India - 2025
33 മണിക്കൂര്‍ തുടര്‍ച്ചയായ ആരാധനയും മധ്യസ്ഥ പ്രാര്‍ത്ഥനയും 24ന്
സ്വന്തം ലേഖകന്‍ 21-10-2017 - Saturday
കോട്ടയം: ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ കോട്ടയം സമരിയാ മിനിസ്ട്രി നയിക്കുന്ന 33 മണിക്കൂര്‍ തുടര്‍ച്ചയായ ആരാധനയും മധ്യസ്ഥപ്രാര്‍ഥനയും 24ന് രാവിലെ 11ന് ആരംഭിക്കും. ''ആരാധന അഗ്‌നി'' എന്നു പേരിട്ടിരിക്കുന്ന ആരാധന കോട്ടയം കളത്തിപ്പടിയിലെ ദൈവദാസി സിസ്റ്റര്‍ റാണി മരിയ നഗറിലാണ് (ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം) നടക്കുന്നത്. പ്രവേശനം സൗജന്യം. താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9544045460, 9745114765