News - 2026

സന്തോഷ് കരുമാത്രയ്ക്കും ജേക്കബ് പൈനാടത്തിനും സീറോ മലബാര്‍ സഭാതാരം അവാര്‍ഡ്

പ്രവാചകശബ്ദം 27-08-2026 - Thursday

കൊച്ചി: സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‍കുന്ന അല്‍മായര്‍ക്ക് സീറോമലബാർ മെത്രാൻ സിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാര്‍ഡ് പ്രഖ്യാപിച്ചു. തൃശൂർ അതിരൂപതാംഗവും ഷെക്കെയ്ന ചാനല്‍ സ്ഥാപകനുമായ സന്തോഷ് കരുമാത്രയ്ക്കും എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ജേക്കബ് പൈനാടത്തിനുമാണ് സഭാതാരം അവാര്‍ഡ്.

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള നാമനിർദേശങ്ങൾ ഇത്തരം അവാർഡുകൾ നല്‌കുന്നതിനായുള്ള സിനഡൽ കമ്മിറ്റി പഠിക്കുകയും മെത്രാൻ സിനഡിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ഓഗസ്റ്റ് 17നു കാക്കനാട് മൗണ്ട് സെന്റ്റ് തോമസിൽ ആരംഭിച്ച സീറോ മലബാർ സഭയുടെ മുപ്പത്തിനാലാമതു മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനമാണ് ഇരുവരെയും ഈ അവാർഡിന് അർഹരായി കണ്ടെത്തിയത്. 2027 ജൂലൈ മൂന്നിനു സഭാകേന്ദ്രത്തിൽ നടക്കുന്ന ദുക്റാന-സഭാദിനാഘോഷങ്ങളിൽ അവാർഡ് നൽകും.


Related Articles »