India - 2025

ക്രൈസ്തവ സഭാചരിത്ര പഠനം ഇന്ന് ഡല്‍ഹിയില്‍

സ്വന്തം ലേഖകന്‍ 17-10-2017 - Tuesday

ന്യൂഡല്‍ഹി: ക്രൈസ്തവ സഭകളുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുന്ന ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്റെ 80ാം വാര്‍ഷിക സമ്മേളനവും പതിനേഴാമത് ക്രൈവാര്‍ഷിക സമ്മേളനവും ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി രാജ് നിവാസ് മാര്‍ഗിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ മില്ലേനിയം ഹാളില്‍ രാവിലെ 11ന് ചേരുന്ന സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും.

മെത്തഡിസ്റ്റ് ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ് സുബോധ് സി. മണ്ഡല്‍ അധ്യക്ഷനായിരിക്കും. പ്രസിഡന്റ് ഡോ. ജെറ്റി. എ ഒലിവര്‍, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ഉമ്മന്‍, ഫാ. ഫ്രാന്‍സിസ് തോണിപ്പാറ, ഫാ. ലിയോണാഡ് ഫെര്‍ണാന്‍ഡോ, മുന്‍ എംപി ചാള്‍സ് ഡയസ്, ഡോ. ജോര്‍ജ് മേനാച്ചേരി തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

More Archives >>

Page 1 of 107