India - 2025

മത ന്യൂനപക്ഷങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം: മാര്‍ ജോസഫ് പവ്വത്തില്‍

സ്വന്തം ലേഖകന്‍ 23-01-2018 - Tuesday

ചങ്ങനാശ്ശേരി: ഭരണഘടനാപരമായ അവകാശത്തെ ഹനിച്ചുകൊണ്ടുമുളള നടപടികള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നുണ്ടെന്നും വിദ്യാഭ്യാസ അവകാശവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കുവാന്‍ മത ന്യൂനപക്ഷങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ വെരൂര്‍ ഇടവകയില്‍ നടത്തിയ ജാഗ്രതാസായാഹ്നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളുടേയും ദുര്‍ബല വിഭാഗങ്ങളുടേയും സംസ്‌കാരത്തേയും മതവിശ്വാസത്തേയും ചോദ്യം ചെയ്തുകൊണ്ടും അവ പ്രകടിപ്പിക്കാനുളള ഭരണഘടനാപരമായ അവകാശത്തെ ഹനിച്ചുകൊണ്ടുമുളള നടപടികള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാ. തോമസ് പ്ലാപ്പറന്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, അതിരൂപത പിആര്‍ഒ ജോജി ചിറയില്‍ ആമുഖ പ്രസംഗം നടത്തി. അതിരൂപത ജാഗ്രതാസമിതി കോഡിനേറ്റര്‍ ഫാ.ആന്റണി തലച്ചെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ലിജോ കുഴിപ്പളളില്‍, ജോബി പ്രാക്കുഴി, റജി ഇടവാടി, ബാബു ആലപ്പുറത്തുകാട്ടില്‍, ആന്റണി തോമസ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 132