
പേരാമ്പ്ര: മരുതോങ്കര സബ് സോണ്‍ ഒരുക്കുന്ന പന്ത്രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ തുടങ്ങും. മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദേവാലയാങ്കണത്തില്‍ മാര്‍ച്ച് നാല് വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
വചന ശുശ്രൂഷകള്‍ക്കു ഫാ. ഷാജി തുമ്പേച്ചിറയില്‍, ഫാ. കുര്യന്‍ പുരമീത്തില്‍, ഫാ. ബെന്നി പുത്തന്‍ നടയില്‍, ബ്രദര്‍ ഷാജി വൈക്കത്തു പറമ്പില്‍, ബ്രദര്‍ തോമസ് കുമളി, ബ്രദര്‍ ജിനു സെബാസ്റ്റ്യന്‍, ബ്രദര്‍ സജി അറക്കുളം, ബ്രദര്‍ സീറ്റി തൃശൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം നാലര മുതല്‍ രാത്രി ഒന്‍പതുവരെയാണു കണ്‍വെന്‍ഷന്‍. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളുമുണ്ടാകും.