Events - 2025

മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ മാര്‍ച്ച് 15 ന് സെന്റ് പാട്രിക് ദേവാലയത്തില്‍

സ്വന്തം ലേഖകന്‍ 13-03-2016 - Sunday

നോമ്പിന്‍റെ ദിനങ്ങളില്‍, മാനസാന്തരത്തിന്‍റെയും വിടുതലിന്‍റെയും സ്വര്‍ഗീയ അഭിഷേകം ചൊരിയാന്‍ വി.അന്തോണീസിന്റെ മദ്ധ്യസ്ഥതയാൽ നടത്തപ്പെടുന്ന, ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ മാര്‍ച്ച് 15 വൈകിട്ട് 6 മുതൽ രാത്രി 10 വരെ സെന്റ് പാട്രിക്സ് പള്ളിയിൽ (BARNSLEY ROAD,S5 0QF) നടക്കും. പ്രശസ്ത വചനപ്രഘോഷകനും, ബൈബിൾ പണ്ഡിതനും എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രം മുൻ ഡയറക്ടറുമായ റവ ഫാ ഡോ.ജോസ് ഉപ്പാണി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.

വി.അന്തോണീസിന്റെ നൊവേന, ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, വി.കുർബാന എന്നിവ ശുശ്രൂഷകളുടെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ ദൈവീക ശുശ്രൂഷയിലേക്ക് ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ചാപ്ലയിൻ ഫാ.ബിജു കുന്നക്കാട്ട് ഏവരെയും ക്ഷണിക്കുന്നു.

More Archives >>

Page 1 of 2