India - 2025
കുമ്പസാരത്തെ എതിര്‍ക്കുവാന്‍ വനിതാകമ്മീഷന് അവകാശം ഇല്ല: പ്രോലൈഫ് അപ്പോസ്തലേറ്റ്
സ്വന്തം ലേഖകന്‍ 26-07-2018 - Thursday
കൊച്ചി: ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും അരുതെന്നു പറയുവാൻ ദേശിയ വനിതാ കമ്മീഷന് അവകാശമില്ലായെന്നു സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ്. കേന്ദ്രസർക്കാരിന്റെ ഒരു കമ്മീഷൻ അധ്യക്ഷ സ്ഥാനം വഹിക്കുന്ന വ്യക്തി, ആ സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കി വേണം പ്രസ്താവനകൾ നല്കാന്. ലോകവ്യാപകമായി വിവിധ ക്രൈസ്തവ സഭകൾ നൂറ്റാണ്ടുകളായി പരിപാവനമായി ആചരിക്കുന്ന കുമ്പസാരം എന്ന കൂദാശയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വനിതാ കമ്മീഷൻ അധ്യക്ഷ പരിശ്രമിക്കണം.
ഒറ്റപ്പെട്ട അത്യപൂർവം സംഭവങ്ങളുടെ പേരിൽ ക്രൈസ്തവ വിശ്വാസത്തെയും സഭാസവിധാനങ്ങളെയും മോശമായി ചിത്രീകരിക്കുന്ന പ്രവണതയിൽ നിന്നും വ്യക്തികളും പ്രസ്ഥാനങ്ങളും പിന്തിരിയണം. കേന്ദ്രസർക്കാരിന്റെ നിലപാടാണോ വനിതാ കമ്മീഷൻ പറഞ്ഞതെന്ന് കത്തോലിക്ക സഭാംഗം കൂടിയായ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.