India - 2025

ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ഇന്ന്

സ്വന്തം ലേഖകന്‍ 03-03-2018 - Saturday

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടിയില്‍ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരശുശ്രൂഷകള്‍ ഇന്നു രാവിലെ പെരുന്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടക്കും. ഇന്നലെ ചേരാനല്ലൂരിലെ വസതിയിലെത്തിച്ചു പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഇന്നു രാവിലെ ഏഴിനു ദേവാലയത്തിലേക്ക് കൊണ്ടുവന്നു. സംസ്‌കാരശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കർദ്ദിനാൾ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മുന്‍ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ദിവ്യബലിയിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ള നൂറുകണക്കിനു ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത്.

More Archives >>

Page 1 of 144