India - 2025

മദ്യവിരുദ്ധ സമിതിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 09-03-2018 - Friday

കൊച്ചി: 2017- 2018 വര്‍ഷത്തെ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എറണാകുളം- അങ്കമാലി അതിരൂപതയിലെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഫൊറോനയ്ക്കുള്ള പുരസ്‌കാരം പള്ളിപ്പുറം ഫൊറോനായ്ക്കും രണ്ടാം സ്ഥാനം ചേര്‍ത്തല ഫൊറോനായ്ക്കും ലഭിച്ചു. മികച്ച ഇടവകയ്ക്കുള്ള പുരസ്‌കാരം എളവൂര്‍ സെന്റ് ആന്റണീസ് പള്ളിക്കും രണ്ടാം സ്ഥാനം പള്ളിപ്പുറം സെന്റ് മേരീസ് ഇടവകയ്ക്കും ലഭിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ചാര്‍ളി പോള്‍ അവാര്‍ഡ് വെള്ളാരപ്പള്ളി ഇടവകയിലെ പോള്‍ എടക്കൂടന്‍ അര്‍ഹനായി.

ലഹരി വിരുദ്ധ സേനാനി അവാര്‍ഡുകള്‍ക്ക് സിസ്റ്റര്‍ ഷാല്‍ബി (എഫ്‌സിസി, പള്ളിപ്പുറം), സിസ്റ്റര്‍ ജോയ്‌സി (എസ്ഡി, ചെമ്പ്), കെ.ജെ.റാഫേല്‍ (നെടുന്പ്രക്കാട്), സി.ഒ. ജോണി ചെന്പിക്കാട്ടില്‍ (എളവൂര്‍), പി.ജെ. ഷൈജോ (അയിരൂര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 11ന് അങ്കമാലി വിന്‍സന്‍ഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ അറിയിച്ചു.


Related Articles »