India - 2025

മിഷനെ അറിയാന്‍ ജിജിഎം കോണ്‍ഗ്രസ് ഏപ്രില്‍ 13 മുതല്‍

സ്വന്തം ലേഖകന്‍ 12-03-2018 - Monday

കൊച്ചി: മിഷന്‍ പ്രദേശങ്ങളിലെ ആത്മീയവും ഭൗതികവുമായ ദയനീയാവസ്ഥ നേരിട്ടറിയാന്‍ കേരള കത്തോലിക്കാ സഭാമക്കള്‍ക്ക് വേദിയൊരുക്കുയെന്ന ലക്ഷ്യത്തോടെ ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ജിജിഎം മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 13,14,15 തീയതികളില്‍ അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂളില്‍ നടക്കും. മിഷനെ അറിയാനും സ്‌നേഹിക്കാനും വളര്‍ത്താനുമാണ് ഫിയാത്ത് പരിപാടി സംഘടിപ്പിക്കുന്നത്.

മിഷന്‍ പ്രദേശങ്ങളിലേക്ക് കടന്നു ചെന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയിലൂന്നിയ ശുശ്രൂഷകള്‍ ചെയ്യാന്‍ തയാറുള്ളവര്‍ക്കായി നടത്തുന്ന ധ്യാനം, മിഷന്‍ പ്രദേശങ്ങളില്‍ നിന്നുള്ള മിഷ്ണറിമാര്‍ ഒരുക്കുന്ന അനേകം സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന വിപുലമായ എക്‌സിബിഷന്‍, മിഷന്‍ ഗാദറിംഗ്, ദിവ്യകാരുണ്യ ആരാധന, മറ്റു പ്രാര്‍ത്ഥനാശുശ്രൂഷകള്‍ എന്നിവയുള്‍പ്പെടുന്ന കണ്‍വന്‍ഷന്‍ എന്നിവ മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കും. 'കലകളും കലാകാരന്‍മാരും കര്‍ത്താവിനായി നിലകൊള്ളണം' എന്ന ലക്ഷ്യത്തോടെ മിഷനെക്കുറിച്ചുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുന്ന മിഷന്‍ കലോത്സവവും നടക്കും.

കേരളത്തിന് പുറത്തുള്ള മിഷന്‍ മേഖലകളില്‍ ബൈബിള്‍ ഇല്ലാത്ത ഭാഷകളില്‍ ബൈബിള്‍ നിര്‍മിച്ചു നല്‍കുക, ലോകം മുഴുവനും വേണ്ടി വിവിധ കേന്ദ്രങ്ങളിലെ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് ആരാധന നടത്തുക, കേരളത്തിന് പുറത്തുള്ള മിഷന്‍ സ്‌റ്റേഷനുകളില്‍ ധ്യാനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഫിയാത്ത് മിഷന്റെ പ്രധാന ശുശ്രൂഷകളില്‍ ഉള്‍പ്പെടുന്നത്. ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍. ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ മൂലേച്ചിറ, ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.

More Archives >>

Page 1 of 145