India - 2025

കഠുവ: വായ്മൂടിക്കെട്ടി പ്രതിഷേധവുമായി കെ‌സി‌വൈ‌എം

സ്വന്തം ലേഖകന്‍ 14-04-2018 - Saturday

കൊച്ചി: ജമ്മു കാഷ്മീരിലെ കഠുവയില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കെസിവൈഎം സംസ്ഥാന സമിതി. ഹൈക്കോടതി ജംഗ്ഷനില്‍ വായ്മൂടിക്കെട്ടി നടന്നുകൊണ്ടുള്ള പ്രതിഷേധം കെസിബിസി യൂത്ത് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഫാ. പോള്‍ സണ്ണി ഉദ്ഘാടനംചെയ്തു. കഠുവയിലേതു പൈശാചികമായ പ്രവര്‍ത്തിയാണെന്നും ഇതു വെളിവാക്കുന്നതു ഭാരതീയ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍, സെക്രട്ടറി സ്‌റ്റെഫി സ്റ്റാന്‍ലി, മുന്‍ സംസ്ഥാന ഭാരവാഹികളായ പോള്‍ ജോസ്, പി.കെ. ബിനോയ്, സംസ്ഥാന സിന്‍ഡിക്കേറ്റംഗങ്ങളായ ക്രിസ്റ്റി ചക്കാലക്കല്‍, ഡെലിന്‍ ജോസഫ്, രൂപതാ ഭാരവാഹികളായ ജോസ് പള്ളിപ്പാടന്‍, ആന്റണി ആന്‍സില്‍, അജിത് പൊഴിയൂര്‍, ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.

More Archives >>

Page 1 of 153