India - 2026

ബിഷപ്പ് മാത്യുസ് മാർ പോളികാർപ്പോസ് ചുമതലയേറ്റു

പ്രവാചകശബ്ദം 30-06-2025 - Monday

മാവേലിക്കര: പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസി സാഗരത്തെ സാക്ഷി നിർത്തി മാവേലിക്കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഡോ. മാത്യുസ് മാർ പോളികാർപ്പോസ് ചുമതലയേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും മലങ്കര കത്തോ ലിക്കസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലി ക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. മാത്യുസ് മാർ പോളികാർപ്പോസിനെ മാവേ ലിക്കര രൂപത ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ കൽപനയും തീരുമാനവും മലങ്കര കത്തോലിക്ക സഭ കുരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസ് വായിച്ചു. പതിനെട്ട് വർഷം മാവേലിക്കര രൂപതാധ്യക്ഷനായി സേവനമനുഷ്‌ഠിച്ച ശേഷം വിരമിച്ച ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്നേഹ നിർഭരമായ യാത്രയയപ്പും ചടങ്ങിൽ നൽകി.

മോൺ. ഡോ. ജോൺ പോൾ സിറിൽ ഫെർണാണ്ടസ്, ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ഡോ ജോസഫ് മാർ ബർണബാസ് സഫഗ്രൻ മെത്രാപ്പോലീത്ത, ബിഷപ്പ് ജോസഫ് മാർ തോമസ്, യുഹാനോൻ മാർ തിയോഡോഷ്യസ്, ബിഷപ്പ് ഡോ തോമസ് മാർ യൗസേബിയസ്, ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ്, ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ബിഷപ്പ് ഏബ്രഹാം മാർ യൂലിയോസ്, ബിഷപ്പ് മാർ ജോസ് പുളിക്കൽ, ബിഷപ്പ് മാർ ജോസഫ് ക ല്ലറങ്ങാട്ട്, ബിഷപ്പ് മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ, ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ തുടങ്ങിയവർ പങ്കെടുത്തു.

അനുമോദന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അ ധ്യക്ഷത വഹിച്ചു മന്ത്രി സജി ചെറിയാൻ,കൊടിക്കുന്നിൽ സുരേഷ് എം പി, എംഎല്‍എമാരായ രമേശ് ചെന്നിത്തല എം എസ് അരുൺകുമാർ, യു പ്രതിഭ, ചാണ്ടി ഉമ്മൻ, മുൻ കേന്ദ്ര മന്ത്രി പ്രൊഫ പി. ജെ.കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍



'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »