Contents

Displaying 11231-11240 of 25160 results.
Content: 11550
Category: 1
Sub Category:
Heading: ഈസ്റ്റർ സ്ഫോടനം ശ്രീലങ്കൻ പ്രസിഡന്റിന്റെ കെടുകാര്യസ്ഥത: പാര്‍ലമെന്ററി സെലക്ട്‌ കമ്മിറ്റി റിപ്പോർട്ട്‌
Content: കൊളംബോ: ലോക മനസാക്ഷിയെ ഞെട്ടിച്ചു ഈസ്റ്റർ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും മറ്റ് പലയിടങ്ങളിലുമായി നടന്ന സ്ഫോടന പരമ്പരയില്‍ ശ്രീലങ്കൻ പ്രസിഡന്റിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കി പാർലമെന്‍ററി സെലക്ട്‌ കമ്മിറ്റി റിപ്പോർട്ട്‌. ഭരണകൂടത്തെയും സുരക്ഷ മാനദണ്ഡങ്ങളെയും അവഗണിച്ച ശ്രീലങ്കൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയ്ക്ക് വഴിയൊരുക്കിയതായും അതുവഴി മൂന്ന് ദേവാലയങ്ങളും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന ആക്രമണത്തിന് വഴിയൊരുക്കുകയുമായിരിന്നുവെന്നും ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 2019 ഏപ്രിൽ ഇരുപത്തിയൊന്നുവരെ ഇസ്ലാമിക തീവ്രവാദങ്ങൾ നടക്കാതിരുന്ന ശ്രീലങ്കയിൽ ലഭിച്ച ആക്രമണ മുന്നറിയിപ്പുകൾ ഒന്നും തന്നെ തനിക്കു ലഭിച്ചിരുന്നില്ല എന്നാണ് പ്രസിഡന്റിന്റെ വാദഗതി. അതേസമയം, അവയെല്ലാം കൃത്യമായി അറിയിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രസിഡന്റ്‌ സിരിസേനയുടെ നേതൃത്വത്തിന്റെ അഭാവത്തിൽ ദേശീയ സുരക്ഷ കൗൺസിൽ യോഗങ്ങൾ വരെ നടക്കാതിരിക്കുകയും അതുവഴി സുരക്ഷ ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും കഴിവും ഉപയോഗിക്കാൻ കഴിഞ്ഞില്ലായെന്നും റിപ്പോർട്ടിൽ ആക്ഷേപമുണ്ട്. ഇന്റലിജൻസ് വകുപ്പിന്റെ ഇടപെടൽ സമയബന്ധിതമായി നടപ്പിലാക്കുകയായിരിണെങ്കില്‍ നൂറിലധികം പേരുടെ ജീവഹാനിയും നാശനഷ്ടവും ഒഴിവാക്കാമായിരുന്നുവെന്നും സൂചിപ്പിക്കുന്നു. അതേസമയം നവംബർ 16നു നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് സുരക്ഷ വീഴ്ചകൾ മറയാക്കിയുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്ന ആരോപണവുമുണ്ട്.
Image: /content_image/News/News-2019-10-28-06:32:58.jpg
Keywords: ശ്രീലങ്ക
Content: 11551
Category: 13
Sub Category:
Heading: സമര്‍പ്പിതന്‍ അവാര്‍ഡ് സിസ്റ്റര്‍ റോസിലിന് സമ്മാനിച്ചു
Content: കടുവക്കുളം യുവദീപ്തി എസ്.എം.വൈ.എം ഫാ. റോയി മുളകുപാടം എം‌സി‌ബി‌എസിന്‍റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന എട്ടാമത് സമര്‍പ്പിതന്‍ അവാര്‍ഡ്, കൊല്ലം വിളക്കുടി സ്നേഹതീരം ഡയറക്ടറും സിസ്റ്റേഴ്സ് ഓഫ് മേഴ്സി സമൂഹ സ്ഥാപകയുമായ സി. റോസിലിന് ചങ്ങനാശ്ശേരി അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ സമ്മാനിച്ചു. കോട്ടയം കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍, എം.സി.ബി.എസ്. എമ്മാവൂസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡൊമിനിക് മുണ്ടാട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. വിവേക് കളരിത്തറ, ഫാ. ജോണി മഠത്തിപ്പറമ്പിൽ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊല്ലം ജില്ലയില്‍ വിളക്കുടിയിലും, തിരുവനന്തപുരം ജില്ലയില്‍ മൃതൃമ്മലയിലും മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രം സ്ഥാപിച്ച് മൂന്നൂറോളം വരുന്ന, തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന മാനസിക വെല്ലുവിളി നേരിടുന്നവരും സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗം ഭേദമായിട്ടും ഏറ്റെടുക്കാന്‍ ആളില്ലാതെ ഉപേക്ഷിക്കപ്പെടുന്നവരുമായ സഹോദരിമാരെ ഏറ്റെടുത്ത് സംരക്ഷിച്ച് പുനഃരധിവസിപ്പിക്കുകയും സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി നടപ്പിലാക്കി വരുന്ന നിസ്വാര്‍ത്ഥ സേവനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.
Image: /content_image/India/India-2019-10-28-07:28:31.jpg
Keywords: റോസി
Content: 11552
Category: 11
Sub Category:
Heading: ബധിരരും മൂകരുമായ യുവതീ യുവാക്കള്‍ക്കുവേണ്ടി പിഒസിയില്‍ ഫാമിലി കൗണ്‍സലിംഗ് സെന്‍റര്‍
Content: കൊച്ചി: കെസിബിസി തലത്തില്‍ ബധിരരും മൂകരുമായ ദന്പതികള്‍ക്കുവേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് നവസംരംഭം ഉദ്ഘാടനം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷനാണ് ഇതിന് നേതൃത്വം നല്കുന്നത്. യുവതീയുവാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കാനുള്ള വേദിയാണിത്. ഫാ. ബിജു, ഫാ. പ്രയേഷ്, സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ വിക്ടോറിയ, സ്റ്റാലിന്‍ തോമസ്, കെ.സി. ഐസക്, വി.എ. കുഞ്ഞുമോള്‍, റാണി തോമസ് തുടങ്ങിയ സൈന്‍ ലാംഗ്വേജില്‍ പരിചയസന്പന്നരായ കൗണ്‍സലേഴ്‌സിന്റെ സേവനം ഇതിനായി ലഭ്യമാക്കുന്നുമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി പറഞ്ഞു. ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്‌സ് പിഒസിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നാല്‍പതിലധികം ബധിരരും മൂകരുമായിട്ടുള്ള വിവാഹാര്‍ഥികളാണ് കോഴ്‌സില്‍ പങ്കെടുക്കുന്നത്. കുടുംബബന്ധങ്ങള്‍, ലൈംഗികത, ആശയവിനിമയം തുടങ്ങിയ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ക്ലാസുകള്‍. പ്രത്യേക പരിശീലനം ലഭിച്ച പ്രഗത്ഭരാണ് സൈന്‍ ലാഗ്വേജില്‍ ക്ലാസുകള്‍ നയിക്കുന്നത്. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ബധിരരും മൂകരുമായ യുവതീയുവാക്കള്‍ക്കുവേണ്ടിയുള്ള മാട്രിമോണിയല്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഇതിലൊരുക്കിയിട്ടുണ്ട്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9995028229, 9497605833, 9495812190 kcbcfamilycommission @gmail.com, kcbcfamilycommission.org.
Image: /content_image/India/India-2019-10-28-08:16:41.jpg
Keywords: ബധിര
Content: 11553
Category: 10
Sub Category:
Heading: ഐസ്‌ലാൻഡിലെ കത്തോലിക്കരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
Content: റേയ്ക്ക്ജാവിക്: ലൂഥറൻ ഭൂരിപക്ഷ യൂറോപ്യന്‍ രാജ്യമായ ഐസ്‌ലാൻഡിലെ കത്തോലിക്കരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1994ൽ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമായിരുന്നു കത്തോലിക്കാ വിശ്വാസികളെങ്കിൽ ഒക്ടോബർ 2019 ലെ കണക്കുകൾ പ്രകാരം കത്തോലിക്ക വിശ്വാസികൾ നാലു ശതമാനമായി വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്ക ഭൂരിപക്ഷ രാഷ്ട്രമായ പോളണ്ട് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ആളുകളുടെ കുടിയേറ്റമാണ് ശതമാന വര്‍ദ്ധനവിനു കാരണമായി വിലയിരുത്തപ്പെടുന്നത്. ഐസ്‌ലാൻഡിലെ ജീവിക്കുന്ന 40% വിദേശികളും പോളിഷ് വംശജരാണ്. രണ്ടാംസ്ഥാനത്ത് ലിത്വാനിയക്കാരും. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്ന ആളുകളുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് റേയ്ക്ക്ജാവിക്കിലുളള ക്രിസ്തുരാജന്റെ നാമധേയത്തിലുള്ള ബസിലിക്കയിലാണ്. ചില സമയത്ത്, വിശ്വാസികളുടെ ബാഹുല്യം നിമിത്തം മൂലം ദേവാലയത്തിൽ പ്രവേശിക്കാൻ പോലും സാധിക്കാറില്ലായെന്ന് ഐസ്‌ലാൻഡിലെ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം രാജ്യത്തെ ലൂഥറൻ വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 1990ൽ രാജ്യത്തെ 90% ആളുകളും ലൂഥറൻ സഭയിലെ അംഗങ്ങളായിരുന്നു. ഇപ്പോഴത് 64 ശതമാനം മാത്രമാണ്.
Image: /content_image/News/News-2019-10-28-09:05:22.jpg
Keywords: വർദ്ധന, എണ്ണ
Content: 11554
Category: 13
Sub Category:
Heading: കയ്‌ല മുള്ളര്‍: ഐ‌എസ് തലവനെ വധിച്ച ഓപ്പറേഷന് നല്‍കിയ പേര് ക്രൈസ്തവ രക്തസാക്ഷിയുടേത്
Content: വാഷിംഗ്ടണ്‍ ഡി‌സി: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ച അമേരിക്കൻ സൈനിക ഓപ്പറേഷന് നൽകിയത് ക്രൈസ്തവ രക്തസാക്ഷിയായ കയ്‌ല മുളളറിന്റെ പേര്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകൻ, റോബർട്ട് ഒബ്രെയനാണ് ഓപ്പറേഷന് കയ്‌ല മുള്ളര്‍ എന്ന പേരു നല്‍കിയതായി മാധ്യമങ്ങളെ അറിയിച്ചത്. തീവ്രവാദികളുടെ പിടിയിലായ സമയത്ത് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാന്‍ വന്‍ സമ്മര്‍ദ്ധങ്ങള്‍ നടത്തിയെങ്കിലും അതിനു വഴങ്ങാതെ യേശുവിലുള്ള വിശ്വാസം മുറുകെ പിടിച്ച വ്യക്തിയായിരിന്നു കയ്‌ല മുള്ളര്‍. അമേരിക്കയിലെ അരിസോണയിൽ നിന്നുള്ള ഒരു മനുഷ്യാവകാശ പ്രവർത്തകയായിരുന്നു അവര്‍. അനാഥാലയങ്ങളില്‍ സേവനം ചെയ്യാനായി 2009 ഡിസംബറില്‍ കയ്‍ല ഇന്ത്യയിലേക്കു തിരിച്ചു. എന്നാല്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പറ്റാതിരുന്നതിനാൽ സഞ്ചാരം തുടർന്നു ടിബറ്റന്‍ അഭയാർഥികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ഇസ്രയേല്‍, പലസ്തീന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. പലസ്തീനില്‍ നിന്നും വീട്ടിലേക്കു പോകവേ കണ്ടുമുട്ടിയ സിറിയന്‍ സ്വദേശി പങ്കുവച്ച വിവരങ്ങളാണു അവളെ സിറിയയിലേക്കു പോകാനുള്ള ആഗ്രഹമുളവാക്കിയത്. സിറിയയിൽ ആഭ്യന്തരയുദ്ധം ശക്തമായ വേളയിൽ അഭയാർത്ഥികളെ സഹായിക്കാന്‍ അവള്‍ നേരിട്ടു ഇറങ്ങുകയായിരിന്നു. ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകളെ ശാക്തീകരിക്കാനായി ഒരു സംഘടന തന്നെ അവള്‍ രൂപീകരിച്ചു. 2013 ജൂണിലാണു കയ്‍ല അവസാനമായി അമേരിക്കയിലെത്തി മാതാപിതാക്കളായ മാർഷ– കാൾ മുള്ളർ ദമ്പതികളെ കണ്ടത്. മാതാപിതാക്കള്‍ സ്വദേശത്തു തുടരാന്‍ അവളെ നിര്‍ബന്ധിച്ചുവെങ്കിലും കയ്‍ല തന്റെ നിലപാടില്‍ ഉറച്ചുനിന്നു. 2013 ഓഗസ്റ്റ് മാസം തുർക്കിയിൽ നിന്നും ആലപ്പോ നഗരത്തിലെ ഒരു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് കയ്‍ല ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലാകുന്നത്. ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് അവൾ ഇരയായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന സമയത്ത് ക്രൈസ്തവ വിശ്വാസത്തെ അവൾ ശക്തമായി മുറുകെ പിടിച്ചിരുന്നുവെന്ന് ഐഎസ് തടവിൽ കയ്‌ലയോടൊപ്പം കഴിഞ്ഞിരുന്ന നാല് തടവുകാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇത് പിന്നീട് അവളുടെ പിതാവ് സ്ഥിരീകരിച്ചിരിന്നു. ഇസ്ലാം മതം സ്വീകരിക്കാനുള്ള വലിയ സമ്മർദ്ധം തീവ്രവാദികളുടെ പക്കൽ നിന്നും ഉണ്ടായെങ്കിലും, മരണം വരിച്ചാലും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കില്ല എന്ന ധീരമായ തീരുമാനമാണ് അവളെ മുന്നോട്ട് നയിച്ചത്. ഇതിനിടെ അബൂബക്കർ അൽ ബഗ്ദാദി അടക്കം നിരവധി തീവ്രവാദികള്‍ അതിക്രൂരമായി കയ്‌ലയെ മാനഭംഗപ്പെടുത്തിയെന്നും പീഡനങ്ങള്‍ക്ക് വിധേയയാക്കിയിരിന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിന്നു. 2015ൽ കയ്‌ല മുളളറിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടു. മരണസമയത്ത് 26 വയസ്സായിരുന്നു കയ്‌ലയുടെ പ്രായം. മരണത്തെ മുഖാമുഖം കണ്ടപ്പോഴും യേശുവിലുള്ള വിശ്വാസം മുറുകെ പിടിച്ച കയ്‌ലയുടെ ക്രിസ്തു സാക്ഷ്യമായിരിക്കാം ലോകത്തെ ഏറ്റവും ക്രൂരനായ തീവ്രവാദിയെ പിടികൂടാൻ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷന് അവളുടെ തന്നെ പേര് കൊടുക്കാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.
Image: /content_image/News/News-2019-10-28-12:19:40.jpg
Keywords: ഇസ്ലാ, യേശു
Content: 11555
Category: 7
Sub Category:
Heading: അസാധാരണ മിഷൻ മാസം- ഇരുപതിയൊൻപതാം തീയതി
Content: അസാധാരണ മിഷൻ മാസം- ഇരുപതിയൊൻപതാം തീയതി
Image:
Keywords:
Content: 11556
Category: 18
Sub Category:
Heading: വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുതസൗഖ്യങ്ങൾ- യുക്തിയും സത്യവും: സിംപോസിയം ഇന്ന്
Content: കൊച്ചി: നാമകരണത്തിനായി വിശുദ്ധരുടെ മാധ്യസ്ഥത്തിലൂടെ നടക്കുന്ന അത്ഭുതങ്ങൾ നൂറ്റാണ്ടുകളായി പരിഗണിക്കുമ്പോൾ അവയെ അശാസ്ത്രീയമെന്നും യുക്തിരഹിതമെന്നും അന്ധവിശ്വാസമെന്നും ആരോപിക്കുന്നവർക്ക് മറുപടിയുമായി പാലാരിവട്ടം പിഒസിയിൽ സിംപോസിയം ഇന്ന് നടക്കും. അതിസ്വഭാവികമായ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയവും ദാർശനികവും ദൈവശാസ്ത്രപരവുമായ മാനങ്ങളെ വിശകലനം ചെയ്യാനാണ് സിംപോസിയത്തിലൂടെ ഉദ്ദേശിക്കുന്നത്. 'വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുത സൗഖ്യങ്ങൾ: യുക്തിയും സത്യവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് ചർച്ചകൾ ആരംഭിക്കുക. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വൈസ് പ്രിൻസിപ്പാലും ന്യൂറോളജി വിഭാഗത്തിന്റെ തലവനുമായ ഡോ. ആനന്ദ്കുമാർ, ഡോ. അഗസ്റ്റിൻ പാംപ്ലാനി സിഎസ്ടി(ഇൻസ്റ്റ്യൂട്ട് ഓഫ് ഓഫ് സയൻസ് ആൻഡ് റിലീജിയൻ, ആലുവ), ഡോ. റോയി ജോസഫ് കടുപ്പിൽ (പൗരസ്ത്യ വിദ്യാപീഠം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റൻ കാനൻ ലോ), നിഷാ ജോസ് എം എസ് സി കൗൺസിലിംഗ് സൈക്കോളജി (ഡയറക്ടർ, ഫൗണ്ടേഷൻ ഫോർ മെൻറൽ വെൽനെസ്സ്, മുട്ടുചിറ) എന്നിവർ ചർച്ചയിൽ പങ്കെടുക്കും. കെസിബിസി സെക്രട്ടറിയേറ്റ് കെസിബിസി ഐക്യ ജാഗ്രത കമ്മീഷനും ചേർന്നാണ് പരിപാടി ഒരുക്കുന്നത്.
Image: /content_image/India/India-2019-10-29-05:22:38.jpg
Keywords: അത്ഭുത
Content: 11557
Category: 1
Sub Category:
Heading: മിഷ്ണറിമാർക്കു വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജപമാല മാസവും, അസാധാരണ മിഷന്‍ മാസവുമായ ഒക്ടോബര്‍ മാസത്തില്‍ ലോകമെങ്ങുമുള്ള വിശ്വാസികളെ ജപമാല ചൊല്ലുവാന്‍ വീണ്ടും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 ഞായറാഴ്ച വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ചു നടന്ന ത്രികാല ജപ പ്രാര്‍ത്ഥനക്കിടയിലാണ് വിശ്വാസികളോട് ജപമാല ചൊല്ലണമെന്ന തന്റെ അഭ്യര്‍ത്ഥന പാപ്പ ആവര്‍ത്തിച്ചത്. സഭയുടെ ഇന്നത്തെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളെ വീണ്ടും ക്ഷണിക്കുകയാണെന്ന്, ഒക്ടോബര്‍ മാസം ജപമാല മാസമാണെന്നും, ഇത് ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ലോകമെമ്പാടും വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് പ്രേഷിത വേലചെയ്യുന്നവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സുവിശേഷവും സമാധാനവും ഒരുമിച്ചു പോകുന്നതാണെന്നും അതിനാല്‍ സമാധാനത്തിനു വേണ്ടി ജപമാല പ്രാര്‍ത്ഥിക്കുന്നത് തുടരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ ലഘു പ്രഭാഷണം അവസാനിപ്പിച്ചത്.  
Image: /content_image/News/News-2019-10-29-08:08:41.jpg
Keywords: ജപമാല
Content: 11558
Category: 24
Sub Category:
Heading: ആമസോൺ സിനഡും നിലയ്ക്കാത്ത വിവാദങ്ങളും
Content: വിവാദപരമായതൊന്നും ആമസോൺ സിനഡിൽ കാണുന്നില്ലെങ്കിലും സെഡവാക്കന്റിസ്സറ്റുകൾക്ക് ഇത് ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു. പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ഇപ്പോഴുള്ള മാർപാപ്പയുടെ പദവിയെ നിഷേധിക്കുന്നവരാണ് ഇത്തരക്കാർ. മാർപാപ്പയുടെ പദവിയെ അംഗീകരിച്ച പരിശുദ്ധാത്മാവിലും ഇവർക്ക് വിശ്വാസമില്ലാതായിരിക്കുന്നു. ഈ നിഷേധാത്മക സ്വഭാവത്താൽ തന്നെ ശുദ്ധീകരണ വരപ്രസാദം നഷ്ടമാക്കിയേക്കാവുന്ന ശീശ്മ എന്ന അതി ഗൗരവമായ നിയമലംഘനത്തിൽ അവർ ഉൾപ്പെട്ടിരിക്കുന്നു. സംശയത്തിന്റെ വ്യാഖ്യാനരീതിശാസ്ത്രം എന്ന തിമിരം ബാധിച്ച ഇക്കൂട്ടർ മാർപാപ്പയുടെ സകല പ്രവർത്തികളെയും നിഷേധാത്മക സംശയത്തോടെ നോക്കിക്കാണുന്നു. മാർപാപ്പ തുമ്മുന്നതിൽ വരെ ഇക്കൂട്ടർ ദൈവനിന്ദ ആരോപിക്കുന്നു. വസ്തുതകൾ നിരത്തിയുള്ള സംവാദങ്ങളൊ സന്ദർഭോചിതമാക്കിയുള്ള വ്യാഖ്യാനങ്ങളോ ഇവരുടെ അസുഖത്തിന് ചികിത്സയാകില്ല. എന്നിരുന്നാലും, ചില ആരോപണങ്ങൾക്ക് മറുപടികൾ തരാൻ ഈ കുറിപ്പ് ഉപയോഗിക്കുന്നു. #{red->none->b->സിനഡിലെ വിവാദ തീരുമാനങ്ങൾ ‍}# സിനഡ് വിവാദ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ, സിനഡിന് ഒരു തീരുമാനവും എടുക്കാനുള്ള അധികാരം ഇല്ല എന്നതാണ് സത്യം. സിനിഡ് നൽകുന്നത് കേവലം നിർദ്ദേശങ്ങളാണ്. സിനഡ് മാർപാപ്പയുടെ ഉപദേശിക സമിതിയായാണ് പ്രർത്തിക്കുന്നത്. സിനഡിന്റെ നിർദേശങ്ങളെ മാർപാപ്പ വിചിന്തനത്തിന് ശേഷം സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. സിനഡിനുശേഷം മാർപാപ്പ പുറപ്പെടുവിക്കുന്ന സിനിഡാനന്തര അപ്പസ്തോലിക ഉദ്ബോധനം ആണ് സഭയുടെ ഔദ്യോഗിക പഠനം. ഈ വരുന്ന ഡിസംബറിന് മുമ്പ് അത് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഭയുടെ പഠനങ്ങൾ അറിയാൻ അതുവരെയും ക്ഷമയോടെ കാത്തിരിക്കുക. പരക്കെ പ്രചരിപ്പിക്കപ്പെടുന്ന അഭ്യൂഹങ്ങളിൽ ആശങ്കപ്പെടാതിരിക്കുക. #{red->none->b->വിവാഹിതരായവരുടെ പൗരോഹിത്യം ‍}# പ്രചരിപ്പിക്കപ്പെട്ട ഒരു പ്രധാന ആശങ്ക ആമസോൺ മേഖലയിലെ വിവാഹിതരായവർക്ക് പൗരോഹിത്യം നൽകുന്നതിനെ പറ്റിയാണ്. വിവാഹിതരായ പുരോഹിതർ കത്തോലിക്കാസഭയ്ക്ക് അന്യമല്ല. പൗരസ്ത്യ റീത്തുകളിൽ വിവാഹിതരായ പുരോഹിതർ കത്തോലിക്കസഭയിൽ ഇപ്പോഴുമുണ്ട്. രൂപതാ പുരോഹിതരുടെ ബ്രഹ്മചര്യം എന്നത് കേവലം അച്ചടക്കം നിഷ്കർഷിക്കുന്ന വാഗ്ദാനം മാത്രമാണ്. ഈ അച്ചടക്കത്തെ എടുത്തുകളയാനൊ ചില പ്രത്യേക സാഹചര്യങ്ങളിൽ അതിൽ ഭേദഗതി വരുത്താനോ മാർപാപ്പയ്ക്ക് പരിപൂർണ്ണ അധികാരം ഉണ്ട്. മാർപാപ്പയുടെ തീരുമാനം അറിയാൻ അപ്പസ്തോലിക ഉദ്ബോധനം പുറപ്പെടുവിക്കുന്നത് വരെ കാത്തിരിക്കുക തന്നെ വേണം. #{red->none->b->സ്ത്രീകളുടെ ഡീക്കൻ പദവി ‍}# ആമസോൺ മേഖലയിൽ ശുശ്രൂഷകരുടെ അഭാവം നികത്താൻ സ്ത്രീകൾക്ക് ഡീക്കൻ പദവി നൽകുന്നതിനെ ചൊല്ലിയുള്ളതാണ് രണ്ടാമത്തെ വിവാദം. ഇവിടെ ശ്രദ്ധിക്കേണ്ടത് പൗരോഹിത്യം എന്ന കൂദാശയുടെ ആദ്യ പട്ടമായ ഡീക്കൻ പട്ടത്തെ പറ്റിയല്ല പരാമർശിക്കുന്നത് എന്ന വസ്തുതയാണ്. ഡീക്കൻ പട്ടം പൗരോഹിത്യം എന്ന കൂദാശയുടെ ഭാഗമാണ്. "Diaconate" എന്നാണ് പൗരോഹിത്യം എന്ന കൂദാശയുടെ ഭാഗമായ ഡീക്കൻ പട്ടത്തെ പറയുന്നത്. സിനിഡിൽ പറയുന്നത് "Deaconess" നെ പറ്റിയാണ്. ഇത് ദിവ്യകാരുണ്യ ശുശ്രൂഷകർ പോലെ കൗദാശികമല്ലാത്ത മറ്റൊരു ശിശ്രൂഷ പദവി മാത്രമാണ്. ഇതിനെ പറ്റിയുള്ള സാധ്യതകൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാം എന്നാണ് മാർപാപ്പ പറഞ്ഞത്. ഔദ്യോഗിക തീരുമാനം അറിയാൻ അപ്പസ്തോലിക ഉദ്ബോധനം വരുന്നവരെ കാത്തിരിക്കുക തന്നെ വേണം. പൗരോഹിത്യം എന്ന കൂദാശയുടെ പൗരുഷ സ്വഭാവം കത്തോലിക്ക സഭയിലെ വിശ്വാസ സത്യമാണ്. വിശ്വാസത്യങ്ങളെ തിരുത്തുവാൻ മാർപാപ്പയ്ക്ക് അധികാരമില്ലാത്തതിനാൽ സ്ത്രീ പൗരോഹിത്യം എന്ന സാധ്യത കത്തോലിക്ക സഭയിൽ ഒരു കാലത്തും സംഭവിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. അതിനുവേണ്ടിയുള്ള മുറവിളികളും വിവാദങ്ങളും ഒക്കെയും അറിവില്ലാത്തവരുടെ പാഴ് വേലകളാണ്. #{red->none->b->പക്കാമാമ - ആമസോൺ മാതാവ്? ‍}# ആണെന്നും അല്ലെന്നും ഉള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ആണെങ്കിലും അല്ലെങ്കിലും കത്തോലിക്കാ വിശ്വാസത്തിന് ഒരു വ്യത്യാസവുമില്ല എന്നതാണ് യഥാർത്ഥ്യം. ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന ഒരു സ്ത്രീയുടെ രൂപം. അതിനെ മുഖാമുഖം ദർശിക്കുന്ന ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മറ്റൊരു സ്ത്രീയുടെ രൂപം. ആദ്യ കാഴ്ചയിൽ തന്നെ ഗർഭിണിയായ പരിശുദ്ധ കന്യകാമറിയത്തെ സന്ദർശിക്കുന്ന എലിസബത്തിനെയാണ് എനിക്ക് ഓർമ്മ വന്നത്. സാംസ്കാരികാനുരൂപണത്തിന്റെ ദാർശനിക മാനങ്ങൾ ഉൾക്കൊണ്ട് ആമസോൺ ജനത സവിശേഷമായി കരുതി ആരാധിക്കുന്ന കലാരൂപത്തെ പരിശുദ്ധ കന്യകാമറിയമായി പുനർവ്യാഖ്യാനം ചെയ്യുന്നതിൽ അടിസ്ഥാനപരമായി ഒരു തെറ്റുമില്ല. പരിശുദ്ധ മാതാവിനെ മനസ്സിൽ കണ്ട് നാം എന്ത് വരയ്ക്കുന്നുവോ അതാണ് അവരുടെ ചിത്രം, എന്ത് നിർമ്മിക്കുന്നുവൊ അതാണ് അവരുടെ പ്രതിമ. അതിൽപരം അർത്ഥങ്ങൾ ആരോപിച്ച് അതിനെ വിഗ്രഹമായി വ്യാഖ്യാനിക്കുന്നവരാണ് ഒന്നാം പ്രമാണം ലംഘിക്കുന്നത്. പ്രതിമയുടെ നഗ്നതയാണ് ചിലരുടെ പ്രശ്നം. സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താരയിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന മൈക്കിളാഞ്ചലോ വരച്ച 'അന്ത്യവിധിയുടെ' ചിത്രം കണ്ടാൽ തീരാവുന്നതാണ് ഈ പ്രശ്നം. നഗ്ന കലാരൂപങ്ങളെ അശ്ലീല കലാസൃഷ്ടികളിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്തതാണ് ഇവരുടെ അജ്ഞതയുടെ കാരണം. നഗ്ന കലാരൂപ നിർമ്മാണ പ്രവർത്തിയുടെ വിഷയത്തിന്റെ "teleological" പാരമ്യം സൃഷ്ടിയുടെ മകുടമമായ മനുഷ്യനെ ചായാഗ്രഹം ചെയ്യുക എന്നതുമാത്രമാണ്. അശ്ലീല കലാസൃഷ്ടികളുടെ നിർമ്മാണ പ്രവർത്തിയുടെ വിഷയത്തിന്റെ പാരമ്യം മറ്റൊന്നാണ്. മാർപാപ്പയ്ക്ക് സമ്മാനമായി ലഭിച്ച പക്കാമാമയുടെ പ്രതിമകൾ പ്രദർശന സ്ഥലത്തുനിന്ന് തലതിരിഞ്ഞ തീവ്ര പാരമ്പര്യവാദികൾ മോഷ്ടിച്ച് പുഴയിൽ എറിയുകയുണ്ടായി. അത് തിരിച്ചെടുത്ത് മാർപ്പാപ്പ അതിന്റെ പേരിൽ ആമസോൺ ജനതയോട് ക്ഷമ ചോദിക്കുകയും ചെയ്തു. പക്കാമാമയുടെ പ്രതിമ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. അത് ജീവന്റെ പ്രതീകമാണെന്നാണ് ഒരു വത്തിക്കാൻ വക്താവ് പറഞ്ഞത്. അത് എന്ത് തന്നെയാണെങ്കിലും അതിനെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന വിശാലതയുള്ളതാണ് കത്തോലിക്കാ വിശ്വാസം. #{red->none->b->ഉപസംഹാരം. ‍}# പരിശുദ്ധപിതാവിനെ ദുർബലപ്പെടുത്താനുള്ള പ്രചാരണമുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. പശ്ചാത്തലത്തിൽ നിന്ന് അടർത്തിയെടുത്ത് അസ്ഥാനങ്ങളിൽ സംശയത്തിന്റെ വ്യാഖ്യാന രീതിശാസ്ത്രം കുത്തിനിറച്ചാണ് ഇവർ പരിശുദ്ധ പിതാവിനെ ആക്രമിക്കുന്നത്. പരിശുദ്ധ പിതാവ് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദ്രുതഗതിയിൽ ഒരു അഭിപ്രായം രൂപീകരിക്കേണ്ട ആവശ്യമില്ല. ശത്രുക്കളുടെ ദൂഷിത വലയം തീർക്കുന്ന പുകമറയിൽ വിദൂരതയിലിരുന്ന് അഭിപ്രായം രൂപീകരിക്കുക സാധ്യവുമല്ല. ആധികാരിക ഉറവിടങ്ങളെ കേൾക്കാൻ ശ്രമിക്കുക. മലയാളത്തിൽ പോലും പല പേജുകളിലൂടെ തെറ്റായ വിവരങ്ങൾ നിങ്ങളുടെ ഫേസ്ബുക്കിലും വാട്ട്സാപ്പിലും വരും, അതിനാൽ ജാഗ്രതയോടെ തുടരുക.
Image: /content_image/SocialMedia/SocialMedia-2019-10-29-12:28:13.jpg
Keywords: ആമസോ, ഗോത്ര
Content: 11559
Category: 1
Sub Category:
Heading: ദയാവധത്തിനെതിരെ കൈകോര്‍ത്ത് കത്തോലിക്ക യഹൂദ മുസ്ലീം നേതാക്കള്‍: സംയുക്ത പ്രഖ്യാപനം പാപ്പക്ക് കൈമാറി
Content: വത്തിക്കാന്‍ സിറ്റി: ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള ദയാവധം പോലെയുള്ള തിന്മകളെ നിരാകരിക്കുകയും, പാലിയേറ്റീവ് കെയര്‍ ശുശ്രൂഷകളെ പിന്തുണക്കുകയും ചെയ്തുകൊണ്ട് ക്രിസ്ത്യന്‍, മുസ്ലിം, യഹൂദ നേതാക്കള്‍ ഒപ്പിട്ട സംയുക്ത പ്രഖ്യാപനം ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാനില്‍വെച്ച് നടന്ന ചടങ്ങില്‍വെച്ചാണ് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിന്റെ തലവനായ ആര്‍ച്ച് ബിഷപ്പ് വിന്‍സെന്‍സൊ പാഗ്ലിയ ഉള്‍പ്പെടെയുള്ള, ക്രിസ്ത്യന്‍ മുസ്ലീം യഹൂദ പ്രതിനിധി സംഘം ഒപ്പിട്ടിരിക്കുന്ന സംയുക്ത പ്രഖ്യാപനത്തിന്റെ പതിപ്പ് പാപ്പക്ക് കൈമാറിയിരിക്കുന്നത്. പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫാണ് ‘പൊസിഷന്‍ പേപ്പര്‍ ഓണ്‍ ദി അബ്രഹാമിക് മോണോതിസ്റ്റിക് റിലീജിയന്‍സ് ഓണ്‍ മാറ്റേഴ്സ് കണ്‍സേണിംഗ് ദി എന്‍ഡ് ഓഫ് ദി ലൈഫ്’ എന്ന തലക്കെട്ടോടെയുള്ള പ്രഖ്യാപനം തയ്യാറാക്കിയിരിക്കുന്നത്. മനപൂര്‍വ്വം മനുഷ്യന്റെ ജീവനെടുക്കുന്ന പ്രവര്‍ത്തിയെ മൂന്ന്‍ മതങ്ങളും എതിര്‍ക്കുന്നുവെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നു. പ്രാദേശിക നിയമങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ പോലും, ഡോക്ടര്‍മാരുടെ സഹായത്തോടെ ജീവനെടുക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ലെന്നും പ്രഖ്യാപനത്തിലുണ്ട്. രോഗിയുടെ ആവശ്യപ്രകാരം ജീവനൊടുക്കുന്നതിനു ആരോഗ്യപരിപാലന രംഗത്ത് ജോലിചെയ്യുന്നവരുടെ മേല്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനെ പ്രഖ്യാപനം അപലപിക്കുന്നു. വൈദ്യശാസ്ത്ര രംഗത്ത് ജോലി ചെയ്യുന്ന ഇസ്രായേല്‍ സ്വദേശി റബ്ബി അവറാഹം സ്റ്റെയിന്‍ ബെര്‍ഗിന്റെ മനസ്സില്‍ ഉദിച്ച ആശയം അദ്ദേഹം ഫ്രാന്‍സിസ് പാപ്പയുടെ പരിഗണനക്കായി വിടുകയും പാപ്പ ഈ പദ്ധതി പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫിനെ ഏല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഈ സംയുക്ത പ്രഖ്യാപനം യാഥാര്‍ത്ഥ്യമായത്. വിവിധ മതപ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയാണ് പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് രണ്ടായിരത്തോളം വാക്കുകളുള്ള ഈ രേഖ തയ്യാറാക്കിയത്. തങ്ങള്‍ ഒരു ഭാരമാണെന്ന രോഗികളുടെ ചിന്ത തടയുവാനും, ജീവിതത്തിന്റെ മൂല്യവും, അന്തസ്സും മനസ്സിലാക്കുവാന്‍ രോഗികളെ സഹായിക്കുക എന്ന ഉത്തരവാദിത്വവും സമൂഹത്തിനുണ്ടെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
Image: /content_image/News/News-2019-10-29-13:17:34.jpg
Keywords: ദയാവധ