India - 2025
സഭൈക്യ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്
സ്വന്തം ലേഖകന്‍ 23-01-2018 - Tuesday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത എക്യുമെനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഭൈക്യ പ്രാര്‍ത്ഥനാ സമ്മേളനം ഇന്നു നടക്കും. തിരുവാങ്കുളം സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ വൈകുന്നേരം 5.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ അധ്യക്ഷതയിലാണു സമ്മേളനം. യാക്കോബായ സഭ കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
മാര്‍ത്തോമാ സഭ ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ്, വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. വിജു കെ. ഏലിയാസ്, ഫോര്‍ട്ടുകൊച്ചി സെന്റ് ഫ്രാന്‍സിസ് സിഎസ്ഐ പള്ളി വികാരി ഫാ. എന്‍.കെ. പ്രസാദ്, തിരുവാങ്കുളം ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി വികാരി ഫാ. ടി.എസ്. തോമസ്, തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളി വികാരിയും അതിരൂപത എക്യുമെനിക്കല്‍ ഡയറക്ടറുമായ റവ. ഡോ. സക്കറിയാസ് പറനിലം എന്നിവര്‍ പ്രസംഗിക്കും.
