India - 2025

പിതാവിന്റെ അനുഗ്രഹം തേടി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കുടുംബവീട്ടില്‍

സ്വന്തം ലേഖകന്‍ 11-11-2017 - Saturday

കാഞ്ഞിരപ്പള്ളി: മെത്രാഭിഷേകത്തിന് മുന്നോടിയായി പിതാവിന്റെ അനുഗഹം വാങ്ങുവാന്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ നിയുക്ത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കുടുംബവീട്ടില്‍ എത്തി. രാവിലെ മാതൃ ഇടവകയായ നിര്‍മലഗിരി സെന്റ് ആന്റണീസ് പള്ളിലെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച അദ്ദേഹം മാതാവിന്റെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്നു വീട്ടില്‍ എത്തി പിതാവിന്റെ അനുഗഹം വാങ്ങുകയായിരിന്നു.

സീറോ മലബാര്‍ സഭ വലിയൊരു ദൗത്യമാണ് തന്നെ എല്‍പ്പിച്ചിരിക്കുന്നതെന്നും സഹായിക്കുക, ശുശ്രൂഷിക്കുക എന്ന ദൗത്യവുമായിട്ടാണ് ഈ പദവിയെ കാണുന്നതെന്നും മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. ബിഷപ്പിന് ആശംസയുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. മെത്രാഭിഷേകത്തിന്റെ ഭാഗമായി മാതൃ ഇടവകയില്‍ നടന്ന അഖണ്ഡ ബൈബിള്‍ പാരായണത്തിലും അദ്ദേഹം പങ്കെടുത്തു. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം നാളെയാണ് നടക്കുക.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേകത്തിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും മെത്രാഭിഷേകത്തില്‍ പങ്കെടുക്കും.

More Archives >>

Page 1 of 114