India - 2025

ബി‌ജെ‌പി എം‌പിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനം: കേരള കാത്തലിക് ഫെഡറേഷന്‍

സ്വന്തം ലേഖകന്‍ 08-07-2018 - Sunday

കൊച്ചി: ക്രൈസ്തവര്‍ ബ്രിട്ടീഷുകാരെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമുള്ള മുംബൈയിലെ ബിജെപി എംപിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനമെന്നു കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) ആരോപിച്ചു. സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്‍, ജോര്‍ജ് ജോസഫ്, എം.ജെ. ജോണ്‍, കെ.ഇ. മാമ്മന്‍, വര്‍ഗീസ് ചെറിയാന്‍, ആനി മസ്‌ക്രിന്‍ തുടങ്ങിയ ക്രിസ്ത്യന്‍ നേതാക്കളുടെ കര്‍മധീരമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു കരുത്തു പകര്‍ന്നിട്ടുണ്ട്.

ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇവിടുത്തെ െ്രെകസ്തവ സമൂഹം ഭാരതീയരല്ലെന്ന പ്രചാരണം െ്രെകസ്തവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെസിഎഫ് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവിസ് തുളുവത്ത് മേരി കുര്യന്‍, സജി ജോണ്‍, ഡോ. മേരി റെജീന, പ്രഷീല ബാബു എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 175