Contents

Displaying 11171-11180 of 25160 results.
Content: 11490
Category: 10
Sub Category:
Heading: ദൈവവിളികൾ വർദ്ധിക്കാത്തതിന്റെ കാരണം വൈദികരുടെ വിശുദ്ധി കുറവ്: ബിഷപ്പ് വെല്ലിംഗ്ടൺ കൂരോസ്
Content: റോം: വൈദിക ബ്രഹ്മചര്യമല്ല, മറിച്ച് വൈദികരുടെ വിശുദ്ധി കുറവാണ് ദൈവവിളികൾ വർദ്ധിക്കാത്തതിന്റെ പ്രധാന കാരണമെന്ന് ആമസോൺ സിനഡിൽ പങ്കെടുക്കുന്ന ബ്രസീലിയൻ മെത്രാനായ വെല്ലിംഗ്ടൺ ഡി കൂരോസ് വിയേര. വിവാഹം കഴിഞ്ഞ ആമസോൺ നിവാസികളായ പുരുഷന്മാരെ പൗരോഹിത്യ ശുശ്രൂഷക്കുവേണ്ടി പരിഗണിക്കണമെന്ന വിഷയം സിനഡ് പരിഗണിക്കവെയാണ് ക്രിസ്റ്റലാൻഡിയ രൂപതയുടെ മെത്രാനായ അദ്ദേഹം പ്രസ് കോണ്‍ഫറന്‍സില്‍ പ്രസ്താവന നടത്തിയത്. ആമസോണ്‍ മേഖലയിലെ വൈദികരുടെ കുറവിന് കാരണം വൈദിക ബ്രഹ്മചര്യമല്ലെന്നും മറിച്ച് വൈദികരുടെ വിശുദ്ധിയില്‍ വന്ന കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയിപ്പോൾ വിവാഹം കഴിഞ്ഞവരെ പുരോഹിതരായി നിയമിച്ചാൽ തന്നെ, ഏറ്റവും പ്രധാനപ്പെട്ട ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈംഗീക വിവാദങ്ങളും മെത്രാന്മാരുടെയും, വൈദികരുടെയും, ഡീക്കൻമാരുടെയും വിശുദ്ധിയില്ലായ്മയുമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ വൈദികർ, അവരുടെ ജനത്തോട് അടുത്ത് നിൽക്കാറുണ്ടെങ്കിലും, ക്രിസ്തുവിന്റെ പരിമളവും സന്ദേശവും ആളുകളിലേക്ക് കൈമാറാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ചില വൈദികർ ക്രിസ്തുവിൽ നിന്നും ആളുകളെ അകറ്റുകയാണ് ചെയ്യുന്നത്, ചിലർ അവരവരുടെ തന്നെ പ്രഘോഷകരായി മാറിയിരിക്കുകയാണെന്നും ബിഷപ്പ് വെല്ലിംഗ്ടൺ കൂട്ടിച്ചേർത്തു. യുവാക്കൾ വിശുദ്ധിയുടെ മാതൃകകളാണ് അന്വേഷിക്കുന്നതെന്നും, അതിനാൽ തന്നെ താന്‍ വിശുദ്ധ ജീവിതം നയിച്ചാൽ, തനിക്ക് വൈദികരുടെ കുറവ് അനുഭവപ്പെടില്ലെന്ന് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2019-10-19-09:53:37.jpg
Keywords: കന്യാസ്ത്രീ, വൈദിക
Content: 11491
Category: 1
Sub Category:
Heading: വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായി എതിര്‍പ്പുമായി വാഷിംഗ്ടൺ അതിരൂപത
Content: വാഷിംഗ്ടൺ ഡി‌സി: അമേരിക്കയിലെ വാഷിംഗ്ടൺ ഡി‌സിയിൽ വ്യഭിചാരം നിയമവിധേയമാക്കാനുള്ള ബില്ലിനെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുന്നതിനിടെ ശക്തമായി എതിര്‍പ്പുമായി കത്തോലിക്ക സഭ. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ കൗൺസില്‍ പരിഗണനക്കുവെച്ചിരിക്കുന്ന B23-0318 എന്ന പേരിലുള്ള ബില്ലിനോടുള്ള എതിര്‍പ്പാണ് വാഷിംഗ്ടൺ അതിരൂപത പ്രകടിപ്പിച്ചിരിക്കുന്നത്.ജന്മസിദ്ധമായ ശ്രേഷ്ഠത, എല്ലാ മനുഷ്യർക്കുമുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നതായും, ദൈവീക സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിൽ എല്ലാ മനുഷ്യരും ബഹുമാനം അർഹിക്കുന്നതായും, അതിനാൽ തന്നെ മനുഷ്യരുടെ ശ്രേഷ്ഠത ചോദ്യം ചെയ്യുന്ന സർവ്വവിധ ചൂഷണങ്ങളെയും പ്രതിരോധിക്കുകയെന്നത് വാഷിംഗ്ടൺ അതിരൂപതയുടെയും, കത്തോലിക്കാ സഭയുടെയും ദൗത്യമാണെന്നും അതിരൂപത പ്രതിനിധി മേരി ഫോർ ചർച്ചക്കിടെ പറഞ്ഞു. മനുഷ്യർക്ക് ഏൽക്കുന്ന മാനസികവും-ശാരീരികവുമായ ആഘാതങ്ങൾ പരിഗണിക്കാതെ, അവരെ വെറും വില്പന വസ്തു മാത്രമായി കണക്കാക്കുന്ന ഒന്നാണ് വ്യഭിചാരമെന്നും മേരി ഫോർ വിശദീകരിച്ചു. മനുഷ്യക്കടത്തിന് ഇരയായവർക്ക് തൊഴില്‍ പരിശീലനവും, ചികിത്സയും, കൗൺസിലിംഗുമടക്കം അതിരൂപത നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ക്ലേശങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇനിയും സഹായങ്ങൾ നൽകാൻ അതിരൂപത ശ്രമിക്കും. എന്നാൽ വ്യഭിചാരം നിയമ വിധേയമാക്കിയാൽ കൊളംബിയ ജില്ലയിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന ആളുകളുടെ പ്രതിസന്ധി ഇനിയും രൂക്ഷമാക്കാൻ അത് ഇടയാക്കുമെന്നും മേരി ഫോർ മുന്നറിയിപ്പു നൽകി. ബില്ല് നിയമവിധേയമാക്കുന്നതിനെതിരെ നിരവധി ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്. പുതിയ ബില്ല് മനുഷ്യക്കടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ്, കരട് ബില്ലിന് രൂപം നൽകിയിരിക്കുന്നത്. പ്രസ്തുത ബില്ല് നിയമമായാൽ, വ്യഭിചാരം നിയമവിധേയമാക്കിയ അമേരിക്കയിലെ രണ്ടാമത്തെ സ്ഥലമായി വാഷിംഗ്ടൺ സംസ്ഥാനം മാറും. നെവാഡ സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ വ്യഭിചാരം നേരത്തെ നിയമവിധേയമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2019-10-19-11:21:16.jpg
Keywords: ലൈംഗീ, പീഡന
Content: 11492
Category: 1
Sub Category:
Heading: ലെബനോന്‍ പ്രക്ഷോഭകർക്കു പിന്തുണയുമായി മാരോണൈറ്റ് പാത്രിയാർക്കീസ്
Content: ബെയ്‌റൂട്ട്: ജീവിതം കരുപിടിപ്പിക്കാന്‍ കഷ്ടപ്പെടുന്ന ലെബനോനിലെ സാധാരണക്കാര്‍ക്ക് മേൽ കൂടുതൽ നികുതി ചുമത്തുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി മാരോണൈറ്റ് പാത്രിയാർക്കീസ് ബെഷാറ അൽരാഹി. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കണ്ടുപിടിച്ചു പരിഹരിക്കാനും രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യം മറികടക്കാനും ഭരണകൂടം വഴിതേടണമെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾ നിര്‍ത്തലാക്കണമെന്നും പണം ധൂർത്തടിക്കുന്നതു ഒഴിവാക്കണമെന്നും ലെബനീസ് സമൂഹവുമായി ബെനിനിൽ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം ആവശ്യപ്പെട്ടു. തെരുവില്‍ നടക്കുന്ന സാധാരണക്കാരുടെ പ്രതിഷേധത്തെ പിന്തുണച്ച അദ്ദേഹം, അധിക നികുതി പിൻവലിക്കാൻ സമര പോരാളികളോട് ഒപ്പം ചേരുന്നതായും പറഞ്ഞു. ദരിദ്രരുടെ മേൽ നികുതി അടിച്ചേൽപ്പിച്ചു ഭൂരിപക്ഷം വരുന്ന ലബനീസ് ജനതയ്ക്കു ഭാരം നൽകുവാനാണ്‌ ഭരണപക്ഷത്തിന്റെ ശ്രമം. തൊഴിലിലായ്മ നിരക്ക് നാല്‍പ്പതു ശതമാനത്തോളമായെന്നും അതേത്തുടർന്ന് രാജ്യത്തു ദാരിദ്ര്യം രൂക്ഷമായ വിധത്തിലാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അതേസമയം, നഷ്ടത്തിലായ തദേശീയ ഫോണ്‍ ഓപ്പറേറ്റർക്കു ലാഭം ലഭിക്കുവാന്‍ സാമൂഹ്യ മാധ്യമങ്ങളായ വാട്സ്ആപ്പ്, ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഫീസ് ഏർപ്പെടുത്തുവാനുള്ള ഗവണ്മെന്റ് നീക്കത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ കാര്യമായ പോലീസ് മര്‍ദ്ദനം ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. തലസ്ഥാന നഗരിയായ ബെയ്‌റൂട്ട് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ തിളച്ചുമറിയുകയാണ്. പ്രക്ഷോഭത്തിന്‌ സമീപം നടന്ന അഗ്നിബാധയിൽ രണ്ടു വിദേശികളായ തൊഴിലാളികൾ മരണമടഞ്ഞുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. പോലീസുമായി നടന്ന സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നടക്കുന്ന ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ദിവസത്തെ കാബിനറ്റ് മീറ്റിങ്ങും റദ്ദാക്കിയിരിന്നു. ജനങ്ങളെ പിരിച്ചുവിടാൻ കണ്ണീർവാതകവും ജലപീരങ്കിയുമായി പോലീസും രംഗത്തുണ്ട്. സിറിയൻ യുദ്ധവും അഭയാർത്ഥി പ്രശ്നവും ഏറ്റവും അധികം സ്വാധീനിച്ചിരിക്കുന്നത് ലെബനോൻ, ജോർദാൻ തുടങ്ങിയ അയൽ രാജ്യങ്ങളെയാണ്. ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കടമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള രാഷ്ട്രം കൂടിയാണ് ലെബനോൻ.
Image: /content_image/News/News-2019-10-19-12:37:02.jpg
Keywords: ലെബന, ലെബനോ
Content: 11493
Category: 18
Sub Category:
Heading: 'ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക വിനിയോഗവും നിയമനങ്ങളും അന്വേഷണ വിധേയമാക്കണം'
Content: കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികളിലെ സാമ്പത്തിക വിനിയോഗവും വിവിധ ന്യൂനപക്ഷ സമിതികളിലേക്കുള്ള നിയമനങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവിധ പദ്ധതികള്‍ക്കായി നടപ്പാക്കുന്ന 80:20 അനുപാതം യാതൊരു പഠനവും ന്യായീകരണവും ഇല്ലാത്തതാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ പലതവണ ചൂണ്ടിക്കാണിച്ചത് ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. മാറിമാറി ഭരിച്ച ന്യൂനപക്ഷ ക്ഷേമ മന്ത്രിമാരുടെ യുക്തിക്കും തീരുമാനത്തിനുമനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രം ഒരു സര്‍ക്കാര്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നത് ആക്ഷേപകരമാണെന്ന് കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമായിരിക്കേണ്ടപ്പോള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനു മാത്രമായി നല്‍കുന്നത് ശരിയായ നടപടിയല്ല. വിവിധ രംഗങ്ങളിലെ പിന്നോക്കാവസ്ഥയുടെ അനന്തരഫലമായി െ്രെകസ്തവര്‍ ഉള്‍പ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്‌പോള്‍ ക്ഷേമ പദ്ധതികളിലൂടെ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ന്യൂനപക്ഷ ക്ഷേമ വകുപ്പ് അട്ടിമറിച്ചിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭ്യമായിക്കൊണ്ടിരിക്കുന്ന ഫണ്ടുകളുടെ വിനിയോഗവും പ്രത്യേക ഏജന്‍സി മുഖേന അന്വേഷിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവിധ നിയമനങ്ങളിലും വിവിധ പദ്ധതികളുടെ നടത്തിപ്പിനായുള്ള സമിതികളിലും െ്രെകസ്തവരോട് വലിയ വിവേചനമാണ് കാലങ്ങളായി തുടരുന്നത്. ഇതിനെല്ലാം ന്യായീകരണമായി പാലോളി കമ്മിറ്റിയെ ഉയര്‍ത്തിക്കാട്ടുന്നത് അംഗീകരിക്കാനാവില്ല. നിലവിലുള്ള പ്രധാന ക്ഷേമ പദ്ധതികളെല്ലാം ഒരു സമുദായത്തിനുവേണ്ടി മാത്രമാണ്. ചില പദ്ധതികളില്‍ മാത്രം 20 ശതമാനം െ്രെകസ്തവര്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു കൂടിയെന്ന നിലവിലെ അനുപാതം പൊളിച്ചെഴുതണമെന്നും ഈ നീതി നിഷേധം അവസാനിപ്പിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2019-10-20-01:07:20.jpg
Keywords: ന്യൂനപക്ഷ
Content: 11494
Category: 14
Sub Category:
Heading: ജപമാല മാസാചരണത്തിന്റെ ഭാഗമായുള്ള മരിയന്‍ എക്സിബിഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
Content: നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന്റെ ഭാഗമായി താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്ന മരിയന്‍ എക്സിബിഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പളളിപരിസരത്തും പാരിഷ്ഹാളിലുമായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ മറിയത്തിന്റെ രണ്ടായിരത്തിലേറെ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ഉണ്ട്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ സംസ്കാരങ്ങളിലും വേഷവിധാനങ്ങളിലുമുളള മാതാവിന്റെ ചിത്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുളള മറിയത്തിന്‍റെ വിവിധ ദര്‍ശനങ്ങളും ചിത്രങ്ങളായി പ്രദര്‍ശനത്തിലുണ്ട്. മൈക്കിള്‍ ആന്‍ഞ്ചലോ, റാഫേല്‍, ലിയനാഡോ ഡാവിന്‍ഞ്ചി തുടങ്ങി പ്രസിദ്ധ ചിത്രകാരന്‍മാരുടെ ഭാവനയിലെ മറിയത്തിന്റെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടം പിടിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുളള ജപമാലകള്‍ കാശുരൂപങ്ങള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 5 വരെ പ്രദര്‍ശനം തുടരും.
Image: /content_image/India/India-2019-10-20-01:30:06.jpg
Keywords: ജപമാല
Content: 11495
Category: 1
Sub Category:
Heading: പ്രോലൈഫ് സ്മാരക കുരിശുകൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി
Content: പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പ ദേവാലയത്തിന് സമീപം സ്ഥാപിച്ചിരുന്ന നാൽപതോളം പ്രോലൈഫ് സ്മാരക കുരിശുകൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. 1973ലെ കുപ്രസിദ്ധ റോയ് വെസ് വേഡ് കേസിൽ അമേരിക്കൻ സുപ്രീം കോടതി ഭ്രൂണഹത്യ നടത്തുന്നതിന് അനുകൂലമായി വിധി പ്രസ്താവിച്ചതിനു ശേഷം അമ്മമാരുടെ ഉദരത്തിൽ തന്നെ ജീവൻ അപഹരിക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന ഗർഭസ്ഥ ശിശുക്കൾക്കു വേണ്ടിയുള്ള സ്മാരകം എന്ന നിലയിലാണ് 61 കുരിശുകൾ സ്ഥാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിച്ചുകൊണ്ട് ദേവാലയത്തിന്റെ ചുമതലയുള്ള മോൺസിഞ്ഞോർ ജോസഫ് ജെന്റിലി ഇടവകാംഗങ്ങൾക്ക് കത്തയച്ചു. ദേവാലയത്തിന്റെ ചുറ്റുവട്ടത്ത് രണ്ടാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇതെന്ന് കത്തിൽ സൂചിപ്പിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുന്‍പ് സമാനമായ മറ്റൊരു ആക്രമണവും നടന്നിരുന്നു. അന്ന് റൈറ്റ് ഓഫ് ക്രിസ്ത്യൻ ഇനിഷിയേഷൻ കോഴ്സിന്റെ ചിഹ്നമാണ് അജ്ഞാതർ തകർത്തത്. ഈ രണ്ട് സംഭവങ്ങളും പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ദേവാലയത്തിനു ചുറ്റും നാൽപതോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞുവെന്നും മോൺസിഞ്ഞോർ ജോസഫ് ജെന്റിലി കത്തിൽ വ്യക്തമാക്കി. കുറ്റവാളികൾ പിടിക്കപ്പെട്ടാൽ ഭരണഘടനാപ്രകാരം നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അവർക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും കത്തിൽ പറയുന്നുണ്ട്. ജീവന്റെ പരിപാവനത സംരക്ഷിക്കുന്നതിനു വേണ്ടി പോരാട്ടം തുടരണമെന്നും, കുറ്റവാളിയുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പ്രാർത്ഥനയിലൂടെ തക്കതായ മറുപടി നൽകാനായി, ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പെ ദേവാലയം ജപമാല റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ഇടവകയുടെ സാമൂഹിക മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2019-10-20-02:08:47.jpg
Keywords: കുരിശ
Content: 11496
Category: 7
Sub Category:
Heading: അസാധാരണ മിഷ്‌ണറി മാസം- ഇരുപതാം തീയതി
Content: സുവിശേഷം കേട്ടിട്ടുള്ള നാം, സുവിശേഷം കേൾക്കാത്ത കോടി കണക്കിന് ജനങ്ങൾക്ക് മുന്നിൽ സുവിശേഷം പ്രഘോഷിക്കുകയെന്ന് വലിയ കർത്തവ്യം. ഇതു ചെയ്യാതെ വരുമ്പോൾ ക്രിസ്തുവിനെ നാം തള്ളി പറയുകയാണ് ചെയ്യുന്നതെന്ന് മനസിലാക്കുക.
Image:
Keywords:
Content: 11497
Category: 1
Sub Category:
Heading: യുഎസ് നാവിക അക്കാദമിയിൽ സാത്താനിക ആചാരം അനുവദിക്കണമെന്ന ആവശ്യവുമായി സാത്താനിക് ടെമ്പിൾ
Content: അന്നപോളിസ്: അമേരിക്കൻ നാവിക അക്കാദമിയിൽ, സാത്താനിക ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്ന സാത്താനിക് ടെമ്പിളിന്റെ നിലപാടില്‍ വിവാദം കത്തുന്നു. ആഭ്യന്തര ആദായ വകുപ്പ് സാത്താനിക് ടെമ്പിൾ എന്ന പ്രസ്ഥാനത്തിന് ഔദ്യോഗികമായ അംഗീകാരം നൽകിയതിനെ ചൂണ്ടിക്കാണിച്ചാണ് തങ്ങളുടെ സംഘടനയിൽ അംഗത്വമുള്ള നേവി അംഗങ്ങൾക്ക് സാത്താനികാചാരങ്ങൾ പിന്തുടരാൻ നാവിക അക്കാദമി അനുവാദം തരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമപരമായി അക്കാദമിക്കെതിരെ നീങ്ങുമെന്ന ഭീഷണിപ്പെടുത്തലും സാത്താനിക് ടെമ്പിൾ നടത്തിക്കഴിഞ്ഞു. അതേ സമയം ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി മത സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ക്രൈസ്തവ സംഘടനയായ അലയൻസ് ഡിഫൻഡിങ്ങ് ഫ്രീഡം രംഗത്തുവന്നു. സാത്താനിക് ടെമ്പിൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, ആചാരങ്ങൾ നടത്തുകയല്ല, മറിച്ച് ദൈവമില്ല എന്ന തരത്തിലുള്ള ചർച്ച നടത്തുകയാണ് അവരുടെ ഉദ്ദേശമെന്ന് അലയൻസ് ഡിഫൻഡിങ്ങ് ഫ്രീഡം സംഘടനയുടെ മുതിർന്ന അഭിഭാഷക പദവി വഹിക്കുന്ന ജോർദാൻ ലോറൻസ് പറഞ്ഞു. ഇതിനിടെ ഈയാഴ്ച തന്നെ സാത്താനിക മതാചാരങ്ങളനുഷ്ഠിക്കാൻ ആരംഭം കുറിക്കുമെന്ന് മിഡ്ഷിപ്പ്മാൻ ബ്രിഗേഡിലുള്ള അംഗങ്ങൾക്ക് ഒക്ടോബർ എട്ടാം തീയതി ഇമെയിൽ സന്ദേശം ലഭിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് നാവിക അക്കാദമിയുടെ പബ്ലിക് അഫേഴ്സ് ഓഫീസർ അലാനാ ഗാരാസ് പത്രക്കുറിപ്പ് ഇറക്കി. 2017 ഒക്ടോബർ മാസം വോക്സ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഇടതുപക്ഷ, മത വിരുദ്ധ പ്രസ്ഥാനമെന്നാണ് സാത്താനിക് ടെമ്പിളിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സാത്താനിക് ടെമ്പിൾ, ചർച്ച് ഓഫ് സാത്താൻ പ്രസ്ഥാനത്തെ പോലെ യഥാർത്ഥത്തിൽ സാത്താനെ ആരാധിക്കുന്നില്ലെന്ന് ജോർദാൻ ലോറൻസ് പറഞ്ഞു. മറ്റു മതങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം തങ്ങൾക്ക് വേണമെന്ന് അവകാശപ്പെട്ട്, സാത്താനികത പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രതീതി ആളുകളിൽ സൃഷ്ടിച്ചതിനു ശേഷം, അവരുടെ ഭയം മുതലാക്കി മറ്റു മതവിശ്വാസങ്ങളെയും പൊതുസ്ഥലങ്ങളിൽ നിന്നും പുറന്തള്ളാനാണ് സാത്താനിക് ടെമ്പിൾ ശ്രമിക്കുന്നതെന്ന് ജോർദാൻ ലോറൻസ് കൂട്ടിച്ചേർത്തു.
Image: /content_image/News/News-2019-10-21-09:24:06.jpg
Keywords: സാത്താ, പിശാ
Content: 11498
Category: 18
Sub Category:
Heading: സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആത്മീയത ഉപയോഗിക്കുന്ന കാലഘട്ടമാണിതെന്ന് മാര്‍ തോമസ് തറയില്‍
Content: തിരുവല്ല: സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആത്മീയത ഉപയോഗിക്കുന്ന കാലഘട്ടമാണിതെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. പന്ത്രണ്ടാമത് തിരുവല്ല കരിസ്മാറ്റിക് സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയില്‍ സ്വാര്‍ഥതയുടെ പരിവേഷം കടന്നു വരുമ്പോള്‍ സുവിശേഷത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. നിങ്ങള്‍ ലോകം മുഴുവന്‍ പോയി സകലരോടും സുവിശേഷം പറയുകയെന്നാണ് ഈശോ നമ്മെ പ്രബോധിപ്പിച്ചത്. എന്നാല്‍ ഇന്ന്‌നമ്മുടെ സ്വാര്‍ഥ ലാഭത്തിനു വേണ്ടി സ്വന്തം ഇഷ്ടപ്രകാരം ദൈവത്തെ ആരാധിച്ചു പോരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് സ്വാര്‍ഥതയിലൂടെയുള്ള ആത്മീയതയാണ്. സുവിശേഷം പറയാന്‍ വിളിക്കപ്പെട്ട സഭാ മക്കള്‍ സുവിശേഷം പറയാന്‍ ലജ്ജിക്കുകയാണ്. ഇത് സഭയെ ജീര്‍ണാവസ്ഥയില്‍ എത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. അതിരൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ താഴമണ്‍, ഫാ. ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ.ഡോ. ഐസക് പറപ്പള്ളില്‍, ഫാ. മാത്യു പുനക്കുളം, റവ. ഡോ. തോമസുകുട്ടി പതിനെട്ടില്‍, ഫാ. എബി വടക്കുംതല, റവ. ഡോ. മാത്യു മഴുവഞ്ചേരി, ഫാ. സിറിയക് പറപ്പള്ളില്‍, ഫാ. ഏബ്രഹാം വലിയകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തിരുവനന്തപുരം കാര്‍മല്‍ റിട്രീറ്റ് സെന്ററിലെ ഫാ. ദാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും നടന്നു. പ്രതികൂല കാലാവസ്ഥയിലും നൂറ് കണക്കിന് വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. 24നു കണ്‍വന്‍ഷന്‍ സമാപിക്കും. എല്ലാദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി എട്ടുവരെയാണ് കണ്‍വന്‍ഷന്‍. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും സംഘവും നേതൃത്വം നല്‍കും.
Image: /content_image/India/India-2019-10-21-00:36:28.jpg
Keywords: തറയി
Content: 11499
Category: 18
Sub Category:
Heading: നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന് ഭക്തിനിര്‍ഭരമായ സമാപനം
Content: നെടുമങ്ങാട്: ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന് നെടുമങ്ങാട് താന്നിമൂട് പരിശുദ്ധ അമലോത്ഭവമാതാ ദേവാലയത്തില്‍ ഭക്തി നിര്‍ഭരമായ സമാപനം. ഇന്നലെ ഉച്ചക്ക് നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് ഉദ്ഘാടനം ചെയ്ത ജപമാല പദയാത്ര നെടുമങ്ങാട് പട്ടണം ചുറ്റി താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ സമാപിച്ചു. ഉച്ചക്ക് ആരംഭിച്ച കനത്ത മഴയെ അവഗണിച്ച് നീല വസ്ത്രധാരികളായ മരിയ ഭക്തര്‍ ജപമാല പദയാത്രയില്‍ പങ്കെടുത്തത് വേറിട്ട അനുഭവമായി. മാതാവിന്റെ തിരുസ്വരൂപവും മാലാഖകുഞ്ഞുങ്ങളും എന്നിവ പദയാത്രക്ക് മാറ്റുകൂട്ടി. സമാപന സമ്മേളനം നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ സെക്രട്ടറി എസ്.എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്‍റ് ഷാജി ബോസ്കോ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫാ.ഷാജന്‍ പുതുശേരിയില്‍, തോമസ് കെ.സ്റ്റീഫന്‍, അജിതകുമാരി, ജോസ്, ജെനിഫര്‍ ജെ.സൈന, ബ്യൂന്‍ ബിന്ദു തുടങ്ങിയര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-10-21-00:40:55.jpg
Keywords: ജപമാല