Editor's Pick - 2025

ഇശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ.

08-07-2015 - Wednesday

കര്‍ത്താവെ! അനുഗ്രഹിക്കണമേ,


മിശിഹായെ! അനുഗ്രഹിക്കണമേ,


കര്‍ത്താവെ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ


മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ


സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ!



(Response: ഞങ്ങളെ അനുഗ്രഹിക്കണമേ)



പരിശുദ്ധാത്മാവായ ദൈവമേ!


ഭൂലോകരക്ഷചെയ്ത പുത്രനായ ദൈവമേ!


പരിശുദ്ധാത്മാവായ ദൈവമേ!


ഏക സ്വരൂപമായിരിക്കുന്ന ത്രിയേക ദൈവമേ!


നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ


തിരുഹൃദയമേ,


കന്യാസ്ത്രീ മറിയത്തിന്‍റെ ഉദരത്തില്‍ പരി


ശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ


തിരുഹൃദയമേ,


ദൈവവചനത്തോട് ഒന്നായിരിക്കുന്ന ഈശോ


യുടെ തിരുഹൃദയമേ,


ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോ


യുടെ തിരുഹൃദയമേ,


അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ


തിരുഹൃദയമേ,


അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ


തിരുഹൃദയമേ,


ദൈവഭവനവും മോക്ഷവാതിലുമായ ഈശോ


ടെ തിരുഹൃദയമേ,


ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ


ഈശോയുടെ തിരുഹൃദയമേ,


നീതിയുടെയും സ്നേഹത്തിന്‍റെയും നിധി


യായ ഈശോയുടെ തിരുഹൃദയമേ,


നന്‍മയും സ്നേഹവും നിറഞ്ഞ ഈശോയുടെ


തിരുഹൃദയമേ,


സകല പുണ്യങ്ങളുടേയും ആഴമായ ഈശോ


യുടെ തിരുഹൃദയമേ,


സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ


ഈശോയുടെ തിരുഹൃദയമേ,


സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവു


മായ ഈശോയുടെ തിരുഹൃദയമേ,


ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും നിധിയൊ


ക്കെയും അടങ്ങിയിരിക്കുന്ന ഈശോയുടെ തിരു


ഹൃദയമേ,


ദൈവത്തിന്‍റെ പൂര്‍ണ്ണതയൊക്കെയും വസിക്കു


ന്നതായ ഈശോയുടെ തിരുഹൃദയമേ,


നിത്യപിതാവിനു പ്രസാദിച്ചിരിക്കുന്ന ഈശോ


യുടെ തിരുഹൃദയമേ,


ഞങ്ങള്‍ക്കെല്ലാവര്‍ക്കുംസിദ്ധിച്ചിരിക്കുന്ന നന്‍കളുടെ


സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,


നിത്യപര്‍വ്വതങ്ങളുടെ ആശയായ ഈശോയുടെ


തിരുഹൃദയമേ,


ക്ഷമയും അധികദയയുമുള്ള ഈശോയുടെ


തിരുഹൃദയമേ,


അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരേയും


ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,


ജീവന്‍റെയും വിശുദ്ധിയുടെയും ഉറവയായ


ഈശോയുടെ തിരുഹൃദയമേ,


ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരമായിരി


ക്കുന്ന ഈശോയുടെ തിരുഹൃദയമേ,


നിന്ദകളാല്‍ പൂരിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,


ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന


ഈശോയുടെ തിരുഹൃദയമേ,


മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ


തിരുഹൃദയമേ,


കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട ഇശോയുടെ


തിരുഹൃദയമേ,


സകല ആശ്വാസങ്ങളുടെയും ഉറവയായ


ഈശോയുടെ തിരുഹൃദയമേ,


ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോ


യുടെ തിരുഹൃദയമേ,


ഞങ്ങളുടെ സമാധാനവും യോജിപ്പുമായ


ഇശോയുടെ തിരുഹൃദയമേ,


പാപങ്ങള്‍ക്കു പരിഹാരബലിയായ ഈശോ


യുടെ തിരുഹൃദയമേ,


അങ്ങില്‍ ആശ്രയിക്കുന്നവരുടെ രക്ഷയായ


ഈശോയുടെ തിരുഹൃദയമേ,


അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോ


യുടെ തിരുഹൃദയമേ,


സകല പുണ്യവാന്‍മാരുടെയും ആനന്ദമായ


ഈശോയുടെ തിരുഹൃദയമേ,

ഭൂലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ


R: കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ,


ഭൂലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടേ,


R: കര്‍ത്താവായ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ


ഭൂലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടേ,


R:കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ,

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയെ,


R: ഞങ്ങളുടെ ഹൃദയം അങ്ങേ തിരുഹൃദയങ്ങളില്‍


അനുയോജ്യമാക്കണമേ,

പ്രാര്‍ത്ഥിക്കാം


സര്‍വ്വവല്ലഭനും നിത്യനുമായ സര്‍വ്വേശ്വരാ, അങ്ങേ


പ്രിയ പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ


പേര്‍ക്കായി അവിടുന്ന് അങ്ങേയ്ക്കു കാഴ്ചവച്ച


സ്തുതികളേയും പാപ പരിഹാരങ്ങളേയും


തൃക്കണ്‍ പാര്‍ത്ത്, അലിവായി അങ്ങേ കാരുണ്യം


പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ക്ക് മോചനം തന്നരുളണമേ


ഈ അപേക്ഷകളെല്ലാം അങ്ങയോടും പരിശുദ്ധാത്മാ


വോടുകൂടെ എന്നേയ്ക്കും ദൈവമായി ജീവിച്ചുവാഴുന്ന


അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍


ഞങ്ങള്‍ക്കു സാധിച്ചു തരണമേ ആമ്മേനീശോ