India - 2025

പിഒസി സായാഹ്ന ബൈബിള്‍ ക്ലാസ്; പുതിയ ബാച്ച് ഇന്നാരംഭിക്കും

സ്വന്തം ലേഖകന്‍ 06-06-2018 - Wednesday

കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ ബുധനാഴ്ചകളില്‍ നടക്കുന്ന സായാഹ്ന ബൈബിള്‍ ക്ലാസുകളുടെ പുതിയ ബാച്ച് ഇന്നാരംഭിക്കും. വൈകുന്നേരം 5.30ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പീറ്റര്‍ അബീര്‍ ഉദ്ഘാടനം ചെയ്യും. 40 ബുധനാഴ്ചകളില്‍ വൈകുന്നേരം 5.30 മുതല്‍ 7.30 വരെയാണു ക്ലാസുകള്‍.

ആദ്യത്തെ 20 മിനിറ്റ് ഹീബ്രു, ഗ്രീക്കു ഭാഷകള്‍ പരിചയപ്പെടുത്തും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു കെസിബിസി ബൈബിള്‍ കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിഒസിയിലെ ബൈബിള്‍ കമ്മീഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നു കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോണ്‍സണ്‍ പുതുശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2805897.

More Archives >>

Page 1 of 167