India - 2025

വിശുദ്ധ എവുപ്രാസ്യമ്മയുടെ 140ാം ജനനത്തിരുനാള്‍ ആഘോഷിച്ചു

സ്വന്തം ലേഖകന്‍ 18-10-2017 - Wednesday

ഇരിങ്ങാലക്കുട: വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരില്‍ വിശുദ്ധയുടെ 140ാം ജനനത്തിരുനാള്‍ ആഘോഷിച്ചു. എറണാകുളംഅങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തിരുനാള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. എവുപ്രാസ്യമ്മയുടെ ജനനം മണ്ണിനും വിണ്ണിനും ആനന്ദദായകമാണെന്നും ആ വിശുദ്ധ ജീവിതത്തിലൂടെ അനേകര്‍ ധന്യരായെന്നും ബിഷപ്പ് പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധയുടെ ജ്ഞാനസ്‌നാനംകൊണ്ട് അനുഗൃഹീതമായ കര്‍മലനാഥ ഫൊറോന പള്ളിയിലേക്കുള്ള പ്രദക്ഷിണം നടന്നു. എടത്തിരുത്തി കര്‍മലനാഥ ഫൊറോന പള്ളി വികാരി റവ.ഡോ. വര്‍ഗീസ് അരിക്കാട്ട്, സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് മേരി എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധയുടെ കബറിടത്തില്‍ തൃശ്ശൂര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് കോമ്പാറ, സി‌എം‌സി തൃശ്ശൂര്‍ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സി. അനിജ എന്നിവര്‍ പുഷ്പ്പം അര്‍പ്പിച്ചു.

More Archives >>

Page 1 of 107