India - 2025
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീ റീ ഇംബേഴ്മെന്റ് സ്കീം
സ്വന്തം ലേഖകന്‍ 01-11-2017 - Wednesday
തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐ കളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, ബുദ്ധ, പാഴ്സി, ജൈനര്‍ ) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഫീ റീഇംബേഴ്മെന്റ് സ്കീം 2017- 18 ലേക്ക് കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും.
മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 എന്ന അനുപാതത്തിലാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. 10 ശതമാനം തുക പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് ഒരു വര്‍ഷത്തേയ്ക്ക് 10,000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷകര്‍ക്ക് ദേശസാത്കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി 30. ഫോണ്‍ : 2302090.