Events - 2025

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ ധ്യാനം നവംബർ 17, 18, 19 തീയതികളിൽ

ജാസന്‍ ജേക്കബ് 09-11-2017 - Thursday

ബഹു. ജോർജ്ജ് പനയ്ക്കലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന മലയാളത്തിലുള്ള, താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം നവംബർ 17 വെള്ളിയാഴ്ച രാവിലെ എട്ടരക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം നാലരക്ക് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണവും പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു.

വിലാസം:

Divine Retreat Centre
St Augustines Abbey
St. Augustine’s Rd
Ramsgate, Kent – CT11 9PA

More Archives >>

Page 1 of 21