Contents

Displaying 11261-11270 of 25160 results.
Content: 11580
Category: 18
Sub Category:
Heading: ധര്‍മഗിരി സന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലിക്കു സമാപനം
Content: കോതമംഗലം: ധര്‍മഗിരി (എംഎസ്‌ജെ) സന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലിക്കു സമാപനമായി. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന ജൂബിലി സമാപനച്ചടങ്ങ് സത്‌ന രൂപത ബിഷപ്പ് എമിരിറ്റസ് മാര്‍ മാത്യു വാണിയകിഴക്കേല്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കൃതജ്ഞതാ ബലിയില്‍ കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍ വിശുദ്ധ ജീവിതംകൊണ്ട് അടിത്തറപാകിയ സന്യാസിനീ സമൂഹമാണ് ധര്‍മഗിരിയെന്നു കുര്‍ബാനമധ്യേ നല്‍കിയ സന്ദേശത്തില്‍ ബിഷപ്പ് പറഞ്ഞു. കേരള സീറോ മലബാര്‍ സഭയിലെ ആദ്യ എംഎ ബിരുദധാരിയായ ജോസഫ് പഞ്ഞിക്കാരന്‍ അന്നത്തെ കാലത്തു ലഭ്യമാകാവുന്ന സാധ്യതകളും പദവികളും ഉപേക്ഷിച്ചാണ് പൗരോഹിത്യ ശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിച്ചത്. സാധുക്കളോടുള്ള സ്ഥാപക പിതാവിന്റെ കരുണയും ചൈതന്യവും ഉള്‍ക്കൊണ്ടാണ് എംഎസ്‌ജെ സന്യാസിനീ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ മാത്യു വാണിയകിഴക്കേല്‍, മാര്‍ തോമസ് തറയില്‍, എംഎസ്ടി ജനറല്‍ കൗണ്‍സിലര്‍ ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ കൃതജ്ഞതാ ബലിയില്‍ സഹകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ 11 നവ സന്യാസാര്‍ഥിനികള്‍ സഭാവസ്ത്രം സ്വീകരിക്കുകയും പ്രഥമ വ്രത വാഗ്ദാനം നടത്തുകയും ചെയ്തു. ധര്‍മഗിരി സന്യാസിനീ സമൂഹത്തിലെ 10 സന്യാസിനികളുടെ വ്രത വാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും വ്രതവാഗ്ദാന നവീകരണവും ഇതോടൊപ്പം നടന്നു.
Image: /content_image/India/India-2019-11-01-03:54:36.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 11581
Category: 13
Sub Category:
Heading: എഴുപതു വർഷത്തിനു ശേഷം ആദ്യമായി ചൈനയില്‍ പൊതുവേദിയിൽ പൗരോഹിത്യ സ്വീകരണം
Content: ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ചൈനയില്‍ എഴുപതു വർഷത്തിനു ശേഷം ഇതാദ്യമായി പൊതുവേദിയിൽ പൗരോഹിത്യ സ്വീകരണം നടന്നു. വിശുദ്ധ ശിമയോന്റെയും, യൂദായുടെയും തിരുനാൾ ദിനത്തില്‍ വിശുദ്ധ പത്രോസ്-പൗലോസ് അപ്പസ്തോലന്മാരുടെ നാമധേയത്തിലുള്ള രൂപതയുടെ പുതിയ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മിന്‍ഡോങ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് സാൻ സിലു മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡീക്കന്‍ ജോസഫ് ചെൻ, ഡീക്കന്‍ ജോൺ സാങ് എന്നീ രണ്ട് പേരാണ് ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യം സ്വീകരിച്ച് അഭിഷേകം ചെയ്യപ്പെട്ടത്. വിവിധ രൂപതകളിൽ നിന്നെത്തിയ നാൽപ്പതോളം സന്യാസിനികളും, ആയിരക്കണക്കിന് വിശ്വാസികളും പൗരോഹിത്യ സ്വീകരണ ചടങ്ങിൽ സജീവമായി പങ്കെടുത്തു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രഹസ്യമായാണ് മിന്‍ഡോങ് രൂപത പട്ടം സ്വീകരണ ചടങ്ങുകൾ നടത്തിവന്നിരുന്നത്. അതേസമയം രൂപതയുടെ മുൻ മെത്രാനായിരുന്ന ജുവോസിജിന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ചൈന - വത്തിക്കാൻ ധാരണ പ്രകാരമാണ് അദ്ദേഹത്തിന് മെത്രാൻ സ്ഥാനം നഷ്ടപ്പെട്ടത്. റോമിന്റെ അധികാര സീമയുടെ പരിധിക്ക് പുറത്ത് പോകുന്ന ചൈനീസ് സഭയുടെ സ്വാതന്ത്ര്യം ജുവോ സിജിൻ അംഗീകരിക്കാത്തതിനാൽ അദ്ദേഹത്തെ സഹായമെത്രാൻ എന്ന നിലയിൽ അംഗീകരിക്കാൻ ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ അതൃപ്തി പ്രകടിപ്പിക്കുകയായിരിന്നു. അതേസമയം ചൈന - വത്തിക്കാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു ഒരു വര്‍ഷത്തിന് ശേഷമാണ് ചൈനയില്‍ തിരുപ്പട്ടം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-11-01-04:41:02.jpg
Keywords: ചൈന
Content: 11582
Category: 13
Sub Category:
Heading: മദർ തെരേസ മെമ്മോറിയൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Content: മുംബൈ: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണാർത്ഥം ഹാർമണി ഫൌണ്ടേഷൻ വർഷംതോറും നൽകിവരുന്ന മദർ തെരേസ മെമ്മോറിയൽ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു. ബാലവേല, ലൈംഗിക ചൂഷണം, അടിമത്വം, നിർബന്ധിത സേവനം, അവയവ മോഷണം, മനുഷ്യക്കടത്തു എന്നിങ്ങനെ സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടുന്നവര്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതത്തിലെയും തെക്കു കിഴക്കൻ ഏഷ്യയിലെയും ബാലവേലയ്ക്കും മനുഷ്യകടത്തിനുമെതിരെ പ്രവർത്തിക്കുന്ന ബച്പൻ ബചാവോ അന്ധോളൻ സ്ഥാപകനും 2014 നോബൽ സമാധാന പുരസ്‌കാര ജേതാവുമായ കൈലാഷ് സത്യാർത്ഥി ഈ വർഷത്തെ മദർ തെരേസ മെമ്മോറിയൽ അവാർഡ് ജേതാക്കളിൽ ഒരാളാണ്. ആധുനിക അടിമത്വങ്ങളുടെ വിവിധ രൂപങ്ങള്‍ക്കെതിരെ പോരാടുവാൻ ശക്തമായ ആഹ്വാനം നൽകുന്ന അമേരിക്കൻ ഫിലിം മേക്കർ റോബർട്ട്‌ ബിൽഹെയ്‌മെർ, മുൻ സൈനിക അംഗമായി പ്രവർത്തിച്ചിരുന്ന ബാലനും യു എൻ ബാലസൈന്യ വിരുദ്ധ അന്താരാഷ്ട്ര ക്യാമ്പയിന് നേതൃത്വം വഹിക്കുകയും ചെയ്യുന്ന മാസ്റ്റർ നസീറ്റ നിശ്വാമി, ചുവന്ന തെരുവില്‍ നടക്കുന്ന ബാല ലൈംഗിക വേശ്യാവൃത്തി നിരോധിക്കുന്നതിനായി പ്രയത്നിക്കുന്ന അജിത് സിംഗ് എന്നിവരും മദർ തെരേസ മെമ്മോറിയൽ പുരസ്‌കാരത്തിന് അര്‍ഹരായി. തായ്‌ലൻഡിലെ ചുവന്ന തെരുവിൽ ഉപേക്ഷിക്കപ്പെട്ട കൗമാര ബാലന്മാരുടെ പുനരധിവാസത്തിന് വേണ്ടി പ്രയത്നിക്കുന്ന അർബൻ ലൈറ്റ് സംഘടനയുടെ സ്ഥാപകന്‍ അലെസാന്ദ്ര റസ്സൽ, പതിനായിരകണക്കിന് ആളുകളെ മനുഷ്യകടത്തിൽ നിന്നും മോചിപ്പിച്ച ഇമ്പ്ലസ് എംപവർ സ്ഥാപക ഹസീന ഖാർബിഹ്, യുദ്ധമേഖലയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന വാർചൈൽഡ്‌ യുകെയുടെ തലവന്‍ റോബ് വില്യംസ്, ലൈംഗിക തൊഴിലിടങ്ങളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന പ്രീതി പട്കറും സമ്മാനാർഹരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നാലോളം സാമൂഹ്യ സംഘടനകള്‍ക്കും അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ മേഖലയിലെ അനധികൃതമായ അവയവ ശേഖരണത്തിന് എതിരെ ചൈനയിൽ ബോധവത്കരണം നടത്തുന്ന ഡഫ്ഓ -യുഎസ്എ (DAFOH-USA), മുൻ ലൈംഗീക തൊഴിലാളികൾക്കു അവശ്യമായ പരിശീലനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന ഫ്രീ എ ഗേൾ, കർണ്ണാടകയിലെ നിർബന്ധിത തൊഴിലാളികളായി പ്രവർത്തിച്ചിരുന്ന മുപ്പതിനായിരം പേരെ മോചിപ്പിക്കുകയും അത്തരം കീഴ്‌വഴക്കങ്ങൾ നിറുത്തലാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന ജീവിക സംഘടന, ഇസ്ലാമിക സ്റ്റേറ്റ് സംഘടനയുടെ പിടിയിലകപ്പെടുന്ന യസീദികളായ സ്ത്രീകളുടെയും കുട്ടികളുടെയും മോചനത്തിന് പ്രവർത്തിക്കുന്ന റെസ്ക്യൂ ഓഫ് യസീദി ഓഫീസും മദർ തെരേസ പുരസ്‌കാരം നേടുന്ന സംഘടനകളായി ആദരിക്കപ്പെടും. മാനുഷിക അടിമത്വത്തിൽ നിന്നും മോചിപ്പിക്കുന്ന സാമൂഹിക സേവകരെയാണ് അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നു സമ്മാനാർഹരുടെ പട്ടിക പ്രസിദ്ധീകരിക്കവേ ഹാർമണി ഫൌണ്ടേഷൻ വ്യക്തമാക്കി. ആഗോള തലത്തിൽ ലക്ഷകണക്കിന് ജനങ്ങൾ അടിമകളായി കഴിയുന്നുവെന്നത് ദുഃഖകരമായ സത്യമാണെന്നും മനുഷ്യനിർമിതമായ അടിമത്തമാണ് ഇവയെല്ലാമെന്നും ഹാർമണി ഫൌണ്ടേഷൻ സ്ഥാപകനും അധ്യക്ഷനുമായ ഡോ. അബ്രഹാം മത്തായി പറഞ്ഞു. ഓരോ ദിവസവും പതിനായിരക്കണക്കിന് ജനങ്ങളെ അടിമ വേലയില്‍ നിന്നു മോചിപ്പിക്കുമ്പോൾ, അടുത്ത പത്തു വർഷത്തിനുളിൽ അടിമത്വം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. നവംബർ മൂന്നിന് മുംബൈയിൽ അവാർഡുകൾ സമ്മാനിക്കും.
Image: /content_image/News/News-2019-11-01-06:08:59.jpg
Keywords: മദര്‍ തെരേസ
Content: 11583
Category: 18
Sub Category:
Heading: കോതമംഗലം രൂപതാധ്യക്ഷന്റെ പേരില്‍ വ്യാജ പ്രചരണം
Content: കോതമംഗലം രൂപതയുടെ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ ഭാഗമായി കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനപ്രതിനിധികളുടെ ഉപവാസസമരം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും എന്ന പ്രചരണമാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്. പ്രചരണം തെറ്റാണെന്ന് രൂപത വ്യക്തമാക്കി. കോതമംഗലം രൂപത ഈ തർക്ക വിഷയത്തിൽ ഏതെങ്കിലും ഒരു പക്ഷം ചേർന്ന നിലപാട് ഇതുവരെയും കൈക്കൊണ്ടിട്ടില്ലായെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളെ വിശ്വാസികൾ കരുതലോടെ ശ്രദ്ധിക്കണമെന്നും രൂപത ചാന്‍സലര്‍ പത്രകുറിപ്പില്‍ കുറിച്ചു.
Image: /content_image/India/India-2019-11-01-07:26:19.jpg
Keywords: മഠത്തി, കോതമംഗലം
Content: 11584
Category: 1
Sub Category:
Heading: അൾജീരിയയിൽ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക
Content: വാഷിംഗ്ടണ്‍ ഡി.സി/അള്‍ജിയേഴ്സ്: അൾജീരിയയിൽ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ. അടുത്ത നാളുകൾക്കിടയിൽ പന്ത്രണ്ടോളം ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻറ് ദേവാലയങ്ങള്‍ അൾജീരിയ അടച്ചുപൂട്ടിയതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമെന്നത് ഓരോരുത്തർക്കും അവരവരുടെ ദേവാലയങ്ങൾ സംരക്ഷിക്കാനും, അവിടെ പ്രാർത്ഥിക്കാനും ലഭിക്കുന്ന സ്വാതന്ത്ര്യമാണെന്ന് അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷന്റെ അധ്യക്ഷൻ ടോണി പെർക്കിൻസ് പറഞ്ഞു. അൾജീരിയയിലെ മറ്റുള്ള പൗരന്മാരെ പോലെതന്നെ അവിടുത്തെ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻറ് വിശ്വാസികൾക്കും അവരുടെ മനസാക്ഷിക്കും, വിശ്വാസത്തിനുമനുസരിച്ച് ആരാധിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കമ്മീഷന്റെ സഹ അധ്യക്ഷനായ ഗെയിൽ മാഞ്ചിൻ വ്യക്തമാക്കി. ദേവാലയങ്ങൾ അടച്ചുപൂട്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും അതിനാൽ തന്നെ അടച്ച ദേവാലയങ്ങളെല്ലാം തുറന്നു നല്‍കണമെന്നും ക്രൈസ്തവരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗെയിൽ മാഞ്ചിൻ അൾജീരിയ സർക്കാരിനോട് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിനെ ഹനിക്കുന്ന നടപടിക്ക് രണ്ടുവർഷം മുന്‍പാണ് അള്‍ജീരിയ തുടക്കമിട്ടതെങ്കിലും, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മാത്രം എട്ടു ദേവാലയങ്ങളാണ് സർക്കാർ അടച്ചുപൂട്ടിയത്. അതേസമയം മറ്റൊരു ദേവാലയം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുമുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 99%വും ഇസ്ലാം മതസ്ഥരാണ്.
Image: /content_image/News/News-2019-11-01-07:51:02.jpg
Keywords: അള്‍ജീ
Content: 11585
Category: 10
Sub Category:
Heading: ജെറുസലേം തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ച് ആന്ധ്ര ഭരണകൂടം
Content: അമരാവതി: വിശുദ്ധ നാടായ ജെറുസലേം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള സാമ്പത്തിക സഹായം ഉയർത്താൻ ആന്ധ്ര പ്രദേശിലെ ജഗൻ മോഹൻ റെഡ്‌ഡി ഭരണകൂടം മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. വർഷംതോറും ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും മക്കയിൽ ഹജ്ജിനു പോകുന്നവർക്കും സഹായം നല്‍കുന്നത് വര്‍ദ്ധിപ്പിക്കുവാനാണ് തീരുമാനമായിരിക്കുന്നത്. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവർക്ക് നാല്പതിനായിരം രൂപയിൽ നിന്നും അറുപതിനായിരമായും മൂന്ന് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ഇരുപതിനായിരം രൂപയിൽ നിന്നും മുപ്പതിനായിരമായുമാണ് സാമ്പത്തിക സഹായം വർദ്ധിപ്പിച്ചിരിക്കുന്നത്. തീർത്ഥാടനങ്ങൾക്കായി 14.22 കോടി രൂപ സംസ്ഥാന ഭരണകൂടം വകയിരുത്തി. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജഗന്‍ മോഹന്‍ റെഡ്ഢിയും കുടുംബാംഗങ്ങളും ജെറുസലേം സന്ദർശനം നടത്തിയിരുന്നു. താന്‍ ദൈവത്തിൽ വിശ്വസിക്കുകയും ദിനംപ്രതി ബൈബിൾ വായിക്കുകയും ചെയ്യുന്നയാളാണെന്നും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷന്‍ കൂടിയായ ജഗൻമോഹൻ റെഡ്ഢി പലവട്ടം പൊതുവേദികളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് ഓരോ മാസവും അലവന്‍സും അദ്ദേഹം പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2019-11-01-08:24:03.jpg
Keywords: ജെറുസ, ആന്ധ്ര
Content: 11586
Category: 10
Sub Category:
Heading: ലോറെറ്റോ മാതാവിന്റെ തിരുനാള്‍ ദിനം ആരാധനക്രമ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രസിദ്ധമായ ലോറെറ്റോ മാതാവിന്റെ തിരുനാള്‍ ദിനമായ ഡിസംബര്‍ 10 റോമന്‍ കലണ്ടറിലും ആരാധനക്രമ പുസ്തകങ്ങളിലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് പാപ്പ ഒപ്പുവെച്ചു. തിരുനാള്‍ ആഗോള കലണ്ടറില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും സന്യസ്തര്‍ക്കും സുവിശേഷത്തിന്റെ ചൈതന്യത്തില്‍ ജീവിക്കാനും വളരാനും സഹായിക്കുമെന്നു ഡിക്രിയില്‍ പറയുന്നു. ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഏഴിന് പാപ്പ ഒപ്പുവെച്ച ഡിക്രി വത്തിക്കാന്‍ ആരാധന തിരുസംഘം ഇന്നലെയാണ് പ്രസിദ്ധപ്പെടുത്തുന്നത്. ഇറ്റലിയിലെ ചെറിയ ടൗണായ ലോറെറ്റോ മധ്യകാലം മുതല്‍ക്കേ പേരു കേട്ട തീര്‍ത്ഥാടനകേന്ദ്രമാണ്. പരിശുദ്ധ അമ്മ ജീവിച്ചിരിന്നുവെന്ന് കരുതപ്പെടുന്ന ഭവനമാണ് ലോറെറ്റോയിലെ ഡെല്ല സാന്‍റ കാസ ബസിലിക്ക. നസ്രത്തിൽ നിന്ന് ടെർസാറ്റോ (ക്രൊയേഷ്യയിലെ ട്രസാറ്റ്), തുടർന്ന് റെക്കാനാറ്റി എന്നി സ്ഥലങ്ങളിലേക്ക് മാലാഖമാര്‍ ദൈവമാതാവ് ജീവിച്ചിരിന്ന ഭവനം സംവഹിച്ചുകൊണ്ടുവെന്നാണ് പരമ്പരാഗത വിശ്വാസം.
Image: /content_image/News/News-2019-11-01-11:06:54.jpg
Keywords: ആരാധന
Content: 11587
Category: 1
Sub Category:
Heading: സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാള്‍ ദിനങ്ങളില്‍ കുമ്പസാരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാള്‍ ദിനങ്ങളിലൂടെ ആഗോള സഭ കടന്നുപോകുമ്പോള്‍ ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം. അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി വിഭാഗത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ മൗറി പിയസെന്‍സയാണ് ഒക്ടോബര്‍ 29നു പുറപ്പെടുവിച്ച കത്തിലൂടെ ആഗോള വിശ്വാസികളോട് ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധ ദിനങ്ങളില്‍ കുമ്പസാരിക്കേണ്ടത് അനിവാര്യമാണെന്നും മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ കത്തില്‍ കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നു. എളിമയോടും, ഭക്തിയോടും ആനന്ദത്തോടും കൂടി, പൂർണ്ണ ദണ്ഡവിമോചനമെന്ന സമ്മാനം നമുക്ക് സ്വീകരിക്കാമെന്നും, ഭൂമിയിൽ നൽകപ്പെട്ട സമയം പിന്നിട്ട നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി നമ്മുടെ സ്നേഹത്തിൽ നിന്നും പ്രസ്തുത സമ്മാനം സമർപ്പിക്കാമെന്നും കര്‍ദ്ദിനാള്‍ കത്തില്‍ കുറിച്ചു. സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തിൽ, ഏതെങ്കിലും ദേവാലയം സന്ദർശിച്ച് സ്വർഗസ്ഥനായ പിതാവേ പ്രാർത്ഥനയും, വിശ്വാസപ്രമാണവും ചൊല്ലുകയും പൂർണ്ണ ദണ്ഡവിമോചനത്തിനു വേണ്ട മറ്റ് നിബന്ധനകൾ പൂർത്തീകരിക്കുകയും ചെയ്താൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് മാത്രം ലഭിക്കുന്ന ദണ്ഡവിമോചനമാണ് വിശ്വാസികൾക്ക് നേടാൻ സാധിക്കുന്നത്. ഈ ദണ്ഡവിമോചനം നമ്മൾ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു സമർപ്പിക്കുമ്പോൾ, അവരുമായുള്ള നമ്മുടെ ബന്ധവും, സ്നേഹവും കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മപ്പെടുത്തുന്നു. #{blue->none->b->Must Read: ‍}# {{ ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/8341 }} നവംബർ മാസത്തിലെ ആദ്യ എട്ടു ദിവസങ്ങളിൽ സെമിത്തേരി സന്ദർശിച്ച്, ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി പ്രാർത്ഥിച്ചാൽ, നമ്മൾ ആർക്കു വേണ്ടി പ്രാർത്ഥിച്ചുവോ പ്രസ്തുത വ്യക്തിയുടെ ആത്മാവിന് വിമോചനം ലഭിക്കാൻ സാധ്യത തെളിയും. കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിക്കുകയും, മാർപാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താൽ മാത്രമേ ദണ്ഡവിമോചനം ലഭിക്കുകയുള്ളൂ. മാത്രമല്ല പ്രാര്‍ത്ഥിക്കുന്ന വ്യക്തി പാപത്തിൽ നിന്നും വിട്ടുനിന്ന്, കൃപാവര അവസ്ഥയിലായിരിക്കുമ്പോഴാണ് ദണ്ഡവിമോചനത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ടതെന്ന്‍ കർദ്ദിനാൾ മൗരി ഓര്‍മ്മിപ്പിക്കുന്നു. ദണ്ഡവിമോചനം, സഭ ഏർപ്പെടുത്തുന്ന വിലക്ക് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് കർദ്ദിനാൾ മൗരി അധ്യക്ഷനായ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറിയാണ്.
Image: /content_image/News/News-2019-11-01-15:36:15.jpg
Keywords: മരിച്ചവരുടെയും തിരുനാ, ദണ്ഡ
Content: 11588
Category: 1
Sub Category:
Heading: ഇന്ന് ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ
Content: ഇന്ന് നവംബർ ഒന്ന്. ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്ന സുദിനം. ഈ ലോകത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ സത്കൃത്യങ്ങളില്‍ ഒന്നാണ് മരണമൂലം വേര്‍പിരിഞ്ഞ ആത്മാക്കളെ സമര്‍പ്പിച്ച്‌ വി. കുര്‍ബ്ബാന, ദാനധര്‍മ്മം, പ്രാര്‍ത്ഥന മുതലായവ ചെയ്യുന്നതും ചെയ്യിക്കുന്നതും. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ത്ഥന, വി. കുര്‍ബാന, ദാനധര്‍മ്മം തുടങ്ങിയവ മരിച്ചവര്‍ക്ക് സഹായവും ആശ്വാസവുമുണ്ടാകുന്നുവെന്ന് നിരവധി വിശുദ്ധരും സഭാപിതാക്കന്മാരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ക്കു തന്നെ ക്രിസ്ത്യാനികൾ മരിച്ചവരുടെ ഓര്‍മ്മ ആചരിച്ചു പോന്നിരുന്നു. മരിച്ചവര്‍ അവരുടെ പാപങ്ങളില്‍ നിന്നു മോചിതരാകാന്‍ വേണ്ടി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ പ്രാര്‍ത്ഥനയും പരിഹാരബലിയും അര്‍പ്പിച്ചതായി ബൈബിളിൽ (2 മക്ക 12)‍ വ്യക്തമാക്കുന്നു. അതിനാല്‍ നാമും മരിച്ചവരുടെമേല്‍ അലിവായി അവരുടെ പീഢകള്‍ കുറയ്ക്കുന്നതിന് നമ്മാല്‍‍ കഴിയുംവണ്ണം ശ്രമിക്കേണ്ടതാകുന്നു. ഭക്തരായ ക്രിസ്ത്യാനികള്‍ തങ്ങളുടെ ബന്ധുജനങ്ങളുടെ ആത്മാക്കളെ എപ്പോഴും ഓര്‍ക്കുകയും അവർക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദാനങ്ങളും മറ്റു പുണ്യങ്ങളും അനുഷ്ഠിക്കുകയും ചെയ്തുവരുന്നു. മെയ്മാസം മാതാവിനും, മാര്‍ച്ചുമാസം യൗസേപ്പിതാവിനും, ജൂണ്‍മാസം ഈശോയുടെ തിരുഹൃദയത്തിനും സമര്‍പ്പിച്ച്‌ ഈ മാസങ്ങളില്‍ വിശേഷ വണക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതുപോലെ നവംബര്‍ മാസം ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടി സമര്‍പ്പിച്ച്‌ ആ മാസത്തിലെ മുപ്പതു ദിവസങ്ങളിലും അവര്‍ക്കായി ജപങ്ങളും സല്‍ക്രിയകളും നടത്തുന്നത് തിരുസഭയില്‍ നടപ്പിലുള്ളതാണ്. {{എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/846 }} നവംബർ മാസത്തിന്‍റെ ആരംഭത്തില്‍ സകല‍ വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്നതിനാല്‍ സ്വര്‍ഗ്ഗത്തെ നിരൂപിച്ചു അവിടെ എത്തിചേരുന്നതിന് നമ്മളാൽ കഴിവുള്ള പ്രയത്നങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താം. എങ്കിലും മരിച്ച ഉടനെ തന്നെ സ്വർഗ്ഗത്തിൽ എത്തിച്ചേരുക അത്ര എളുപ്പമല്ല. സാധാരണ എല്ലാവരും തന്നെ ഏറെക്കുറെ ശുദ്ധീകരണസ്ഥലം വഴിയായിട്ടേ സ്വര്‍ഗ്ഗം പ്രാപിക്കുന്നുള്ളൂ. അതിനാല്‍ നവംബർ മാസം മുഴുവനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പുണൃകൃത്യങ്ങളും വണക്കമാസ ജപങ്ങളും ചെയ്ത് അവരെ സഹായിക്കുവാന്‍ നമുക്ക് പ്രത്യേകം ശ്രമിക്കാം. ഇപ്രകാരം നമ്മുടെ പ്രാർത്ഥനകൾ വഴിയായി സ്വർഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ആത്മാക്കൾ നമുക്കുവേണ്ടി നിരന്തരം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുകയും അവരുടെ പ്രാർത്ഥനകൾ നമ്മുടെ ജീവിതത്തിലെ ആവശ്യനേരങ്ങളിൽ സഹായമായി മാറുകയും ചെയ്യും. #{green->none->b->ശുദ്ധീകരണാത്മാക്കളുടെ വണക്കമാസത്തിലെ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ ലഭ്യമാണ്. }# ➤ {{ ഇന്ന് നവംബര്‍ 01- ആദ്യദിവസത്തെ വണക്കമാസം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/3060 }} ➤ {{ നവംബര്‍ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/Calendar/11?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Editor'sPick/Editor'sPick-2019-11-01-16:45:50.jpg
Keywords: ശുദ്ധീകര
Content: 11589
Category: 18
Sub Category:
Heading: മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി
Content: ബിജ്‌നോര്‍: ക്വാട്ട്ദ്വാര്‍ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ബിജ്‌നോര്‍ രൂപതയുടെ മെത്രാനായി മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവ ഇടയന് അധികാരത്തിന്റെയും ശുശ്രൂഷയുടെയും അടയാളമായ അംശവടിയും മുടിയും നല്‍കി. സ്ഥാനമൊഴിയുന്ന ബിജ്‌നോര്‍ രൂപത മെത്രാന്‍ മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐ, ബിഷപ് എമരിറ്റസ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സിഎംഐ, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കു മെത്രാന്മാരും വൈദികരും പരമ്പരാഗത ഗഡ്വാളി നൃത്തത്തിന്റെ അകമ്പടിയോടെ നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിച്ചു. ചടങ്ങില്‍ ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ വചനസന്ദേശം നല്കി. മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിജ്‌നോര്‍ രൂപതയുടെ വളര്‍ച്ചയില്‍ മുന്‍ അധ്യക്ഷന്മാര്‍ ചെയ്ത ത്യാഗപൂര്‍ണമായ ശുശ്രൂഷകളെ അനുസ്മരിച്ചുകൊണ്ട് നവാഭിഷിക്തന് ആശംസകള്‍ നേര്‍ന്നു. ഫാ. ജയിംസ് തെക്കേക്കര ആര്‍ച്ച്ഡീക്കനായ ചടങ്ങില്‍ പുറപ്പെടുവിച്ച നിയമന ഉത്തരവ് ചാന്‍സലര്‍ റവ.ഡോ. ഫിലിപ്പ് കരിക്കുന്നേല്‍ വായിച്ചു. സഹകാര്‍മികരായ ബിഷപ്പ് മാര്‍ ജോണ്‍ വടക്കേലും, ബിഷപ്പ് എമരിറ്റസ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടനും നവാഭിഷിക്തനും ഒപ്പുവച്ചതോടെ അഭിഷേകച്ചടങ്ങ് പൂര്‍ത്തിയായി. മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വിവിധ രൂപതകളില്‍നിന്നുള്ള പതിനഞ്ചു മെത്രാന്മാരും മുന്നൂറോളം വൈദികരും സഹകാര്‍മികരായിരുന്നു.
Image: /content_image/India/India-2019-11-02-04:26:44.jpg
Keywords: നെല്ലായി