India - 2025

മിഷന്‍ ലീഗിന്റെ സപ്തതി ആഘോഷങ്ങള്‍ക്കായി ബല്‍ത്തങ്ങാടി ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 16-10-2017 - Monday

ബല്‍ത്തങ്ങാടി: ചെറുപുഷ്പ മിഷന്‍ലീഗിന്റെ സപ്തതി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ കര്‍ണാടകയിലെ ബല്‍ത്തങ്ങാടിയില്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 20, 21 തീയതികളിലാണ് മിഷന്‍ ലീഗിന്റെ 70ാം വാര്‍ഷികാഘോഷം നടക്കുക. ദേശീയ സമിതിയുടെയും കര്‍ണാടക സംസ്ഥാന സമിതിയുടെയും ബല്‍ത്തങ്ങാടി രൂപതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് സപ്തതി ആഘോഷങ്ങള്‍ നടക്കുന്നത്. 20നു രാവിലെ പത്തിനു കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റോയി മാത്യു പതാക ഉയര്‍ത്തും.

തുടര്‍ന്നു നടക്കുന്ന സംസ്ഥാന കലോത്സവം ബല്‍ത്തങ്ങാടി രൂപതാധ്യക്ഷനും സീറോ മലബാര്‍ സിനഡ് വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി ഉദ്ഘാടനംചെയ്യും. സപ്തതി റാലി ബല്‍ത്തങ്ങാടി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വലിയപറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയപറന്പില്‍ ആമുഖ സന്ദേശം നല്‍കും. സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. മിഷന്‍ലീഗിന്റെ പ്രഥമ ദേശീയ പ്രസിഡന്റായിരുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ബല്‍ത്തങ്ങാടി രൂപതാധ്യക്ഷനും സീറോ മലബാര്‍ സിനഡിന്റെ വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ലോറന്‍സ് മുക്കുഴി, മിഷന്‍ലീഗ് കര്‍ണാടക സംസ്ഥാന രക്ഷാധികാരിയും ഭദ്രാവതി രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് അരുമച്ചാടത്ത്, മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍, പുത്തൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും.

മിഷന്‍ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, കര്‍ണാടക റിജിയണല്‍ ഇവാന്‍ജലൈസേഷന്‍ സെക്രട്ടറി ഫാ. ഹാരി ഡിസൂസ, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് റോയി മാത്യു, കേരള സംസ്ഥാന സമിതി പ്രസിഡന്റ് ബിനു മാങ്കുട്ടം, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് പി. ജ്ഞാനദാസ്, ബല്‍ത്തങ്ങാടി രൂപതാ പ്രസിഡന്റ് ജോര്‍ജ് കാരയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും. അംഗങ്ങളായി 50 വര്‍ഷം പിന്നിട്ട ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് ഏറനാട്ട്, ജോസ് കാഞ്ഞിരക്കാട്ട്, പീറ്റര്‍ പി. ജോര്‍ജ്, ജോസ് കരിക്കുന്നേല്‍, സെബാസ്റ്റ്യന്‍ കരിമാക്കില്‍, ഏലിക്കുട്ടി എടാട്ട് എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. കര്‍ണാടക സംസ്ഥാനത്തെ മികച്ച കാരുണ്യ പ്രവര്‍ത്തകനുള്ള ദേശീയ സമിതിയുടെ പുരസ്‌കാരം ഫിലിപ്പ് മാത്യുവിന് സമ്മാനിക്കും. വാര്‍ഷികാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറും കര്‍ണാടക സംസ്ഥാന ഡയറക്ടറുമായ ഫാ. ജോസഫ് മറ്റം സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് മീറാ ജോര്‍ജ് കൃതജ്ഞതയും അര്‍പ്പിക്കും.

വാര്‍ഷികാഘോഷങ്ങള്‍ക്ക് മിഷന്‍ലീഗ് അന്തര്‍ദേശീയ വൈസ് ഡയറക്ടര്‍ ഫാ. ആന്റണി തെക്കേമുറി, ദേശീയ വൈസ് ഡയറക്ടര്‍മാരായ മാണ്ഡ്യ രൂപത വികാരി ജനറാള്‍ ഫാ.ജോര്‍ജ് ആലൂക്കാ, ഫാ. മാത്യു പുതിയാത്ത്, സിസ്റ്റര്‍ ആന്‍ഗ്രേസ് എഇഇ, ദേശീയ ഭാരവാഹികളായ ടൈറ്റസ് തോമസ്, കെ.ടി. ജോ കൊച്ചുചെറുനിലത്ത്, ലൂക്ക് അലക്‌സ് പിണമറുകില്‍, ബെന്നി മുത്തനാട്ട്, കെ.കെ. സൂസന്‍, ദീപാ ആന്റണി, ജിസ്മി ജോസ്, സംസ്ഥാന ഭാരവാഹികളായ വര്‍ഗീസ് കഴുതാടിയില്‍, വര്‍ഗീസ് കളപ്പുരയില്‍, ജോസ് തരകന്‍, ഷോളി ഡേവിഡ്, ജയ്‌സന്‍ ഷൊര്‍ണൂര്‍, സിസ്റ്റര്‍ പാവന എഇഇ എന്നിവര്‍ നേതൃത്വം നല്‍കും.

More Archives >>

Page 1 of 107