India - 2025
ഗ്രീക്ക് ബൈസന്റന്‍ ബിഷപ്പ് കാഞ്ഞൂര്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 22-01-2018 - Monday
കാഞ്ഞൂര്‍: തീര്‍ത്ഥാടനകേന്ദ്രമായ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയം ഗ്രീക്ക് ബൈസന്റന്‍ കത്തോലിക്ക ബിഷപ്പ് ദിമിത്രി സലാചാസ് സന്ദര്‍ശിച്ചു. ഇന്നലെ ദേവാലയത്തിലെത്തിയെ ബിഷപ്പിനെ കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, സഹവികാരിമാരായ ഫാ. വര്‍ഗീസ് മൂഞ്ഞേലി, ഫാ. റൂബിള്‍ മാന്പുഴയ്ക്കല്, ഫാ. സിജോ വെള്ളേടത്ത്, ഫാ. ജോസ് കൂട്ടുങ്ങല്‍, എന്നിവരും അല്മായ നേതൃത്വവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ദേവാലയത്തില്‍ വിശ്വാസികള്‍ക്ക് വചനസന്ദേശം നല്‍കുകയും ആശീര്‍വാദം നടത്തുകയും ചെയ്തു.
പ്രസിദ്ധമായ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷങ്ങളെക്കുറിച്ചും ദേവാലയത്തിന്റെ ചരിത്രത്തെക്കുറിച്ചും ഫൊറോന വികാരി ബിഷപ്പിന് വിശദീകരിച്ചു നല്കി. തുടര്‍ന്ന് ചിത്രപ്പണികളാല്‍ അലംകൃതമായ അള്‍ത്താരകള്‍, ഒറ്റക്കല്ലില്‍ തീര്‍ത്ത കല്‍കുരിശ്, കരിങ്കല്ലില്‍ തീര്‍ത്ത തൂണുകള്‍, താമരപ്പൂവിന്റെ രൂപത്തിലുള്ള മാമ്മോദീസത്തൊട്ടി, വട്ടെഴുത്തു ലിപിയിലുള്ള കല്ലറത്തറ കല്ലുകള്‍, പ്രസംഗപീഠം, ശക്തന് തന്പുരാനില് നിന്നും കാണിക്കയായി ലഭിച്ച ആനവിളക്ക് എന്നിവ കണ്ടതിനുശേഷമാണ് ബിഷപ്പ് മടങ്ങിയത്.
