India - 2025
കരുണയുടെ പ്രവാചകരെയാണ് ലോകത്തിന് ആവശ്യം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 08-03-2018 - Thursday
കൊച്ചി: കരുണയുടെ പ്രവാചകരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്റെ നേതൃത്വത്തില്‍ സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദൈവവിളി പ്രോത്സാഹകര്‍ക്കായി ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവവിളി പ്രോത്സാഹന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ കലര്‍പ്പില്ലാത്ത ദൈവവിളിയുടെ ഉടമകളാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡായ് കുന്നത്ത്, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ദൈവവിളി പ്രോത്സാഹകരായ വൈദികരും സമര്‍പ്പിതരും പങ്കെടുക്കുന്നുണ്ട്. സഭയിലെ എല്ലാ വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെയും വാര്‍ഷിക സമ്മേളനം നാളെ രാവിലെ ഒന്‍പതിനു മൗണ്ട് സെന്റ് തോമസില്‍ നടക്കും.