Contents

Displaying 11191-11200 of 25160 results.
Content: 11510
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന 'സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ' അവധിക്കാല ധ്യാനം ഒക്ടോബർ 29 മുതൽ നവംബർ 1 വരെ: രെജിസ്ട്രേഷൻ തുടരുന്നു
Content: ഈസ്ററ് സസ്സെക്‌സ്: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം "സ്‌കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ" ഒക്ടോബർ 29 മുതൽ നവംമ്പർ 1 വരെ ഈസ്റ്റ് സസ്സെക്‌സിൽ നടക്കും. www.sehionuk.org എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും. വി. കുർബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും കുട്ടികളുടെ അഭിരുചിക്കിണങ്ങിയ വിവിധ പ്രോഗ്രാമുകളും ധ്യാനത്തിന്റെ ഭാഗമാകും. #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ബിജോയ് 07960000217 <br> തോമസ് 07877508926
Image: /content_image/Events/Events-2019-10-22-05:48:42.jpg
Keywords: സെഹിയോ
Content: 11511
Category: 10
Sub Category:
Heading: കായിക മേഖലയെക്കാൾ പ്രാധാന്യം ക്രൈസ്തവ വിശ്വാസത്തിന്: ബേസ്ബോള്‍ താരം അന്തോണി രെൺഡൻ
Content: വാഷിംഗ്ടൺ ഡി‌സി: ഇന്ന് വേൾഡ് സീരിയസ് ബേസ്ബോൾ ടൂർണമെന്റിന് ആരംഭമാവുകയാണ്. ആദ്യമത്സരം വാഷിംഗ്ടൺ നാഷ്ണൽസ് ടീമും, ഹൂസ്റ്റൺ ആസ്ട്രോസുമായാണ്. ഇതിനിടയിൽ വാഷിംഗ്ടൺ നാഷണൽസ് ടീമിന്റെ അന്തോണി രെൺഡൻ എന്ന താരത്തിന്റെ ക്രൈസ്തവ വിശ്വാസം വാർത്തകളിൽ ഇടം നേടുകയാണ്. ക്രൈസ്തവ വിശ്വാസത്തെ പറ്റി അദ്ദേഹം മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ചിലയാളുകൾ റാപ്പർ കെ.ബി എന്ന ക്രൈസ്തവ സംഗീതജ്ഞനുമായി തന്നെ തുലനം ചെയ്യാറുണ്ടെന്നും, എന്നാൽ അതിലുപരിയായി മാറാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അന്തോണി രെൺഡൻ വീഡിയോയിൽ പറയുന്നു. ഒരു ക്രൈസ്തവ ബേസ്ബോൾ താരമായി അറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്നും എന്നാൽ ഏറ്റവുമൊടുവിൽ ഫേസ്ബുക്കിൽ താരം എന്നതിനേക്കാൾ ഒരു ക്രൈസ്തവ വിശ്വാസിയായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുടുംബകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനായി സമയം ചെലവഴിക്കാനാണ് താൻ ഏറ്റവുമധികം ആഗ്രഹിക്കുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റുമായി നടത്തിയ ഒരു അഭിമുഖത്തിൽ അന്തോണി രെൺഡൻ നേരത്തെ പറഞ്ഞിരുന്നു.
Image: /content_image/News/News-2019-10-22-06:08:22.jpg
Keywords: താരം, താര
Content: 11512
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വിശുദ്ധ പദവിക്ക് നന്ദിയര്‍പ്പിച്ച് ആംഗ്ലിക്കന്‍ സഭയുടെ പ്രാര്‍ത്ഥന
Content: വെസ്റ്റ്മിന്‍സ്റ്റര്‍: ആഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് സഭാചരിത്രത്തിന്റെ ഭാഗമായി മാറി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആത്മീയാചാര്യനും, ദൈവശാസ്ത്ര പണ്ഡിതനുമായ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍റെ നാമകരണത്തില്‍ നന്ദിയര്‍പ്പിച്ച് ആംഗ്ലിക്കന്‍ സഭയും. കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടതിന്റെ ആഹ്ലാദവും, നന്ദിയും സൂചിപ്പിക്കുന്നതിനായി ഒക്ടോബര്‍ 19 ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച പ്രാര്‍ത്ഥനയില്‍ ആംഗ്ലിക്കന്‍ സഭയുടെ തലവനും കാന്റര്‍ബറി മെത്രാപ്പോലീത്തയുമായ ജസ്റ്റിന്‍ വെല്‍ബി വിശുദ്ധനെക്കുറിച്ച് നടത്തിയ പ്രഭാഷണവും ശ്രദ്ധേയമായി. ലക്ഷ്യബോധമുള്ള ഒരു യഥാര്‍ത്ഥ ശിഷ്യന്റെ ഉത്തമ മാതൃകയാണെന്നാണ് മെത്രാപ്പോലീത്ത, വിശുദ്ധ ന്യൂമാനെ വിശേഷിപ്പിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലെ രോഗാതുരമായ ഇംഗ്ലീഷ് സഭയില്‍ ദൈവത്തിന്റെ പ്രവര്‍ത്തി ഏറ്റവുമധികം തിളങ്ങികാണുന്നത് കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാനിലാണെന്ന് പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത തന്റെ സന്ദേശം ആരംഭിച്ചത്. ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിന്‍കൂട്ടമാണ്‌ നമ്മളെന്നും, ഫുട്ബോള്‍ ടീം പോലെ തിരഞ്ഞെടുക്കപ്പെട്ടവരല്ലെന്നും, നിത്യതയാണ് നമ്മുടെ യാത്രയുടെ ലക്ഷ്യമെന്നുമാണ് വിശുദ്ധ ന്യൂമാന്‍ തന്റെ ഉദാത്തമായ രചനകളിലൂടെ പറഞ്ഞിരിക്കുന്നതെന്ന കാര്യവും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ അജഗണമെന്ന വ്യക്തിത്വം ലഭിക്കുന്നതിനായി ശക്തമായ ആഗ്രഹം വേണം. കര്‍ദ്ദിനാള്‍ ന്യൂമാന് അതറിയാമായിരുന്നു, അദ്ദേഹം ആ വ്യക്തിത്വം തേടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും കാന്റര്‍ബറി മെത്രാപ്പോലീത്ത വിവരിച്ചു. നാമകരണത്തിന് നന്ദിയര്‍പ്പിച്ചു കൊണ്ട് നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളും എത്തിയിരിന്നു.
Image: /content_image/News/News-2019-10-22-12:33:38.jpg
Keywords: ന്യൂമാ, ആംഗ്ലി
Content: 11513
Category: 11
Sub Category:
Heading: അനാഥ ബാല്യങ്ങളുടെ കണ്ണീരൊപ്പുവാന്‍ 'പാപ്പയുടെ ഹാര്‍ലി'ക്കു ലഭിച്ചത് 42,000 പൗണ്ട്
Content: വത്തിക്കാന്‍ സിറ്റി: ഉഗാണ്ടയിലെ അനാഥ ബാല്യങ്ങളുടെ കണ്ണീരൊപ്പുവാന്‍ ‘ഹോളി ഡേവിഡ്സണ്‍’ എന്ന വിശേഷണത്തോടെ അന്താരാഷ്ട്ര ഓക്ഷന്‍ സ്ഥാപനമായ ബോണ്‍ഹാംസ് ലേലത്തിനുവെച്ച 'ഫ്രാന്‍സിസ് പാപ്പയുടെ ഹാര്‍ലി ഡേവിഡ്സണ്‍' ബൈക്ക് സ്റ്റാന്‍ഡ്ഫോര്‍ഡില്‍ നടന്ന ലേലത്തില്‍ 42,000 പൗണ്ട് നേടി. ഉഗാണ്ടയിലെ അനാഥരായ കുട്ടികള്‍ക്ക് സ്കൂളും അനാഥാലയവും നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച ഈ ആഡംബര ബൈക്ക് ലേലത്തില്‍ വെച്ചത്. മുള്‍കിരീടത്തിന്റെ ചിത്രവും, സ്വര്‍ണ്ണം പൂശിയ കുരിശും ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പുമാണ് ബൈക്കിന്റെ പ്രത്യേകതകള്‍. ഇക്കഴിഞ്ഞ ജൂലൈ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന ചടങ്ങില്‍വെച്ചാണ് ഹാര്‍ലി ഡേവിഡ്സന്റെ ഏറ്റവും പുതിയ മോഡലായ 1570CC മെക്സിക്കന്‍ അമേരിക്കന്‍ ശൈലിയിലുള്ള പിയര്‍സെന്റ്‌ വൈറ്റ് ബൈക്ക് ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനമായി ലഭിച്ചത്. ഓസ്ട്രിയയിലെ ജീസസ് ബൈക്കേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഡോ. തോമസ്‌ ഡ്രാക്സ്ലറിന്റെ നിര്‍ദ്ദേശപ്രകാരം ഹാര്‍ലി ഡേവിഡ്സന്‍ ഡീലര്‍ വൊര്‍സ്ബര്‍ഗ് വില്ലേജ്, ജീസസ് ബൈക്കേഴ്സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പിന്നീട് ഇത് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിക്ക് കൈമാറുകയായിരുന്നു. ‘വൈറ്റ് യുണീക്’ എന്നും അറിയപ്പെടുന്ന ഈ ബൈക്ക് ഏതാണ്ട് 50,000 മുതല്‍ 1,00,000 പൗണ്ട് വരെ നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിനും മുന്‍പും ഫ്രാന്‍സിസ് പാപ്പ തനിക്ക് സമ്മാനമായി ലഭിച്ച വാഹനങ്ങളും ഇതര വസ്തുക്കളും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്തിട്ടുണ്ട്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനമായി ലഭിച്ച മറ്റൊരു ബൈക്ക് 2,08,399 പൗണ്ടിനാണ് ലേലത്തില്‍ പോയത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പക്ക് ലോകോത്തര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി സമ്മാനിച്ച ലംബോര്‍ഗിനി ഹുറാകാന്‍ കാര്‍ ലേലം ചെയ്ത തുകയും ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ചിലവഴിച്ചത്.
Image: /content_image/News/News-2019-10-22-13:57:36.jpg
Keywords: പാപ്പ, ലേല
Content: 11514
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഇനി തിരുവചനമഴയുടെ നാളുകൾ: മൂന്നാം ബൈബിൾ കൺവെൻഷന് ആരംഭം
Content: നോറിച്ച്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാം വാർഷിക ബൈബിൾ കൺവെൻഷന് നോറിച്ച് സെന്റ് ജോണ്‍ കത്തീഡ്രലില്‍ ആരംഭം. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കേംബ്രിഡ്ജ് റീജണില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍, മാര്‍ ജോസഫ് സ്രാന്പിക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി. ഫാ. തോമസ് പാറക്കണ്ടത്തില്‍ സ്വാഗതം ആശംസിച്ചു. റീജണല്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ നന്ദിയര്‍പ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. സുപ്രസിദ്ധ ബൈബിൾ പ്രഭാഷകനും ധ്യാനഗുരുവുമായ റവ. ഫാ. ജോർജ്ജ് പനക്കൽ വി‌സിയാണ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകൻ. നാളെ ലണ്ടനില്‍ കണ്‍വെന്‍ഷന്‍ നടക്കും. 30 വരെ രൂപതയുടെ എട്ടു റീജിയനുകളിലായി നടക്കുന്ന ഏകദിന കൺവെൻഷനുകളിലെ എല്ലാ ദിവസങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും. കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിൻറെ മുഖ്യതുടക്കക്കാരിൽ ഒരാളും അനേകരെ മാനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളുമായ റെവ. ഫാ. ജോർജ്ജ് പനക്കൽ വി‌സിയുടെ ധ്യാനചിന്തകൾ വിശ്വാസികൾക്ക് പുതിയ ആത്മീയ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റവ. ഫാ. ആൻ്റണി പറങ്കിമാലിൽ വി‌സി, റവ. ഫാ. ജോസഫ് എടാട്ട് വി‌സി എന്നിവരും ഓരോ റീജിയനുകളിലെയും സീറോ മലബാർ വൈദികരും കൺവെൻഷൻ വോളണ്ടിയേഴ്‌സ്‌സും മറ്റ് അല്മായ ശുശ്രുഷകരും ശുശ്രുഷകൾക്കു നേതൃത്വം നൽകും. രാവിലെ ഒൻപതു മണിക്ക് ജപമാലയോടും ആരാധനാസ്തുതിഗീതങ്ങളോടുംകൂടി ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രഷകൾ വൈകിട്ട് നാലുമണിയോടുകൂടി സമാപിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻറെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാന, സുവിശേഷപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഓരോ ദിവസത്തെ ശുശ്രുഷകളെ സമ്പന്നമാക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ ദിവസങ്ങളിൽ വി. കുമ്പസാരത്തിന് പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഓരോ റീജിയനിലെയും കൺവെൻഷൻറെ ക്രമീകരങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചുവടെ: ➤#{red->none->b->Date:}# Thursday, 24th October 2019; #{green->none->b->Region:}# London; Venue: ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN #{blue->none->b->Contact:}# Rev. Fr. Jose Anthiamkulam MCBS (Mob: 07472801507). ➤ #{red->none->b->Date:}# Friday, 25th October 2019; #{green->none->b->Region:}# Manchester; Venue: St. Anthony’s Church Wythenshawe, M22 0WR; #{blue->none->b->Contact:}# Rev. Fr. Jose Anchanickal (Mob: 07534967966). ➤ #{red->none->b->Date:}# Saturday, 26th October 2019; #{green->none->b->Region:}# Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; #{blue->none->b->Contact:}# Rev. Fr. Babu Puthenpurackal (Mob: 07703422395). ➤ #{red->none->b->Date: ‍}# Sunday, 27th October 2019; #{green->none->b->Region: ‍}# Glasgow; Venue: St. Cuthbert’s Church, 98 High Blantyre Road, Hamilton, ML3 9HW; #{blue->none->b->Contact:}# Rev. Fr. Joseph Vembadamthara VC (Mob: 07865997974). ➤#{red->none->b->Date: ‍}# Monday, 28th October 2019; #{green->none->b->Region:}# Coventry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; #{blue->none->b->Contact:}# Rev. Fr. Terin Mullakara (Mob: 07985695056). ➤ #{red->none->b->Date: ‍}#Tuesday, 29th October 2019; #{green->none->b->Region: ‍}# Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; #{blue->none->b->Contact:}# Rev. Fr. Paul Vettikattu CST (Mob: 07450243223). ➤ #{red->none->b->Date: ‍}# Wednesday, 30th October 2019; #{green->none->b->Region: ‍}# Southampton: Venue: St. John’s Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; #{blue->none->b->Contact:}#Rev. Fr. Tomy Chirackalmanavalan (Mob: 07480730503).
Image: /content_image/Events/Events-2019-10-23-04:28:27.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 11515
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ഇരുപത്തിമൂന്നാം തീയതി
Content: നവമാധ്യമങ്ങളിലൂടെ ഈശോയെ പ്രഘോഷിക്കാൻ, അവിടുത്തെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ?
Image:
Keywords:
Content: 11516
Category: 10
Sub Category:
Heading: ക്രിസ്ത്യന്‍ സ്കൂളുകളിൽ യോഗ പരിശീലിപ്പിക്കുന്നതിനെതിരെ ഐറിഷ് ബിഷപ്പ്
Content: ഡബ്ലിന്‍: ക്രൈസ്തവ വിശ്വാസത്തിന് ഘടകവിരുദ്ധമായ യോഗ, രൂപതയ്ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനെതിരെ നിർദ്ദേശവുമായി ഐറിഷ് കത്തോലിക്ക ബിഷപ്പിന്റെ കത്ത്. അയർലണ്ടിലെ, വാട്ടർഫോഡ് ആൻഡ് ലിസ്മോർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് അൽഫോൻസസ് കുളളിനനാണ് യോഗ ക്രൈസ്തവ വിശ്വാസ വിരുദ്ധമാണെന്നും ഓരോരുത്തരുടെയും ഹൃദയങ്ങൾ ദൈവത്തിങ്കലേക്ക് തുറക്കാൻ യോഗ കൊണ്ട് സാധിക്കില്ലെന്നും വിശദീകരിച്ചുകൊണ്ട് തന്റെ രൂപതയ്ക്കു കീഴിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളുകള്‍ക്ക് കത്തെഴുതിയിരിക്കുന്നത്. ഓരോ അധ്യായന ദിവസത്തിന്റെയും കേന്ദ്ര ഭാഗവും, താക്കോലും പ്രാർത്ഥനയാണെന്ന് വിശദീകരിച്ചാണ് അദ്ദേഹത്തിന്റെ കത്ത് ആരംഭിക്കുന്നത്. തക്കതായ സ്ഥലവും, സന്ദർഭവും, സമയവും നൽകുകയാണെങ്കിൽ സ്വാഭാവികമായി തന്നെ കുട്ടികൾ പ്രാർത്ഥിക്കാൻ ആരംഭിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദിവ്യകാരുണ്യ ആരാധനയുടെ സമയത്തും, ജപമാല ചൊല്ലുമ്പോഴും, ഏതെങ്കിലും ബൈബിൾ ഭാഗം ധ്യാനിക്കുമ്പോഴുമെല്ലാം തനിക്ക് തന്നെ അത് അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട്. യോഗയെ പറ്റിയും, മൈൻഡ് ഫുൾനസിനെ പറ്റിയും ഒരുപാടുപേർ തന്നോട് ചോദ്യം ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. യോഗ നമ്മെ ക്രിസ്തുവിലേക്ക് അടുപ്പിക്കുമോ, അതല്ലെങ്കിൽ ക്രിസ്തുവിനെ മാറ്റി പ്രതിഷ്ഠിക്കാൻ ഇടയാക്കുമോ എന്ന മറുചോദ്യമാണ് ബിഷപ്പ് കുളളിനൻ തിരിച്ചു ചോദിക്കുന്നത്. യോഗ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും ജന്മമെടുത്തതല്ലെന്നും, അത് ഇടവക സ്കൂൾ സമ്പ്രദായത്തിന് യോജിച്ചതല്ലെന്നും കത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നു. മൈൻഡ് ഫുൾനസിനെതിരെയും ബിഷപ്പ് ശക്തമായ മുന്നറിയിപ്പ് നൽകുന്നു. നമ്മുടെ ഹൃദയങ്ങൾ ദൈവത്തിങ്കലേക്ക് തുറക്കാൻ, യോഗ കൊണ്ട് സാധിക്കില്ലെന്ന് 2015-ൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ പ്രസംഗ ഭാഗത്തിലെ വാക്കുകളും ബിഷപ്പ് അൽഫോൻസസ് കുളളിനൻ തന്റെ കത്തിൽ ഉദ്ധരിക്കുന്നുണ്ട്. അസാധാരണ മിഷൻ മാസവും, ജപമാല മാസവുമായ ഒക്ടോബറിൽ, ജപമാല പ്രാര്‍ത്ഥനയില്‍ ദിവ്യകാരുണ്യത്തിന്റ മുൻപിൽ സമയം ചെലവഴിക്കാൻ കുട്ടികളെ സഹായിക്കാനും അദ്ദേഹം കത്തിലൂടെ ആഹ്വാനം ചെയ്തു. വിലമതിക്കാനാവാത്ത സമാധാനം, യേശുക്രിസ്തുവിൽ കണ്ടെത്താൻ സാധിക്കുമെന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കത്ത് അവസാനിപ്പിക്കുന്നത്. യോഗ ക്രിസ്തീയ വിശ്വാസത്തിന് ചേര്‍ന്നതല്ലായെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ലേഖനങ്ങള്‍ "പ്രവാചക ശബ്ദം" ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കുന്നതിന് ഈ ലേഖനങ്ങള്‍ സഹായകരമാകും. {{ യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/5023 }} {{യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ? -> http://www.pravachakasabdam.com/index.php/site/news/5069 }} {{'ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത് ->http://www.pravachakasabdam.com/index.php/site/news/5133}} ---- {{ യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1-> http://www.pravachakasabdam.com/index.php/site/news/6562 }} {{ യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2-> http://www.pravachakasabdam.com/index.php/site/news/6577 }} {{ ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3-> http://www.pravachakasabdam.com/index.php/site/news/6585 }} {{ യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം -> http://www.pravachakasabdam.com/index.php/site/news/6586 }}
Image: /content_image/News/News-2019-10-23-06:01:53.jpg
Keywords: യോഗ ധ്യാന, പിശാച
Content: 11517
Category: 18
Sub Category:
Heading: ഏകദിന എക്യുമെനിക്കല്‍ സിമ്പോസിയം മാങ്ങാനത്ത്
Content: ചങ്ങനാശേരി: സിബിസിഐ ഡയലോഗ് ആന്‍ഡ് എക്യുമെനിസം, സീറോ മലബാര്‍ സിനഡന്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം, മാങ്ങാനം പൗരസ്ത്യ വിദ്യാനികേതന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 25ന് ഏകദിന എക്യുമെനിക്കല്‍ സിമ്പോസിയം നടത്തും. കോട്ടയത്തുള്ള മാങ്ങാനം മിഷനറി ഓറിയന്റേഷന്‍ സെന്ററില്‍ (എംഒസി) രാവിലെ 10 മുതല്‍ 3.30 വരെയാണ് സിന്‌പോസിയം. സന്യാസം സഭയുടെ അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പ്രകാശനവും ജീവിതവും എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ കത്തോലിക്ക ഓര്‍ത്തഡോക്‌സ് സഭാപാരമ്പര്യങ്ങളില്‍ നിന്നുള്ള സന്യാസ പ്രമുഖര്‍ പങ്കെടുക്കും. സമ്മേളനം ക്‌നാനായ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവറിയോസ് ഉദ്ഘാടനം ചെയ്യും. സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ആന്‍ഡ് ഡയലോഗ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. റവ.ഡോ. സേവ്യര്‍ കൂടപ്പുഴ ആമുഖ പ്രഭാഷണം നടത്തും. സിബിസിഐ ഡയലോഗ് ആന്‍ഡ് എക്യുമെനിസം സെക്രട്ടറി റവ.ഡോ.ജോബി കറുകപ്പറന്പില്‍, എംഒസി പ്രിന്‍സിപ്പല്‍ റവ.ഡോ.തോമസ് കറുകക്കളം എന്നിവര്‍ പ്രസംഗിക്കും. റവ.ഡോ.കുര്യാക്കോസ് കൊല്ലന്നൂര്‍, റവ.ഡോ.ജോര്‍ജ് തോമസ് ഒഐസി, റവ.ഡോ.സിസ്റ്റര്‍ റോസലിന്‍ എംടിഎസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മല്പാന്‍ റവ.ഡോ.മാത്യു വെള്ളാനിക്കല്‍, റവ.ഡോ.ആന്റണി കമുകുംപള്ളി, റവ.സിസ്റ്റര്‍ ജെസ് മരിയ എസ്എച്ച് എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. യാക്കോബായ സിറിയന്‍ ഓര്‍ത്തോഡക്‌സ് മെത്രാപ്പോലിത്ത മാത്യൂസ് മോര്‍തിമോത്തിയോസ് സമാപന സന്ദേശം നല്‍കും.
Image: /content_image/India/India-2019-10-23-07:10:31.jpg
Keywords: എക്യുമെ
Content: 11518
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമനിലൂടെ ലഭിച്ച നന്മകള്‍ക്ക് ദൈവത്തിന് നന്ദി പറയാം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ വിശുദ്ധ ജോൺ പോൾ രണ്ടാമനിലൂടെ ലഭിച്ച നന്മകളെ പ്രതി ദൈവത്തിന് നന്ദി പറയാമെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റ്. വിശുദ്ധന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്‍റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പുണ്യങ്ങളിലൂടെയും ജോൺപോൾ രണ്ടാമൻ ഈ ലോകത്തിലും, ജനഹൃദയങ്ങളിലും തീർത്ത എല്ലാ നന്മകൾക്കും കർത്താവിനു നമുക്ക് നന്ദി പറയാം. ‘ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ’ എന്ന അദ്ദേഹത്തിന്‍റെ ആഹ്വാനത്തെ എപ്പോഴും നമുക്ക് അനുസ്മരിക്കാം- എന്നാണ് പാപ്പയുടെ ട്വീറ്റ്. #SaintOfTheDay എന്ന ഹാഷ് ടാഗോടു കൂടിയാണ് പാപ്പയുടെ ട്വീറ്റ്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ തുടങ്ങീ 8 ഭാഷകളില്‍ പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. 2001 ഫെബ്രുവരിയിൽ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് ബെർഗോളിയോയെ (ഫ്രാന്‍സിസ് പാപ്പ) കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. വിശുദ്ധ റോബർട്ടോ ബെല്ലാർമിനോ പള്ളിയുടെ നേതൃസ്ഥാനവും അദ്ദേഹത്തിനു കൈമാറിയിരിന്നു. 2001 ഒക്ടോബര്‍ 14നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ നിന്നു കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പയുടെ ചിത്രമാണ് മുകളിലുള്ളത്.
Image: /content_image/News/News-2019-10-23-08:31:46.jpg
Keywords: ജോണ്‍ പോള്‍
Content: 11519
Category: 13
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ‘മരിയന്‍ ബ്ലൂ വേവ്’ ക്യാംപെയിന്‍: പങ്കുചേരാന്‍ ആഹ്വാനവുമായി ബിഷപ്പ് സ്ട്രിക്ക്ലാന്‍ഡ്
Content: ടൈലര്‍, ടെക്സാസ്: ഗര്‍ഭഛിദ്രത്തിനെതിരെ ‘അമേരിക്കന്‍ ലൈഫ് ലീഗ്’ (എ.എല്‍.എല്‍) തുടങ്ങിവെച്ച 'മരിയന്‍ ബ്ലൂ വേവ്' ക്യാംപെയിനില്‍ പങ്കുചേര്‍ന്നു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ടെക്സാസിലെ ടൈലര്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ്. ഫാത്തിമയില്‍ ദൈവമാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ടതിന്റെ 102-മത് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പുറത്തുവിട്ട ലഘു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മെത്രാന്റെ ആഹ്വാനം. ശക്തമായ പ്രാര്‍ത്ഥന വഴി ഭ്രൂണഹത്യ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് ‘മരിയന്‍ ബ്ലൂ വേവ്’ പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. ദൈവമാതാവ് നമുക്ക് നല്‍കിയ മനോഹര സമ്മാനമായ ജപമാലയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ജപമാല ചൊല്ലുവാനുള്ള ആഹ്വാനമാണ് ‘മരിയന്‍ ബ്ലൂ വേവ്’ എന്നു വീഡിയോയില്‍ ബിഷപ്പ് പറയുന്നു. യേശുക്രിസ്തുവിലുള്ള ആശ്രയത്വമെന്ന അടിസ്ഥാന സന്ദേശം ആവര്‍ത്തിച്ചുകൊണ്ടും, പിതാവായ ദൈവത്തിന്റെ ഇഷ്ടം ആരായുകയും, ദൈവജനമായ നമുക്ക് വേണ്ടി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ജപമാലയെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മരിയന്‍ ബ്ലൂ വേവില്‍ പങ്കെടുക്കുക വഴി ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനു പുറമേ, സഭക്കും ഇന്നത്തെ ലോകത്തിനു വേണ്ടി കൂടിയാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന്‍ മെത്രാന്‍ വ്യക്തമാക്കി. ചരിത്രത്തിലുടനീളം നോക്കിയാല്‍ ദൈവമാതാവ് നിരവധി തവണ നമ്മോടു പ്രാര്‍ത്ഥിക്കുവാന്‍, പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശുദ്ധ ലിഖിതങ്ങളിലെ രഹസ്യങ്ങളിലേക്കുള്ള ഈ വിചിന്തനത്തിലേക്ക് പ്രവേശിക്കുവാനും, അങ്ങനെ മരിയന്‍ ബ്ലൂ വേവില്‍ പങ്കെടുക്കുവാനും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ബിഷപ്പ് ജോസഫിന്റെ വീഡിയോ അവസാനിക്കുന്നത്. ഗര്‍ഭഛിദ്ര അനുകൂല നിയമത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുവോമോ ഒപ്പുവെച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം നടത്തിയ “നമുക്ക് പ്രാര്‍ത്ഥിക്കുകയും, ഒരു മരിയന്‍ ബ്ലൂ വേവിനായി പ്രവര്‍ത്തിക്കുകയും ചെയ്യാം” എന്ന ട്വീറ്റില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് അമേരിക്കയിലെ കത്തോലിക്കാ പ്രോലൈഫ് സംഘടനയായ ‘അമേരിക്കന്‍ ലൈഫ് ലീഗ് മരിയന്‍ ബ്ലൂ വേവ് ക്യാംപെയിന് തുടക്കം കുറിച്ചത്.
Image: /content_image/News/News-2019-10-23-10:13:21.jpg
Keywords: ജപമാല