Contents

Displaying 11141-11150 of 25160 results.
Content: 11455
Category: 14
Sub Category:
Heading: ജപമാല മാസത്തില്‍ ‘സ്മാര്‍ട്ട് റോസറി’യുമായി പാപ്പയുടെ പ്രാര്‍ത്ഥനാ ശ്രംഖല
Content: വത്തിക്കാന്‍ സിറ്റി: അസാധാരണ മിഷ്ണറി മാസമായി പ്രഖ്യാപിക്കപ്പെട്ട ഒക്ടോബറില്‍ യുവജനങ്ങളെ പ്രാര്‍ത്ഥനയുമായി ബന്ധപ്പെടുത്തുവാന്‍ ശ്രദ്ധേയമായ ഉപകരണവുമായി ഫ്രാന്‍സിസ് പാപ്പയുടെ ലോക വ്യാപക പ്രാര്‍ത്ഥനാ കൂട്ടായ്മ. “ക്ലിക്ക് റ്റു പ്രേ” ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന അതിനൂതനമായ ‘ഇ റോസറി’ എന്ന ഉപകരണമാണ് ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഒക്ടോബര്‍ 15ന് വത്തിക്കാനില്‍ വെച്ച് നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സിലാണ് ‘ഇ റോസറി’ അവതരിപ്പിച്ചത്. ജപമാല ചൊല്ലുവാനുള്ള ഒരുപകരണമായാണ് ‘ഇ റോസറി’ ബ്രേസ്ലെറ്റിനെ ഉപയോഗിക്കുന്നത്. സാങ്കേതികതയില്‍ അധിഷ്ടിതമായ പ്രാര്‍ത്ഥനാ ഉപകരണമാണിതെന്നു ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. കുരിശടയാളം വഴിയാണ് വാച്ച് പോലേയോ, ബ്രേസ്ലറ്റ് പോലേയോ ധരിക്കാവുന്ന ഈ ഉപകരണം പ്രവര്‍ത്തനക്ഷമമാകുന്നത്. ഈ വര്‍ഷം ഫ്രാന്‍സിസ് പാപ്പ തന്നെ ഉദ്ഘാടനം ചെയ്ത ക്ലിക്ക് റ്റു പ്രേ എന്ന സൗജന്യ ആപ്പ് വഴിയാണ് വഴിയാണ് ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നത്. ആപ്പ് വഴി ശബ്ദനിര്‍ദ്ദേശങ്ങളും, ചിത്രങ്ങളും, വ്യക്തിപരമായ ഉള്ളടക്കങ്ങളും വഴി ജപമാല ചൊല്ലുവാനും, സുവിശേഷങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുവാനും ഈ ഉപകരണം സഹായിക്കും. പത്ത് ജപമാല മുത്തുകളും, ഒരു കുരിശ് രൂപത്തിലുള്ള ഡിസ്പ്ലേയുമാണ് ഈ ഉപകരണത്തിന്റെ പ്രധാന ഭാഗങ്ങള്‍. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളെല്ലാം ഇവിടെയാണ് ശേഖരിച്ചുവെക്കുന്നത്. കുരിശടയാളം വഴി സജീവമായി കഴിഞ്ഞാല്‍ സാധാരണ ജപമാല, ധ്യാനാത്മകമായ ജപമാല അല്ലെങ്കില്‍ വിവിധ പ്രമേയാധിഷ്ടിതമായ ജപമാല വേണോ എന്ന് തിരഞ്ഞെടുക്കാവുന്നതാണ്‌. പ്രാര്‍ത്ഥന ആരംഭിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ മനസ്സിലാക്കി, ജപമാലയുടെ വിവിധ രഹസ്യങ്ങളിലൂടെ ഈ ഉപകരണം ഉപയോക്താവിനെ മുന്നോട്ട് നയിക്കും. ഗാഡ്ജ് ടെക് Inc. (GTI) എന്ന കമ്പനിയാണ് ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സഭയുടെ ആത്മീയ പാരമ്പര്യത്തെയും സാങ്കേതിക ലോകത്തിന്റെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും ഒരുമിപ്പിക്കുന്നതാണ് ‘ഇ റോസറി’യെന്ന്‍ നിരീക്ഷകര്‍ പറയുന്നു. ജപമാല മാസത്തില്‍ തന്നെയാണ് ഈ ഉപകരണം അവതരിപ്പിക്കപ്പെട്ടെതെന്ന വസ്തുത ഏറെ ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-10-16-10:48:45.jpg
Keywords: ജപമാല, ക്ലിക്ക്
Content: 11456
Category: 11
Sub Category:
Heading: ഫിലിപ്പീന്‍സിലെ ജപമാലയത്നത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അമൂല്യ സമ്മാനം
Content: മനില, ഫിലിപ്പീന്‍സ്: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യവും, സമാധാനവും പുലരുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര കത്തോലിക്ക സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ വീണ്ടും രംഗത്ത്. വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന 'ഐക്യത്തിനും സമാധാനത്തിനുമായി ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍' എന്ന ജപമാല പ്രചാരണ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷത്തെ ജപമാലയത്നത്തില്‍ പങ്കെടുക്കുന്ന ഫിലിപ്പീനോ കുട്ടികള്‍ക്ക് നല്‍കുന്ന സമ്മാനം ശ്രദ്ധേയമാണ്. ഫ്രാന്‍സിസ് പാപ്പ വെഞ്ചരിച്ച ജപമാലകളാണ് കുട്ടികള്‍ക്ക് സമ്മാനിക്കുക. ഒക്ടോബര്‍ 25-ന് മകാടി നഗരത്തിലെ ഡോണ്‍ബോസ്കോ ടെക്നിക്കല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ജപമാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായിരിക്കും പാപ്പയാല്‍ വെഞ്ചരിക്കപ്പെട്ട ജപമാലകള്‍ ലഭിക്കുകയെന്ന്‍ എ.സി.എന്‍ ഫിലിപ്പീന്‍സ് നാഷ്ണല്‍ ഡയറക്ടറായ ജോനാഥന്‍ ലൂസിയാനോ പറഞ്ഞു. ഫിലിപ്പീന്‍സിലെ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ഗബ്രിയേല കാസിയാ ഡോണ്‍ബോസ്കോയിലെ ടെക്നിക്കല്‍ സ്കൂളിലെ ജപമാല നയിക്കുകയെന്നും പരിശുദ്ധ പിതാവ് വെഞ്ചരിച്ച 200-300 വരെ ജപമാലകളാണ് വിതരണം ചെയ്യുന്നതെന്നും ജോനാഥന്‍ അറിയിച്ചു. ഫിലിപ്പീന്‍സിലെ നാല്‍പ്പതോളം രൂപതകളിലെ സ്കൂളുകളും ഇടവകകളും “ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍” പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മറ്റുള്ള സ്കൂളുകള്‍ ഒക്ടോബര്‍ 18ന് രാവിലെ 9 മണിക്കാണ് ജപമാലകള്‍ സംഘടിപ്പിക്കുന്നതെങ്കിലും, കാസിയോ മെത്രാപ്പോലീത്ത ലഭ്യമല്ലാത്തതിനാലാണ് ഡോണ്‍ബോസ്കോ സ്കൂളിലെ പരിപാടി 25-ലേക്ക് മാറ്റിയത്. കത്തോലിക്കാ വിശ്വാസ പാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ജപമാലയോടുള്ള കുടുംബങ്ങളുടേയും, കുട്ടികളുടേയും ഭക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഈ പരിപാടി കാരണമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കുട്ടികള്‍ ദിവസവും ജപമാല സ്കൂളില്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധാരണ പ്രേഷിതമാസമായ ഒക്ടോബറില്‍ ലോകമെങ്ങുമുള്ള പ്രേഷിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തോടുള്ള പ്രതികരണം കൂടിയാണ് ഫിലിപ്പീന്‍സിലെ ഈ വര്‍ഷത്തെ ജപമാല പരിപാടിയെന്നും എ.സി.എന്‍ ഫിലിപ്പീന്‍സ് അറിയിച്ചിട്ടുണ്ട്. എസിഎന്‍ ജപമാല പ്രചാരണ പരമ്പരയിലെ പതിനാലാമത് പരിപാടിയാണ് വരുന്ന ഒക്ടോബര്‍ 18ന് നടക്കുക.
Image: /content_image/News/News-2019-10-16-11:53:02.jpg
Keywords: ജപമാല
Content: 11457
Category: 11
Sub Category:
Heading: നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫാ. ജോര്‍ജ് പുത്തൂരിന്റെ ആകാശചാട്ടം വീണ്ടും
Content: ലണ്ടന്‍: കഴിഞ്ഞ തവണ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ഫണ്ട് തേടി ആകാശച്ചാട്ടം നടത്തിയ അംഗപരിമിതനായ ഇടുക്കി കട്ടപ്പന സ്വദേശിയായ വൈദികന്‍ ഫാ.ജോര്‍ജ് പുത്തൂര്‍ വീണ്ടും ആകാശ ചാട്ടത്തില്‍ പങ്കെടുത്തു. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടി 1500 അടി ഉയരത്തില്‍ നിന്ന് ഫാ.ജോര്‍ജ് പുത്തൂരാന്‍ ഉള്‍പ്പെടെ 37 പേര്‍ ആകാശ ചാട്ടത്തില്‍ പങ്കെടുത്തത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പഠനത്തിനു വേണ്ടിയായിരുന്നു ചാട്ടം. അംഗപരിമിതനായ ഫാ.ജോര്‍ജ് പുത്തൂര്‍ കഠിനമായ പരിശീലനങ്ങള്‍ക്കൊടുവിലാണ് ചെറുവിമാനത്തില്‍ നിന്ന് സഹായിയുമൊത്ത് ചാടിയത്. കേരളത്തിലെ 100 നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി 40 ലക്ഷം രൂപയാണ് അദ്ദേഹവും സംഘവും സ്വരൂപിച്ചത്. ആകാശച്ചാട്ടം കഴിഞ്ഞ മാസം 28നാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചിരുന്നു. ഫാ.ജോര്‍ജ് പുത്തൂരിനൊപ്പം മലയാളിയും കലാകാരനുമായ കലാഭവന്‍ ദിലീപ്, നഴ്‌സ് രഞ്ജുകോശി, വിദ്യാര്‍ഥി ജോയല്‍ മനോജ് തുടങ്ങിയവരും പങ്കെടുത്തു.
Image: /content_image/News/News-2019-10-17-01:19:56.jpg
Keywords: ആകാശ
Content: 11458
Category: 18
Sub Category:
Heading: സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി: എഫ്‌സി‌സി പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
Content: വത്തിക്കാന്‍ സിറ്റി/ ആലുവ: തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു വിവാദത്തിലായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ പൗരസ്ത്യ സംഘം തള്ളി. ഇതുസംബന്ധിച്ച ഡിക്രി സിസ്റ്റര്‍ ലൂസിക്ക് നല്‍കാന്‍ ന്യൂഡല്‍ഹിയിലെ അപ്പസ്‌തോലിക് നണ്‍ഷിയേച്ചര്‍ വഴി എഫ്‌സിസി ജനറലേറ്റില്‍ ഒക്ടോബര്‍ 14നു ലഭിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ പ്രസ്തുത ഡിക്രി വത്തിക്കാന്റെ ഔദ്യോഗിക ഭാഷയായ ലത്തീനിലാണ്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുണ്‍ഷിയോയുടെ ഇംഗ്ലീഷിലുള്ള കത്തില്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിക്കളഞ്ഞതാണെന്നും എന്നാല്‍ ഇനിയും സിസ്റ്റര്‍ ലൂസിക്ക് കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്‌തോലിക്കയില്‍ ഈ തള്ളിക്കളഞ്ഞ തീരുമാനത്തിനെതിരേ ഇനിയും അപ്പീല്‍ കൊടുക്കാന്‍ അവകാശമുണ്ടെന്നും സൂചിപ്പിക്കുന്നുമുണ്ട്. #{red->none->b-> ഇതുസംബന്ധിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം പുറത്തിറക്കിയ വിശദീകരണ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തില്‍ (എഫ്‌സിസി) 1982 മുതല്‍ പ്രഥമ വ്രതവാഗ്ദാനവും സഭാവസ്ത്രസ്വീകരണവും വഴി അംഗമായി തീര്‍ന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ ഗൗരവതരവും തുടര്‍ച്ചയായുമുള്ള അനുസരണ ദാരിദ്ര്യ വ്രതലംഘനം ആവൃതി നിയമലംഘനം തുടങ്ങിയുള്ള സന്യാസസഭാനിയമങ്ങളുടെ ലംഘനങ്ങളും കാരണം 2019 മേയ് 11ന് പ്രസ്തുത സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുകയും ഈ തീരുമാനം വത്തിക്കാനിലെ പൗരസ്ത്യതിരുസംഘത്തിന് സമര്‍പ്പിക്കുകയും ആ തിരുസംഘത്തിന്റെ അംഗീകാരത്തോടുകൂടി സിസ്റ്റര്‍ ലൂസിയെ അറിയിക്കുകയുമുണ്ടായി. സിസ്റ്റര്‍ ലൂസി കളപ്പുര ഓഗസ്റ്റ് 16നു തന്നെ സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കിയതിനെതിരേ പൗരസ്ത്യ സംഘത്തിന് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ വിശദമായ പഠനത്തിനുശേഷം 26 സെപ്റ്റംബര്‍ 2019ല്‍ മൂന്നുപേജ് ദൈര്‍ഘ്യമുള്ള വിശദമായി ഒരു ഡിക്രിവഴി പൗരസ്ത്യ തിരുസംഘം തള്ളിക്കളഞ്ഞു. ആ ഡിക്രി സിസ്റ്റര്‍ ലൂസിക്ക് നല്‍കാന്‍ ന്യൂഡല്‍ഹിയിലെ അപ്പസ്‌തോലിക് നണ്‍ഷിയേച്ചര്‍ വഴി എഫ്‌സിസി ജനറലേറ്റില്‍ ഒക്ടോബര്‍ 14നു ലഭിച്ചു. പൗരസ്ത്യ തിരുസംഘത്തിന്റെ പ്രസ്തുത ഡിക്രി വത്തിക്കാന്റെ ഔദ്യോഗിക ഭാഷയായ ലത്തീനിലാണ്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുണ്‍ഷിയോയുടെ ഇംഗ്ലീഷിലുള്ള കത്തില്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിക്കളഞ്ഞതാണെന്നും എന്നാല്‍ ഇനിയും സിസ്റ്റര്‍ ലൂസിക്ക് കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര അപ്പസ്‌തോലിക്കയില്‍ ഈ തള്ളിക്കളഞ്ഞ തീരുമാനത്തിനെതിരേ ഇനിയും അപ്പീല്‍ കൊടുക്കാന്‍ അവകാശമുണ്ടെന്നും സൂചിപ്പിക്കുന്നുമുണ്ട്. ഒക്ടോബര്‍ 16നു പൗരസ്ത്യ തിരുസംഘത്തില്‍നിന്നുള്ള ഈ ഡിക്രി മാനന്തവാടി പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍, കാരക്കമല മഠത്തില്‍ എത്തി സിസ്റ്റര്‍ ലൂസിക്കു കൈമാറി. സാമൂഹിക മാധ്യമങ്ങളിലൂടെയും ദിനപത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവ വഴിയും പ്രചരിപ്പിക്കപ്പെട്ട, ഇന്നും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചില അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും ദുരുദ്ദേശ്യപരമായ പ്രചരണങ്ങള്‍ക്കും ചില മുഖ്യധാര മാധ്യമങ്ങളുടെ നീതിരഹിതമായ വിധി പ്രഖ്യാപനങ്ങള്‍ക്കുമെതിരായി പ്രതികരിക്കേണ്ടതുണ്ട് എന്നു തോന്നിയതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ മാധ്യമലോകത്തെയും പൊതുജനങ്ങളെയും അറിയിക്കാനാഗ്രഹിക്കുന്നു. 1. സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനിസമൂഹത്തിലെ അംഗത്വത്തില്‍നിന്നാണു ഡിസ്മിസ് ചെയ്തിരിക്കുന്നത്. കത്തോലിക്കാ സഭയില്‍നിന്നല്ല. അതിനാല്‍, എഫ്‌സിസി സന്യാസിനി സമൂഹത്തിലെ അംഗത്വം നഷ്ടപ്പെട്ടുകഴിഞ്ഞാലും മറ്റേതൊരു കത്തോലിക്കാ സഭാംഗത്തെപ്പോലെ സിസ്റ്റര്‍ ലൂസിക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും മറ്റു കൂദാശകള്‍ സ്വീകരിക്കുവാനുമുള്ള അവകാശം ഉണ്ടായിരിക്കും. 2. സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ് സി സി സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുവാനുള്ള അധികാരം പ്രസ്തുത സഭയുടെ മദര്‍ ജനറലിലും ജനറല്‍ കൗണ്‍സിലിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിന് നിയതമായ നടപടിക്രമം എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെ നിയമാവലിയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ നിയമാവലിക്കനുസൃതമായി ജീവിച്ചുകൊള്ളാമെന്നു വ്രതം വഴി ദൈവതിരുമുന്പാകെ വാഗ്ദാനം ചെയ്തുകൊണ്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുര പ്രസ്തുത സന്യാസ സമൂഹത്തിലെ അംഗമായിത്തീര്‍ന്നിരിക്കുന്നത്. 3. സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സന്യാസിനീ സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യുന്നതിനുള്ള കാരണങ്ങള്‍ ഡിസ്മിസല്‍ ഡിക്രിയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സിസ്റ്റര്‍ ലൂസിക്കു നീതി എന്ന മുദ്രവാക്യവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍, സിസ്റ്ററില്‍നിന്നും ആ ഡിക്രി വാങ്ങി വായിക്കുവാന്‍ സ്‌നേഹബുദ്ധ്യാ അഭ്യര്‍ഥിക്കുന്നു. 4. തെറ്റിദ്ധാരണ പരത്തുന്ന മറ്റൊരു പ്രചരണം, സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സന്യാസിനി സമൂഹത്തില്‍നിന്നു ഡിസ്മിസ് ചെയ്യാനുള്ള കാരണം, പ്രസ്തുത വ്യക്തി 2018 സെപ്റ്റംബറില്‍ വഞ്ചി സ്വകയറില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തതാണ് എന്നതാണ്. എന്നാല്‍, ഡിസ്മിസല്‍ ഡിക്രിയില്‍ വ്യക്തമായി പ്രതിപാദിക്കുന്നതുപോലെ, മാനന്തവാടി പ്രവിശ്യാധിപതി 2018 മാര്‍ച്ച് 13നു സിസ്റ്ററിന് ഡിസ്മിസല്‍ നടപടിക്രമങ്ങളുടെ ഭാഗമായ നിയമപരമായ ആദ്യത്തെ മുന്നറിയപ്പും 2018 മേയ് 19നു നിയമപരമായ രണ്ടാമത്തെ മുന്നറിയപ്പും നല്‍കുകയും വിശദീകരണം ചോദിക്കുകയും തെറ്റുകള്‍ തിരുത്താതിരുന്നാല്‍ ശിക്ഷാനടപടികളുണ്ടാകുമെന്ന് ഔദ്യോഗികമായി കത്തു മുഖാന്തിരം അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനുശേഷമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് എഫ്‌സിസി മദര്‍ ജനറലും കൗണ്‍സിലര്‍മാരും ആയതുകൊണ്ട് പ്രവിശ്യയില്‍നിന്നു സിസ്റ്റര്‍ ലൂസിയുമായി ബന്ധപ്പെട്ട രേഖകള്‍ ആലുവായിലുള്ള സന്യാസ സമൂഹത്തിന്റെ ജനറലേറ്റില്‍ എത്തിക്കഴിഞ്ഞശേഷമാണു സിസ്റ്റര്‍ ലൂസി വഞ്ചി സ്‌ക്വയറില്‍ എത്തുന്നത്. ഇതിനോടു ബന്ധപ്പെട്ട രേഖകളെല്ലാം പൗരസ്ത്യ തിരുസംഘത്തിന് അയച്ചുകൊടുത്തിട്ടുള്ളതുമാണ്. 5. സിസ്റ്റര്‍ നല്‍കിയ അപ്പീലില്‍, ഡിസ്മിസല്‍ ഡിക്രി നിയമവിരുദ്ധവും തെറ്റായതും നിലനില്ക്കാത്തതുമാണെന്നു പ്രതിപാദിച്ചിട്ടുണ്ടെങ്കിലും അപ്പീലില്‍ ഒരിടത്തും അത് തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിച്ചിട്ടില്ല. 6. സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിക്കളഞ്ഞു വത്തിക്കാനിലെ പൗരസ്ത്യതിരുസംഘ കാര്യാലയത്തില്‍നിന്നു പുറപ്പെടുവിച്ച ഡിക്രിയിലെ പ്രസക്തഭാഗങ്ങള്‍ ( പരിഭാഷ) താഴെ കൊടുക്കുന്നു. 8. സന്യാസജീവിതത്തിന് തീര്‍ത്തും നിരക്കാത്ത ഒരു ജീവിതശൈലി സിസ്റ്റര്‍ ലൂസി കളപ്പുര സ്വീകരിച്ചതിനാല്‍ എഫ്‌സിസി സന്യാസസഭയുടെ അധികാരികള്‍ രണ്ടുതവണ അവരോട് സഭാംഗത്തെപ്പോലെ ജീവിക്കുകയും സഭാംഗത്തിനടുത്ത ചുമതലകള്‍ നിറവേറ്റുകയും ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ സിസ്റ്റര്‍ ലൂസി സഭയുടെ ആഹ്വാനങ്ങളും അഭ്യര്‍ഥനകളും ധിക്കാരപൂര്‍വം അവഗണിക്കുകയും സന്യാസസഭയുടെ പൊതുചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്തു. 10. കത്തോലിക്കാസഭയുടെയും സന്യാസസമൂഹത്തിന്റെയും അന്തസും ഭദ്രതയും പാലിക്കുന്നതിന് കാനന്‍ നിയമം 551, 553 വകുപ്പുകള്‍ പ്രകാരം സിസ്റ്റര്‍ ലൂസി കളപ്പുരയെ ഡിസ്മിസ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങാന്‍ സഭാ മേലധികാരികള്‍ ബാധ്യസ്ഥരായി. സന്യാസസഭയുടെ മേലധികാരികള്‍ നടപടിക്രമങ്ങള്‍ ശ്ലാഘനീയമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേരത്തേ പറഞ്ഞ ചില പൊതുകാര്യങ്ങള്‍ ഒഴിച്ചാല്‍ ഈ പ്രക്രിയയില്‍ ഒരു പോരായ്മയും കണ്ടിട്ടില്ല.
Image: /content_image/News/News-2019-10-17-01:30:59.jpg
Keywords: ലൂസി, സന്യാസ
Content: 11459
Category: 11
Sub Category:
Heading: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
Content: തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മുസ്ലിം, ലാറ്റിന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് (റിന്യൂവല്‍) നല്‍കുന്നതിന് സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 201819 അധ്യയന വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ വിതവും, പ്രഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്കോളര്‍ഷിപ്പ്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയില്‍ ഒന്നിന് അപേക്ഷിക്കാം. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ മേല്‍വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡിനായി അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 10 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712302090.
Image: /content_image/India/India-2019-10-17-03:10:11.jpg
Keywords: ന്യൂനപക്ഷ
Content: 11460
Category: 1
Sub Category:
Heading: ബ്ലാക്ക് മാസ് സംഘം പോലീസ് വലയില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്
Content: തലശേരി: പൈശാചികമായ സാത്താന്‍ പൂജ (ബ്ലാക്ക് മാസ്) നടത്തിയ സംഘം പോലീസ് വലയില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂജ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും മിനിറ്റുകള്‍ക്കുമുമ്പ് സംഘം മുങ്ങുകയായിരുന്നുവെന്ന്‍ ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സന്നദ്ധ സംഘടനയുടെ ഹാളിൽ എത്തിയ പോലീസ് കണ്ടത് കത്തുന്ന മെഴുക് തിരിയും രക്ത കറയുമാണ്. സംഭവം പുറത്താകരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. അതിനാൽ വിശദമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ പോലീസ് എത്തുന്ന വിവരം ചോർത്തിയത് ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണെന്ന ആരോപണമുണ്ട്. കേരളത്തില്‍ വ്യത്യസ്ത ജില്ലകളിലാണ് സാത്താന്‍പൂജക്കാര്‍ പ്രതിമാസം ഒത്തുചേരുക. ഇങ്ങനെ ഒത്തുചേരുന്നവരില്‍ പുരുഷന്മാര്‍ സമ്പന്നരും പെണ്‍കുട്ടികള്‍ പാവപ്പെട്ടവരുമാണെന്ന പ്രത്യേകതയുണ്ട്. സാത്താന്‍പൂജക്കാരുടെ പ്രധാന ഇരകള്‍ കന്യകമാരാണ്. ചില പ്രധാന ആശുപത്രികളില്‍നിന്ന് സാത്താന്‍ പൂജയ്ക്കായി കന്യകമാരെ എത്തിക്കാന്‍ പ്രത്യേക സംഘംതന്നെ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. കന്യകമാരെ നല്‍കിയാല്‍ പത്തു ലക്ഷം രൂപവരെ വാഗ്ദാനം നല്‍കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിലെ പ്രതി ജോളിക്ക് സാത്താന്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നതോടെ സാത്താന്‍ പൂജക്കാരെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Image: /content_image/News/News-2019-10-17-06:42:36.jpg
Keywords: സാത്താ, പിശാച
Content: 11461
Category: 14
Sub Category:
Heading: വിശുദ്ധ മദർ കബ്രീനിയുടെ ശിൽപം നിർമ്മിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ
Content: ന്യൂയോർക്ക്: ഇറ്റാലിയൻ - അമേരിക്കൻ സന്യാസിനിയായിരുന്ന മദർ ഫ്രാൻസിസ് സേവ്യർ കബ്രീനിയുടെ ശിൽപം നിർമ്മിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രു കുമോ പ്രഖ്യാപിച്ചു. ഒക്ടോബർ 14നു നടന്ന കൊളംബസ് ഡേ പരേഡിൽ പങ്കെടുത്തതിനു ശേഷമായിരുന്നു പ്രഖ്യാപനം. ന്യൂയോർക്ക്  നഗരത്തെ വളർത്താനായി വലിയ പങ്കുവഹിച്ച വനിതകളുടെ പ്രതിമകൾ  സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയായി (ഷീ ബിൽ ഇനിഷ്യേറ്റീവ്) നാമനിർദേശങ്ങൾ സ്വീകരിച്ചപ്പോൾ, ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് മദർ കബ്രീനിയുടെ പേരിനായിരുന്നു. എന്നാൽ അവസാന പട്ടികയിൽ നിന്നും മദർ ഫ്രാൻസിസ് സേവ്യർ കബ്രീനിയുടെ പേര്  ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. വിഷയത്തിൽ ബ്രൂക്ലിൻ സംസ്ഥാനം, തീരുമാനത്തെ ശക്തമായി വിമർശിക്കുകയും, പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.  ഇതിനുപിന്നാലെയാണ് പ്രതിമ നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് ന്യൂയോർക്ക് ഗവർണർ പ്രഖ്യാപിച്ചത്. ബ്രൂക്ലിൻ സംസ്ഥാനവും, കൊളംബസ് സിറ്റിസൺ ഫൗണ്ടേഷനുമായി ചേർന്ന് പ്രതിമ നിർമിക്കാൻ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഷ്ണറീസ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മദർ കബ്രീനി. ന്യൂയോർക്കിൽ നിരവധി, സ്കൂളുകളും, അനാഥാലയങ്ങളും മദർ കബ്രീനി സ്ഥാപിച്ചിട്ടുണ്ട്. 1946ലാണ് മദർ കബ്രീനിയെ വിശുദ്ധപദവിയിലേക്ക് സഭ  ഉയർത്തിയത്.
Image: /content_image/News/News-2019-10-17-10:13:50.jpg
Keywords: ന്യൂയോർ
Content: 11462
Category: 1
Sub Category:
Heading: ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനവുമായി ലാഹോർ ആർച്ച് ബിഷപ്പ്
Content: ലാഹോര്‍: ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ചകള്‍ക്ക് വഴികള്‍ തേടണമെന്നും ആഗോള തലത്തിൽ സമാധാനം രൂപപ്പെടുത്തിയെടുക്കാന്‍ ലോകനേതാക്കൾ ഉറച്ചുനിന്നാൽ അണുവായുധങ്ങൾ ഉപയോഗിക്കാനുള്ള ആവശ്യം ഉണ്ടാവില്ലെന്നും ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. വിശുദ്ധ ഫ്രാൻസിസ് അസീസി, ഈജിപ്ഷ്യൻ സുൽത്താനായിരുന്ന മാലിക്ക് അൽ കമാലിനെ എണ്ണൂറു വർഷം മുമ്പ് കണ്ടതിന്റെ ഓർമ്മ പുതുക്കൽ ദിനത്തിൽ സെന്റ് മേരിസ് ദേവാലയത്തില്‍ നടന്ന സമ്മേളനത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീർ വിഷയം മാറ്റിവെച്ച്, സുപ്രധാനമായ ഈ നാളുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യതകള്‍ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം സൃഷ്ടിക്കാനും, മനുഷ്യരാശിയെ രക്ഷിക്കാനും ചർച്ചയുടെ പാതയിലൂടെ നീങ്ങാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ആർച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. ദേവാലയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ്, ഐക്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധത നവീകരിക്കുന്നതിന്റെ ഭാഗമായി വൈദികരും അൽമായരും സമാധാന പ്രതീകമായി തിരികൾ തെളിയിച്ചു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും, ഈജിപ്ഷ്യൻ സുൽത്താന്റെയും കൂടിക്കാഴ്ചയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പയും, അൽ അസർ യൂണിവേഴ്സിറ്റി ഗ്രാന്റ് ഇമാം അഹമ്മദ് അൽ തയാബും കഴിഞ്ഞ ഫെബ്രുവരിയില്‍ അബുദാബിയിൽ വച്ച് കണ്ടുമുട്ടിയത്.
Image: /content_image/News/News-2019-10-17-14:21:07.jpg
Keywords: ലാഹോ, പാക്കി
Content: 11463
Category: 9
Sub Category:
Heading: ദേശങ്ങൾ ഉണരുന്ന മരിയൻ വിമലഹൃദയ പ്രതിഷ്ഠയിൽ അണിചേരൂ
Content: രണ്ടാമത് ആഗോള യൂത്ത് കോൺഫറൻസിന് മുന്നോടിയായി AFCM youth മിനിസ്ട്രി ഒരുക്കുന്ന 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠയിലേക്ക് ഏവർക്കും സ്വാഗതം. 2019 ഡിസംബർ 27 മുതൽ മുതൽ 30 വരെ ഡബ്ലിൻ, അയർലൻഡിൽ വെച്ച് നടക്കുന്ന യൂത്ത് കോൺഫറൻസിന് ഒരുക്കമായി 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠ ഒക്ടോബർ 19 ന് ആരംഭിച്ച് നവംബർ 21ന് സമാപിക്കും. ഈ ആത്മീയ ഒരുക്കത്തിൽ ഏതൊരു വ്യക്തിക്കും പങ്കെടുത്തു തങ്ങളെത്തന്നെ വിശുദ്ധീകരിക്കുവാനും ലോക സുവിശേഷവൽക്കരണത്തിൽ പങ്കാളികളാകാനും സാധിക്കും. വിശുദ്ധ ലൂയിമോണ്ട് ഫോർട്ടിലൂടെ നൽകപ്പെട്ട 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠ ആഴമേറിയ ആത്മീയ ഫലങ്ങൾ പ്രദാനം ചെയ്യുന്ന അതിശക്തമായ പ്രാർത്ഥന രീതിയാണ്. വിശുദ്ധ ജോൺ പോൾ പാപ്പ അടക്കം അനേകം ആകർഷിച്ചിട്ടുള്ള ഈ പ്രാർത്ഥനാമുറ ലോകമെമ്പാടും ലക്ഷക്കണക്കിന് വ്യക്തികൾക്ക് ആത്മീയ വളർച്ചക്കും ഉണർവിനും കാരണമായിട്ടുണ്ട്.
Image: /content_image/Events/Events-2019-10-17-15:01:07.jpg
Keywords: മരിയ, മാതാവ
Content: 11464
Category: 9
Sub Category:
Heading: ദേശങ്ങൾ ഉണരുന്ന മരിയൻ വിമലഹൃദയ പ്രതിഷ്ഠയിൽ അണിചേരൂ
Content: രണ്ടാമത് ആഗോള യൂത്ത് കോൺഫറൻസിന് മുന്നോടിയായി AFCM youth മിനിസ്ട്രി ഒരുക്കുന്ന 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠയിലേക്ക് ഏവർക്കും സ്വാഗതം. 2019 ഡിസംബർ 27 മുതൽ മുതൽ 30 വരെ ഡബ്ലിൻ, അയർലൻഡിൽ വെച്ച് നടക്കുന്ന യൂത്ത് കോൺഫറൻസിന് ഒരുക്കമായി 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠ ഒക്ടോബർ 19 ന് ആരംഭിച്ച് നവംബർ 21ന് സമാപിക്കും. ഈ ആത്മീയ ഒരുക്കത്തിൽ ഏതൊരു വ്യക്തിക്കും പങ്കെടുത്തു തങ്ങളെത്തന്നെ വിശുദ്ധീകരിക്കുവാനും ലോക സുവിശേഷവൽക്കരണത്തിൽ പങ്കാളികളാകാനും സാധിക്കും. വിശുദ്ധ ലൂയിമോണ്ട് ഫോർട്ടിലൂടെ നൽകപ്പെട്ട 33 ദിവസത്തെ മരിയൻ വിമലഹൃദയ പ്രതിഷ്ഠ ആഴമേറിയ ആത്മീയ ഫലങ്ങൾ പ്രദാനം ചെയ്യുന്ന അതിശക്തമായ പ്രാർത്ഥന രീതിയാണ്. വിശുദ്ധ ജോൺ പോൾ പാപ്പ അടക്കം അനേകം ആകർഷിച്ചിട്ടുള്ള ഈ പ്രാർത്ഥനാമുറ ലോകമെമ്പാടും ലക്ഷക്കണക്കിന് വ്യക്തികൾക്ക് ആത്മീയ വളർച്ചക്കും ഉണർവിനും കാരണമായിട്ടുണ്ട്.
Image: /content_image/Events/Events-2019-10-17-16:25:51.jpg
Keywords: മരിയ, മാതാവ