India - 2025

വൈദികന്‍റെ കൊലപാതകം: പ്രതി പിടിയില്‍

സ്വന്തം ലേഖകന്‍ 02-03-2018 - Friday

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മലയാറ്റൂര്‍ മലയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മലയാറ്റൂര്‍ തേക്കുംതോട്ടം ഷണ്മുതഖപുരത്തു വട്ടേക്കാടന്‍ കോരതിന്റെ മകന്‍ ജോണി (56) പോലീസ് പിടിയിലായി. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പ്രതിയെ പിടികൂടിയത്. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി ഇന്നലെ (വ്യാഴാഴ്ച) സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു.

കുരിശുമുടിക്കു ചുറ്റുമുള്ള വനത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പോലീസ് തെരച്ചില്‍ നടത്തിയത്. സിഐമാര്‍ നേതൃത്വം നല്കുന്ന ഓരോ സംഘത്തിലും വിവിധ സ്‌റ്റേഷനുകളിലെ അഞ്ചു വീതം പോലീസുകാരുണ്ടായിരുന്നു. പോലീസ് ക്യാമ്പില്‍ നിന്ന് ഒരു ബറ്റാലിയന്‍ പോലീസുകാരും അന്വേഷണത്തില്‍ പങ്കാളികളായി. വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കുരിശുമലയിലെ ആറാം സ്ഥലത്തുവച്ചാണു ഫാ. സേവ്യര്‍ തേലക്കാട്ടിനു കുത്തേറ്റത്.

More Archives >>

Page 1 of 143