Events - 2025

" ഉള്ളിൽ തട്ടിയ മുറിവുകൾ എന്റെ ഈശോയ്ക്ക് " പ്രായത്തിന്റെ കടന്നു പോകലിൽ കൗമാരത്തിന്റെ കടന്നുവരവിൽ ഹൃദയവേദനകൾ ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ " കംപ്ലീറ്റ് ഇൻ ക്രൈസ്റ്റ് "

babu joseph 08-11-2018 - Thursday

ബർമിങ്ഹാം: കുട്ടികളുടെ പിഞ്ചുമനസ്സിനെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടാകാമെന്നിരിക്കേ അവ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാൽ അവയെ സ്നേഹപിതാവായ യേശുവിന് സമർപ്പിച്ചുകൊണ്ട് തരണംചെയ്യേണ്ടതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ " കംപ്ലീറ്റ് ഇൻ ക്രൈസ്റ്റ് " ഇത്തവണ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ നടക്കും.

സെഹിയോൻ യുകെ യ്ക്കുവേണ്ടി പ്രശസ്ത ആത്മീയ ശുശ്രൂഷകയും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ജൂഡ് മുക്കോറോ പ്രത്യേക കൺവെൻഷന് നേതൃത്വം നൽകും.ദിവ്യകാരുണ്യ ആരാധന, കുമ്പസാരം,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഈ ശുശ്രൂഷയുടെ ഭാഗമാകും.


Related Articles »