫോന്‍സ, ആനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സിബിസിഐ വിമന്‍സ് കമ്മീഷന് അവാര്‍ഡ് ജേതാക്കളായ ഡോ. റോസക്കുട്ടി ഏബ്രഹാം, ജെയിന് ആന്‍സില്‍, രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ചു.