India - 2025

എടത്വ പ്രധാന തിരുനാള്‍ നാളെ

സ്വന്തം ലേഖകന്‍ 06-05-2018 - Sunday

എടത്വ: ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ നാളെ നടക്കും.പുലര്‍ച്ചെ അഞ്ചിന് തമിഴ് വിശുദ്ധ കുര്‍ബാനയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടാര്‍ രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ റെമിജിയൂസിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ തമിഴ് വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് നാലിന് തിരുനാള്‍ പ്രദക്ഷിണം പള്ളിക്കു ചുറ്റുമായി നടക്കും.

ഫാ. മാത്യു കുഴിക്കാട്ടുമാലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ പ്രദക്ഷണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്. പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും രൂപങ്ങള്‍ വഹിക്കുന്നതിനും ആയിരക്കണക്കിന് തമിഴ് വിശ്വാസികളാണ് പള്ളിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

More Archives >>

Page 1 of 159