India - 2025

ജിജിഎം മിഷന്‍ കോണ്‍ഗ്രസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍ 14-04-2018 - Saturday

അങ്കമാലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാരെയും മിഷന്‍ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്താന്‍ ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) മിഷന്‍ കോണ്‍ഗ്രസിന് അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂളില്‍ തുടക്കം. മിഷന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ദൈവകൃപ ലഭിക്കുന്നതിനുള്ള വേദിയാണെന്ന് അദ്ദേഹം പറഞ്ഞു. അനുഗ്രഹം മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കുന്‌പോഴാണു ദൈവകൃപ പൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിയാത്ത് മിഷന്‍ ഡയറക്ടര്‍ പോളി തോമസ് അധ്യക്ഷത വഹിച്ചു.

മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി മിഷന്‍ പ്രദേശങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്താനും പരിചയപ്പെടാനുമായി വിവിധ രൂപതകളിലെ സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന മെഗാ എക്‌സിബിഷന്‍ സെന്ററും തുറന്നിട്ടുണ്ട്. മിഷന്‍ കോണ്‍ഫറന്‍സ്, മിഷന്‍ ധ്യാനം, മിഷന്‍ ഹാര്‍വെസ്റ്റ് കലോത്സവം, സിന്‌പോസിയങ്ങള്‍ എന്നിവയും സമ്മേളനനഗരിയില്‍ നടക്കുന്നുണ്ട്. 18 ഇനം മത്സരങ്ങള്‍ മിഷന്‍ ഹാര്‍വെസ്റ്റില്‍ നടത്തും. വിശുദ്ധനാട് തീര്‍ഥാടനം, മിഷന്‍ സന്ദര്‍ശനം, കാഷ് െ്രെപസുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണു വിജയികള്‍ക്കു നല്‍കുക.

മിഷന്‍ കോണ്‍ഗ്രസ് നാളെ സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


Related Articles »