India - 2025

പിതാക്കള്‍ തങ്ങളുടെ വിശ്വാസജീവിതം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കണം: മാര്‍ ആന്റണി കരിയില്‍

സ്വന്തം ലേഖകന്‍ 09-11-2017 - Thursday

ബംഗളൂരു: നല്ല വിശ്വാസമുള്ള തലമുറ വളര്‍ന്നുവരണമെങ്കില്‍ പിതാക്കള്‍ തങ്ങളുടെ വിശ്വാസജീവിതം വരും തലമുറയ്ക്ക് പകര്‍ന്നു നല്കണമെന്നു മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍. മാണ്ഡ്യരൂപത പിതൃവേദിയുടെ മൂന്നാമത് വാര്‍ഷികാഘോഷം ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിതാക്കന്മാര്‍ സഭയില്‍ വിശ്വാസം കാത്തുസൂക്ഷിച്ചു മറ്റുള്ളവര്‍ക്ക് മാതൃകയാകണം. പിതാക്കന്മാരുടെ വിശ്വാസം അവര്‍ ജീവിച്ചുകാണിച്ചുകൊടുക്കണം. യുവതലമുറ ഉപദേശങ്ങളേക്കാള്‍ ജീവിത മാതൃകയാണ് ഇഷ്ടപ്പെടുന്നതെന്നും മാര്‍ ആന്റണി കരിയില്‍ ഓര്‍മ്മിപ്പിച്ചു.

വികാരി ജനറാള്‍ റവ.ഡോ!. മാത്യു കോയിക്കര സിഎംഐ, രൂപത പിതൃവേദി ഡയറക്ടര്‍ ഫാ. റോയി വട്ടക്കുന്നേല്‍ സിഎംഎഫ്, ഫാ. ജോയി അറയ്ക്കല്‍ സിഎംഐ, എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോര്‍ജ് വട്ടപ്പറമ്പില്‍ 'കുടുംബ ജീവിതത്തില്‍ പിതാക്കന്മാരുടെ പങ്ക്' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. വാര്‍ഷികാഘോഷങ്ങള്‍ക്ക് സ്‌നേഹവിരുന്നോടെയാണ് സമാപനമായത്.


Related Articles »