India

സീറോ മലബാര്‍ മാതൃവേദി അനുശോചിച്ചു

സ്വന്തം ലേഖകന്‍ 18-11-2017 - Saturday

മൂവാറ്റുപുഴ: സിസ്റ്റര്‍ മേരി മര്‍സലീയൂസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ മാതൃവേദി അനുശോചിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി സിസ്റ്റര്‍ ചെയ്ത നിസ്തുലമായ സേവനങ്ങളെ മാതൃവേദി അനുസ്മരിച്ചു. ജീവന്റെ സംരക്ഷണത്തിനും ജീവന്റെ സംസ്‌കാരം പടുത്തുയര്‍ത്തുന്നതിനും അക്ഷീണം പ്രയത്‌നിച്ച സിസ്റ്ററുടെ വേര്‍പാട് സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നു മാതൃവേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊച്ചുപറന്പില്‍, ജിജി ജേക്കബ്, സിസ്റ്റര്‍ ഗ്ലാഡിസ് എന്നിവര്‍ പ്രസംഗിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »