India - 2025

വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം നടന്നു

സ്വന്തം ലേഖകന്‍ 11-03-2018 - Sunday

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വൈദികരും സന്യസ്തരുമുള്‍പ്പടെ മുന്നൂറോളം പേര്‍ പങ്കെടുത്ത സീറോ മലബാര്‍ സഭയിലെ വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമാപിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവം തീരുമാനിക്കുന്ന ദൈവവിളി കാലിക ജീവിതസാഹചര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനു സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

സമ്മേളനത്തില്‍ 'ദൈവവിളി അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു.സീറോ മലബാര്‍ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി, അംഗങ്ങളായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഫാ. ഡായ് കുന്നത്ത്, ഫാ. ജോര്‍ജ് കടൂപ്പാറയില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 145