India - 2025
കർദ്ദിനാൾ ആലഞ്ചേരിയുടെ സഹോദരൻ അന്തരിച്ചു
സ്വന്തം ലേഖകന് 07-05-2018 - Monday
ചങ്ങനാശ്ശേരി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൂത്ത സഹോദരൻ ഫീലിപ്പോസ് ആലഞ്ചേരി നിര്യാതനായി. 88 വയസ്സായിരിന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരിന്നു അന്ത്യം. മൃതസംസ്കാരശുശ്രൂഷ വ്യാഴാഴ്ച (10/5/2018) ഉച്ചതിരിഞ്ഞു 2.30 നു ചങ്ങനാശ്ശേരി തുരുത്തിയിലുള്ള സ്വവസതിയിൽ ആരംഭിച്ചു തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ സമാപിക്കും. ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം നിർവ്വഹിക്കും.