India - 2025

ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സി‍ലുകളുടെ സുവര്‍ണ ജൂബിലി ആഘോഷം 28ന്

സ്വന്തം ലേഖകന്‍ 26-10-2017 - Thursday

കോട്ടയം: ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സി‍ലുകളുടെ സുവര്‍ണ ജൂബിലി ആഘോഷം 28ന് നടക്കും. മാര്‍ മാത്യു കാവുകാട്ട് 1967 സെപ്റ്റംബര്‍ 14നാണു പാസ്റ്ററല്‍ കൗണ്‍സില്‍ ആരംഭിച്ചത്. പ്രഥമ 70 അംഗ കൗണ്‍സിലില്‍ 44 പേര്‍ അല്മായരായിരുന്നു. അസംപ്ഷന്‍ കോളജില്‍ നടക്കുന്ന സുവര്‍ണ ജൂബിലി ആഘോഷം രാവിലെ 10നു ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. "വിശ്വാസികളും സഭാജീവിതവും സുറിയാനി പാരമ്പര്യത്തില്‍" എന്ന പ്രബന്ധം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലെ റവ.ഡോ. ബേബി വര്‍ഗീസ് അവതരിപ്പിക്കും. ഡോ. പി.സി. അനിയന്‍കുഞ്ഞ് മോഡറേറ്ററായിരിക്കും.

റവ.ഡോ. ജോസ് കൊച്ചുപറന്പില്‍, ഡോ. സിസ്റ്റര്‍ സുമ റോസ് എന്നിവര്‍ പ്രസംഗിക്കും. അജപാലന സമിതികള്‍ സത്യബോധത്തിന്റെ സാക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറന്പില്‍ പ്രബന്ധം അവതരിപ്പിക്കും. പ്രഫ. ലീന ജോസ് ടി മോഡറേറ്ററായിരിക്കും. പ്രഫ. ജയിംസ് സെബാസ്റ്റ്യന്‍, പ്രഫ. ജാന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. അജപാലന രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന പ്രബന്ധം റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് അവതരിപ്പിക്കും. സിസ്റ്റര്‍ സുനിത വാഴയില്‍ മോഡറേറ്ററായിരിക്കും.

ദീപിക അസോസിയേറ്റ് എഡിറ്റര്‍ സെര്‍ജി ആന്റണി, ഡോ. ജോളി സഖറിയ എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞു ജൂബിലി സംഗമം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ മാര്‍ തോമസ് തറയില്‍, എംജി യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, ഡോ. റോസമ്മ ഫിലിപ്പ്, ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്സിമല്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് കണ്ടങ്കേരി, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു, ആനി തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിമാരെ ആദരിക്കും.

More Archives >>

Page 1 of 109