India - 2025
കെസിബിസി വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും
സ്വന്തം ലേഖകന്‍ 04-06-2018 - Monday
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം നാളെ കാക്കനാട് പിഒസിയില്‍ ആരംഭിക്കും. കെസിബിസിയുടെയും സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടേയും സംയുക്തയോഗം രാവിലെ 9.30ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം ഉദ്ഘാടനംചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിക്കും.സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ.തിയഡോര്‍ മസ്‌കരനാസ് 'കാരുണ്യത്തിന്റെയും സാക്ഷ്യത്തിന്റെയും ദൗത്യത്തിനായി വൈവിധ്യത്തില്‍ ഐക്യപ്പെട്ട്'' എന്ന വിഷയത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിക്കും.
ഉച്ചയ്ക്കു ശേഷമുള്ള പാനല്‍ ചര്‍ച്ചയില്‍ ജസ്റ്റീസ് സിറിയക് ജോസഫ്, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ കേരള സാഹചര്യത്തെ വിലയിരുത്തി പ്രസംഗിക്കും.ആറ്, ഏഴ് തീയതികളില്‍ കുട്ടികളുടേയും ദുര്‍ബലരുടേയും സുരക്ഷിതത്വം, കുടുംബകേന്ദ്രീകൃത അജപാലനം, യോഗാപരിശീലനവും ക്രൈസ്തവ സമീപനങ്ങളും, ഓഖി ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ അവലോകനം തുടങ്ങി വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചു കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ചചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 7നു സമാപിക്കും.
