India - 2025

ബിറ്റി നെടുനിലം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി

സ്വന്തം ലേഖകന്‍ 23-03-2018 - Friday

കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറിയായി ബല്‍ത്തങ്ങാടി രൂപതയില്‍നിന്നുള്ള ബിറ്റി നെടുനിലത്തെ നിയമിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, സുള്ളിയ ക്രിസ്ത്യന്‍ ബാങ്ക് ചെയര്‍മാന്‍, ബല്‍ത്തങ്ങാടി താലൂക്ക് അഗ്രികള്‍ച്ചറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ സ്ഥാനങ്ങള്‍ ബിറ്റി വഹിച്ചിട്ടുണ്ട്. പ്രസിഡന്റായി സെബാസ്റ്റ്യന്‍ കെ.കെ, ജനറല്‍ സെക്രട്ടറിയായി സോഫി ജേക്കബ്, ട്രഷററായി ജോര്‍ജ് വടക്കേല്‍ എന്നിവരെയും തെരഞ്ഞെടുത്തു. മാര്‍ച്ച് 26ന് ഭാരവാഹികള്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏല്‍ക്കും.

അന്നു ബല്‍ത്തങ്ങാടി രൂപത കേന്ദ്രത്തില്‍ നടക്കുന്ന സീറോ മലബാര്‍ കാത്തലിക് അസോസിയേഷന്‍ സംഗമം നിയുക്ത ബംഗളൂരു അതിരൂപത ബിഷപ്പ് പീറ്റര്‍ മച്ചാടോ ഉദ്ഘാടനം ചെയ്യും. ബല്‍ത്തങ്ങാടി ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തും.

More Archives >>

Page 1 of 148