News - 2025

നൈജീരിയയിൽ ബന്ധികളാക്കിയ വൈദികര്‍ മോചിതരായി

സ്വന്തം ലേഖകന്‍ 29-12-2018 - Saturday

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രിസ്തുമസ് തലേന്നു തട്ടികൊണ്ടു പോയ കത്തോലിക്ക വൈദികരെ മോചിപ്പിച്ചു. ഡിസംബർ 24ന് അനാംബ്ര സംസ്ഥാനത്തെ ഒനിറ്റഷയിൽ നിന്നും നയി ഉമ്മരിയിലേക്ക് മടങ്ങി വരും വഴി രാത്രി ഏഴരയോടെയാണ് വൈദികരെ അജ്ഞാതരായ ആയുധധാരികൾ ബന്ധികളാക്കിയത്.

ഉമസ് അനാമിലെ സെന്‍റ് തെരേസാസ് കത്തോലിക്ക ദേവാലയത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്ന ഇരുവരും കർദ്ദിനാൾ ഫ്രാൻസിസ് അരിൻസിനെ സന്ദർശിക്കാൻ തയാറെടുക്കുകയായിരിന്നു. വൈദികരുടെ മോചനത്തിനായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരിന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈദികര്‍ മോചിക്കപ്പെട്ടത്.

More Archives >>

Page 1 of 400