News - 2025

ഹസാരിബാഗ് ബിഷപ്പ് എമിരിറ്റസ് ചാൾസ് സോറെങ് അന്തരിച്ചു

സ്വന്തം ലേഖകൻ 11-01-2019 - Friday

ജാർഖണ്ഡ്: ജാർഖണ്ഡിലെ ഹസാരിബാഗ് രൂപതയുടെ പ്രഥമ മെത്രാൻ എമിരിറ്റസ് ചാൾസ് സോറെങ് എസ്.ജെ അന്തരിച്ചു. ഇന്നു രാവിലെ റാഞ്ചിയിലെ സേവനിലയ ഹെൽത്ത് സെന്ററിൽ വച്ചായിരുന്നു അന്ത്യം. 84 വയസ്സായിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

1934 ഓഗസ്റ്റ് 18 ന് ജനിച്ച അദ്ദേഹം, 1969-ൽ ജെസ്യൂട്ട് സഭയിൽ വൈദികനായി. 29 വർഷങ്ങൾക്ക് ശേഷം ജാർഖണ്ഡിലെ ഡെൽറ്റോങ്ങാഞ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 1995-ൽ ജാർഖണ്ഡിലെ ഹസാരിബാഗിൽ പുതിയ രൂപത പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഉത്തരവാദിത്വം ലഭിച്ചതും ബിഷപ്പ് ചാൾസ് സോറെങ്ങിനായിരുന്നു.

2012 സെപ്റ്റംബർ 8നാണ് മെത്രാൻ ദൗത്യത്തിൽ നിന്നു അദ്ദേഹം വിരമിച്ചത്. ബിഷപ്പിന്റെ മൃതസംസ്ക്കാര ശുശ്രൂഷകൾ വരുന്ന ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഹസാരിബാഗിലെ ട്രാൻസ്‌ഫിഗുറേഷൻ ഓഫ് ഔർ ലോർഡ് കത്തീഡ്രലിൽ നടക്കും.

More Archives >>

Page 1 of 405