India - 2026

സീറോ മലബാര്‍ മാതൃവേദി ദേശീയ സെനറ്റ് സമ്മേളനം നടന്നു

സ്വന്തം ലേഖകന്‍ 11-11-2017 - Saturday

കൊച്ചി: ആലുവ മൗണ്ട് കാര്‍മല്‍ ജനറലേറ്റില്‍ സീറോ മലബാര്‍ മാതൃവേദി ദേശീയ സെനറ്റ് സമ്മേളനം നടന്നു. സമ്മേളനം ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍ ഉദ്ഘാടനം ചെയ്തു. വളരുന്ന നിസംഗത ആധുനിക കാലഘട്ടത്തിന്റെ വിപത്തും വെല്ലുവിളിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവത്തിനും സഭയ്ക്കും സമുദായത്തിനുമായി സേവനം ചെയ്യുന്ന അമ്മമാര്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു പറയന്നിലത്തെ സമ്മേളനം ആദരിച്ചു. മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഗ്ലാഡിസ്, ഭാരവാഹികളായ ജിജി ജേക്കബ്, സിസ്റ്റര്‍ ജാന്‍സീന, ആനി മത്തായി മുതിരേന്തി, സിസിലി ബേബി, ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »