Contents

Displaying 11281-11290 of 25160 results.
Content: 11600
Category: 13
Sub Category:
Heading: 45 വര്‍ഷക്കാലം ഭാരതത്തില്‍ സേവനം ചെയ്ത ഐറിഷ് സന്യാസിനി വിടവാങ്ങി
Content: ഡബ്ലിന്‍: 45 വര്‍ഷക്കാലം കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ ജീവിച്ചു നിരവധി അനാഥാലയങ്ങള്‍ നിര്‍മ്മിക്കുകയും അവിടെ അനേകം കുഞ്ഞുങ്ങള്‍ക്കു വിദ്യാഭ്യാസംനല്‍കി കൈപിടിച്ചുയര്‍ത്തുകയും ചെയ്ത ഐറിഷ് സന്യാസിനി സിസ്റ്റര്‍ പാസ്‌കല്‍ ഇനി ഓര്‍മ്മ. കഴിഞ്ഞ നാലു വര്‍ഷമായി ഡബ്ലിനിലെ കോണ്‍വന്റില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അവര്‍. പ്രസന്റേഷന്‍ സഭാംഗമായിരുന്ന അവര്‍ എട്ടു വര്‍ഷം മുന്‍പു ഒരു അനാഥാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അയര്‍ലന്‍ഡില്‍നിന്നു സമാഹരിച്ച തുകയുമായി സിസ്റ്റര്‍ കൊല്‍ക്കത്തയില്‍ എത്തിയിരിന്നു. മദര്‍ തെരേസയോടൊത്തു സിസ്റ്റര്‍ നിരവധി പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്. ഭാരതത്തെ ഏറെ സ്‌നേഹിച്ചിരുന്ന സിസ്റ്റര്‍ പാസ്‌കല്‍ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനത്തില്‍ കിട്ടിയ സമ്മാനത്തുകയും ഇന്ത്യയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. ഏതാനും വര്‍ഷം മുന്പ് ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സിസ്റ്റര്‍ നേരിട്ടെത്തിയത് മലയാളികള്‍ക്ക് ആഹ്ലാദം പകര്‍ന്നിരുന്നു. 2009ല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഉദ്ഘാടന വേളയില്‍ മലയാളി സമൂഹം സിസ്റ്ററിനെ ആദരിച്ചു. സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 11ന് അയര്‍ലണ്ടിലെ ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കും.
Image: /content_image/News/News-2019-11-04-03:54:24.jpg
Keywords: ഐറിഷ്, അയര്‍
Content: 11601
Category: 11
Sub Category:
Heading: ന്യൂനപക്ഷ പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 15
Content: തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ പ്ലസ് വണ്‍ മുതല്‍ പിഎച്ച്ഡി വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഫ്രഷ്, റിന്യൂവല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ ഗവണ്‍മെന്റ്/ എയ്ഡഡ് അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളില്‍ പഠിക്കുന്നവരാകണം. എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ ഐടിസികളില്‍ 11, 12 തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും www.scholarships.gov.in മുഖേന അപേക്ഷ (ഫ്രഷ്, റിന്യൂവല്‍) സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാനതല ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സുഗമമാക്കാന്‍ പ്രധാനപ്പെട്ട രേഖകള്‍ (ഫോട്ടോ, ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ) നിര്‍ബന്ധമായും അപ്ലോഡ് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് പഠനം നടത്തുന്ന സ്ഥാപനങ്ങളില്‍ നല്‍കണം. ഇന്‍സ്റ്റിറ്റിയൂഷണന്‍ രജിസ്‌ട്രേഷന്‍ (എന്‍എസ്പി) ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിയന്തരമായി ചെയ്യണം. സ്‌കോളര്‍ഷിപ്പിന്റെ ഇന്‍സ്റ്റിറ്റിയൂഷന്‍തല വെരിഫിക്കേഷന്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപേക്ഷകരുടെ ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍) തീയതി 30 വരെയും നീട്ടി. postmatricscholarship@gmail.com. 9446096580, 9446780308
Image: /content_image/India/India-2019-11-04-04:15:10.jpg
Keywords: ന്യൂനപക്ഷ
Content: 11602
Category: 11
Sub Category:
Heading: അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ പ്രാർത്ഥന ഉയർത്തി സ്‌കൂൾ വിദ്യാര്‍ത്ഥികൾ
Content: വോഴ്സെസ്റ്റര്‍: അമ്മയുടെ ഉദരത്തില്‍വെച്ചു തന്നെ കുരുന്നുജീവനുകളെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യയെന്ന അരുംകൊലക്കെതിരെ പ്രാർത്ഥന ഉയർത്തി സ്‌കൂൾ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം. മസാച്ചുസെറ്റ്സിലെ വോഴ്സെസ്റ്റര്‍ നഗരത്തിലെ സ്റ്റില്‍റിവറിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സ്കൂളിലെ ഏതാണ്ട് അറുപതോളം വരുന്ന വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച പ്ലസന്റ് സ്ട്രീറ്റിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ് ലീഗ് ഓഫ് മസാച്ചുസെറ്റ്സ് കേന്ദ്രത്തിന് പുറത്ത് പ്രാര്‍ത്ഥനയുമായി പ്രതിഷേധിച്ചത്. പ്രോലൈഫ് സംഘടനയായ ‘40 ഡെയ്സ് ഫോർ ലൈഫ്’ ന്റെ അന്താരാഷ്ട്ര പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പ്രാർത്ഥന. ചിലര്‍ തങ്ങളുടെ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരിപാടി വന്‍ വിജയമായിരുന്നുവെന്ന്‍ സ്കൂളിലെ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് പ്രോലൈഫ് ലീഗ് പ്രസിഡന്റ് മാര്‍ഗരറ്റ് ഡഫി പറഞ്ഞു.  കത്തോലിക്കരെന്ന നിലയില്‍ ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ഓരോ ജീവനും വിശുദ്ധമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. അതിനാൽ ആ വിശ്വാസത്തിനു സാക്ഷികളാകുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നു. കുരുന്നു ജീവനുകളോടും, പ്രത്യേകിച്ച് യുവതികളായ അമ്മമാരോടുമുള്ള തങ്ങളുടെ കരുതലും, സ്നേഹവും ജനങ്ങളെ ബോധ്യപ്പെടുത്തുവാനും തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഡഫി കൂട്ടിച്ചേര്‍ത്തു. ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാനുള്ള ശബ്ദമില്ലാത്തതിനാല്‍, തങ്ങളാണ് അവരുടെ ശബ്ദമെന്നു ലീഗിന്റെ വൈസ് പ്രസിഡന്റായ മരിയ കാമറാഡോ പറഞ്ഞു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സ്കൂള്‍ ഈ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുവരികയാണെന്ന് സ്കൂളിലെ അദ്ധ്യാപകനായ ബ്രദര്‍ പാട്രിക് ജോസഫ് പ്രസ്താവിച്ചു.  പ്രാര്‍ത്ഥനയും ഉപവാസവും വഴി അബോര്‍ഷന്‍ എന്ന മാരകപാപം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയാണ് ജീവനു വേണ്ടി 40 ദിനങ്ങള്‍ (40 ഡെയ്സ് ഫോര്‍ ലൈഫ്). അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് മുന്നില്‍ സമധാനപരമായ മുഴുദിന പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയാണ് പ്രചാരണപരിപാടിയുടെ പ്രവര്‍ത്തന രീതി. 2004-ൽ പ്രവർത്തനം ആരംഭിച്ച 40 ഡെയ്സ് ഫോര്‍ ലൈഫ് ആഗോള തലത്തിൽ അറുപതിലധികം രാജ്യങ്ങളിൽ ഗർഭഛിദ്ര വിരുദ്ധ ക്യാംപെയിൻ നടത്തിയിട്ടുണ്ട്. 2019-ൽ ഇതുവരെ മാത്രം പത്തു ലക്ഷത്തോളം ആളുകൾ ഈ പ്രോലൈഫ് ക്യാംപെയിനിൽ ഭാഗഭാക്കായി.
Image: /content_image/News/News-2019-11-04-05:25:11.jpg
Keywords: ഗർഭഛിദ്ര, ഭ്രൂണ
Content: 11603
Category: 14
Sub Category:
Heading: എമിരിറ്റസ് ബനഡിക്ട് പാപ്പയും ഫ്രാൻസിസ് പാപ്പയും തീയേറ്ററുകളിലേക്ക്: ‘ദ റ്റു പോപ്പ്‌സ്’ റിലീസ് 27ന്
Content: ന്യൂയോർക്ക്: ആഗോള സഭ ചരിത്രത്തിൽ നിർണ്ണായക ശബ്ദമായി മാറിയ എമിരിറ്റസ് ബനഡിക്ട് പാപ്പയുടെയും ഫ്രാൻസിസ് പാപ്പയുടെയും ജീവിത കഥ പറയുന്ന ചലച്ചിത്രം ‘ദ റ്റു പോപ്പ്‌സ്’ ഈ മാസാവസാനം തീയേറ്ററുകളിലേക്ക്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നവംബർ 27നാണ് തീയറ്ററുകളിലെത്തുക. 27നു അമേരിക്കയിലും 29നു യുകെയിലും ചിത്രം റിലീസ് ചെയ്യും. ഡിസംബർ 20 മുതൽ ഓൺലൈൻ സ്‌ട്രീമിംഗ്‌ സേവനമായ നെറ്റ്ഫ്ലിക്സിലും ചിത്രം ലഭ്യമാകും. ഫ്രാൻസിസ് പാപ്പയുടെയും എമിരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിന്തകളും ആശയങ്ങളും പെരുമാറ്റരീതികളും ഇരുവരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര ബഹുമാനവും ചിത്രീകരിച്ചിരിക്കുന്ന സിനിമ ചലച്ചിത്ര പ്രേമികളുടെ മനം കവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ന്യൂസിലൻഡിൽ നിന്നുള്ള നോവലിസ്റ്റും സിനിമാ നിർമ്മാതാവുമായ ആന്റണി മാക്കാർത്തൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ബ്രസീലിൽ നിന്നുള്ള ഫെർണാണ്ടോ മെയ്‌റലസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് നടൻ സർ ആന്റണി ഹോപ്കിൻസ് ബനഡിക്ട് പതിനാറാമൻ പാപ്പയായി അവതരിക്കുമ്പോൾ വെയിൽസ് സ്വദേശി ജൊനാഥൻ പ്രൈസ് ആണ് ഫ്രാൻസിസ് പാപ്പയുടെ വേഷമണിയുന്നത്. ഒരേസമയം രണ്ടു പാപ്പമാർ ഉണ്ടായിരിക്കുകയെന്നത് ചരിത്രപരമായ സംഭവമായതിനാൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. നിലവിൽ പോർച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം സമീപഭാവിയിൽ ഇന്ത്യയിലും കടന്നുവരുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നു പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ നവമാധ്യമങ്ങളിൽ വലിയ ചലനം സൃഷ്ടിച്ചിരിന്നു.
Image: /content_image/News/News-2019-11-04-06:39:09.jpg
Keywords: ചലച്ചിത്ര, സിനിമ
Content: 11604
Category: 13
Sub Category:
Heading: ബ്രദര്‍ പീറ്റർ തബിച്ചി ഐക്യരാഷ്ട്ര സഭയുടെ 'പേഴ്സൺ ഓഫ് ദി ഇയർ'
Content: നെയ്റോബി: ലോകത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഫ്രാൻസിസ്കൻ സഭാംഗമായ ബ്രദർ പീറ്റർ തബിച്ചിയെ തേടി ഐക്യരാഷ്ട്രസഭയുടെ പുരസ്കാരവും. യുഎന്നിന്റെ പേഴ്സൺ ഓഫ് ദി ഇയർ അവാര്‍ഡാണ് ഒക്ടോബര്‍ അവസാന വാരത്തില്‍ അദ്ദേഹത്തിനു സമ്മാനിച്ചിരിക്കുന്നത്. പതിനായിരത്തോളം നാമനിർദേശങ്ങളിൽ നിന്നാണ് ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ പേഴ്സൺ ഓഫ് ദി ഇയറായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനാണ് പീറ്റർ തബിച്ചി. അവാര്‍ഡ് തുകയായ 10 ലക്ഷം ഡോളർ, പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സഹപ്രവർത്തകരും കുട്ടികളും സമൂഹവുമാണ് ഒരു അധ്യാപകനെന്ന നിലയിൽ തന്റെ വിജയത്തിനു പിന്നിലെന്ന് കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിൽ നടന്ന അവാർഡുദാന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിന്റെ അഭാവം ആഫ്രിക്കയിലെ സ്ത്രീകൾക്കുണ്ടെന്ന് പീറ്റർ തബിച്ചി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ മറ്റുള്ളവരുമായി ബന്ധപ്പെടാനുളള കഴിവ് പകർന്ന് നൽകുകയെന്നതും, ആളുകളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ അവരെ സഹായിക്കുകയെന്നതുമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെന്നും ബ്രദർ തബിച്ചി പറഞ്ഞു. വിശുദ്ധ ഫ്രാൻസിസ് അസീസി പതിമൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗമാണ് ബ്രദർ തബിച്ചി. കെനിയയിലെ റിഫ്റ്റ്വാലിയിലെ നാകുരുവിലുള്ള വിദൂര ഗ്രാമമായ പവാനിയിലെ ഇല്ലായ്മകള്‍ നിറഞ്ഞ കെരികോ മിക്സഡ്‌ ഡേ സെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായത്. തന്റെ ശമ്പളത്തിന്റെ എണ്‍പത് ശതമാനവും സ്കൂളിലെ യൂണിഫോമോ, പുസ്തകങ്ങളോ വാങ്ങിക്കുവാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബ്രദർ തബിച്ചിയുടെ നിസ്തുലമായ സേവനത്തെ ആദരിച്ചു ആഗോളതലത്തിലെ മികച്ച അധ്യാപകനുള്ള സണ്ണി വര്‍ക്കി ഫൌണ്ടേഷന്റെ പുരസ്കാരം സമ്മാനിച്ചിരിന്നു.
Image: /content_image/News/News-2019-11-04-08:04:25.jpg
Keywords: മികച്ച അധ്യാപക, പീറ്റർ തബി
Content: 11605
Category: 1
Sub Category:
Heading: എത്യോപ്യയിൽ  പീഡനമേൽക്കുന്ന ക്രൈസ്തവർക്ക് വേണ്ടി  പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ
Content: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ വംശീയ സംഘടനകളുടെ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞായറാഴ്ചയിലെ ത്രികാല ജപ മധ്യേ ഫ്രാൻസിസ് മാർപാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. എത്യോപ്യയിലെ തവാഹിതോ  ഓർത്തഡോക്സ് സഭയിലെ അംഗങ്ങളായ ക്രൈസ്തവർ ഇരകളാക്കപ്പെടുന്ന അക്രമങ്ങൾ തനിക്ക് ദുഃഖത്തിനു കാരണമാകുന്നതായി പാപ്പ പറഞ്ഞു.  പ്രധാനമന്ത്രി അബി അഹമദിന്റെ  ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഒക്ടോബർ 23നു എത്യോപ്യയിലെ ഓറോമിയ മേഖലയിൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടു. നാനൂറോളം പേർ ഇപ്പോൾ തടവിൽ തുടരുകയാണ്. ദീർഘനാളായി ക്രൈസ്തവ വിശ്വാസികൾ ഇവിടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഒക്ടോബറിനുശേഷം 52 ഓർത്തഡോക്സ് സഭാംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സഭാനേതൃത്വം വ്യക്തമാക്കി. ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ ഗ്രനേഡ് ആക്രമണമുണ്ടായെന്നും,  ക്രൈസ്തവരുടെ വീടുകളും, ബിസിനസ് സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയെന്നും  പ്രാദേശിക മാധ്യമമായ എത്യോപ്യൻ  ബുർകിന ന്യൂസ് റിപ്പോർട്ട് ചെയ്തു. ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്ക് അബുനി മത്തിയാസ്  സാധാരണക്കാരായ വിശ്വാസികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഒക്ടോബർ 28നു നടത്തിയ പ്രസംഗത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് അദേഹം അഭ്യർത്ഥിച്ചു. വിശ്വാസികളുടെ വിഷമം നീക്കാൻ ദൈവതിരുമുമ്പിൽ താൻ കണ്ണീരോടെ പ്രാർത്ഥിക്കുകയാണെന്നും അബുനി മത്തിയാസ് പറഞ്ഞു. അയൽരാജ്യമായ എറിത്രിയയുമായി 20 വർഷം നീണ്ട സംഘർഷമവസാനിപ്പിച്ചതിന് എത്യോപ്യൻ  പ്രധാനമന്ത്രി അബി അഹമദിന് കഴിഞ്ഞ മാസമാണ് നോബൽ സമ്മാനം ലഭിച്ചത്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ ഏറ്റവും വലിയ സമൂഹമാണ് എത്യോപ്യൻ ഓർത്തഡോക്സ് സഭ.
Image: /content_image/News/News-2019-11-04-10:30:54.jpg
Keywords: എത്യോ
Content: 11606
Category: 11
Sub Category:
Heading: കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
Content: കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും, കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനം നിരാശാജനകമാണ്. കാരണം വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ പേരിൽ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസ്സിൽ നിന്ന് ഇത് വരെ മാഞ്ഞിട്ടില്ല. തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും,എറണാകുളം മഹാരാജാസ് കോളേജിലും നടന്ന അതിക്രമങ്ങളും നരഹത്യയും കണ്ണിൽനിന്ന് മായും മുൻപേ ഇങ്ങനെയുള്ള നിയമ നിർമാണവുമായി സർക്കാർ മുന്നോട്ട് പോകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല വിദ്യാലയങ്ങളും, കലാലയങ്ങളും വിദ്യാർത്ഥികളുടെ നന്മകൾ പുറത്തുകൊണ്ടുവരുന്ന വേദികളാണ്. ബുക്കും പേനയും പിടിക്കേണ്ട കൈകളിൽ പാർട്ടി കൊടികളും കൊലകത്തികളും കൊടുത്ത് അവരുടെ ഉള്ളിലെ നന്മകളെ കെടുത്തിക്കളഞ്ഞു രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കലാണ് ഇന്നത്തെ വിദ്യാർത്ഥിരാഷ്ട്രിയം. സമീപകാല സംഭവങ്ങൾ അതാണ് വിളിച്ചുപറയുന്നത്. മാതാപിതാക്കൾ മക്കളെ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും അയക്കുന്നത് അവർക്കു നല്ലൊരു ഭാവി സ്വപ്‌നം കണ്ടുകൊണ്ടാണ്, അല്ലാതെ കലാലയ രാഷ്ട്രീയത്തിന്റെ ഇരകളായി മരിച്ചു വീഴാനാല്ല. ഓരോ വിദ്യാർത്ഥിയും രാജ്യത്തിൻറെ പ്രതീക്ഷയാണ്. അവർക്കു വേണ്ടതും, നമ്മൾ കൊടുക്കേണ്ടതും മുല്യങ്ങളും സന്മാർഗവുമാണ് , അവരുടെ ഉള്ളിലേക്ക് പകയും വെറുപ്പും കുത്തിവെച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ നമ്മൾ ഇനിയും അവരെ വിട്ടുകൊടുക്കരുത് . ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരിൽ നേതാക്കൾ കുട്ടികളെ ആയുധമാക്കുന്നതു പൊറുക്കാനാവാത്ത തെറ്റാണ്.വിദ്യാലയങ്ങളിൽ പഠനത്തിന് പ്രാധാന്യം കൊടുക്കേണ്ടതിനു പകരം രാഷ്ട്രീയത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസികളായി അവയെ മാറ്റിയാൽ അത് നാടിനെ നാശത്തിലേക്ക് നയിക്കും. അതുകൊണ്ടു കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2019-11-05-00:31:32.jpg
Keywords: കളത്തി
Content: 11607
Category: 13
Sub Category:
Heading: ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള വനിതകളുടെ ബി‌ബി‌സി പട്ടികയില്‍ കത്തോലിക്ക കന്യാസ്ത്രീയും
Content: സിംഗപ്പൂര്‍: ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള നൂറു വനിതകളെക്കുറിച്ചുള്ള ബിബിസിയുടെ വാര്‍ഷിക പട്ടികയില്‍ സിംഗപ്പൂര്‍ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീയും. സിസ്റ്റര്‍ ജെറാര്‍ഡ് ഫെര്‍ണാണ്ടസ് എന്ന കന്യാസ്ത്രീയാണ് ബി‌ബി‌സി പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യത്തെ സിംഗപ്പൂര്‍ സ്വദേശിനി എന്ന ഖ്യാതിയോടെ ബഹുമതിക്ക് അര്‍ഹയായിരിക്കുന്നത്. മരണം കാത്തുകിടക്കുന്ന പതിനെട്ടു പേര്‍ക്കൊപ്പം അവരുടെ അന്ത്യംവരെ സഞ്ചരിച്ചവള്‍, ഹൃദയം നുറുങ്ങിയവരെ സഹായിക്കുന്നവള്‍ തുടങ്ങിയ വിശേഷണങ്ങളാണ് എണ്‍പത്തിയൊന്നു വയസ്സു പ്രായമുള്ള കന്യാസ്ത്രീക്കു ബിബിസി നല്‍കിയിരിക്കുന്നത്.  നാല്‍പ്പതിലധികം വര്‍ഷങ്ങളോളം മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കിടയില്‍ കൗണ്‍സലിംഗ് സേവനം ചെയ്ത ഒരാളാണ് സിസ്റ്റര്‍ ജെറാര്‍ഡ്. 1981-ല്‍ ദുര്‍മന്ത്രവാദത്തിനിടെ രക്തം ബലിനല്‍കുന്നതിനായി രണ്ടു കുട്ടികളുടെ ജീവനെടുക്കുന്നതില്‍ അഡ്രിയാന്‍ ലിം എന്ന കൊലപാതകിയെ സഹായിച്ചതിന്റെ പേരില്‍ 1988-ല്‍ വധശിക്ഷക്കിരയായ കാതറിന്‍ ടാന്‍ മുയി ചൂ, ഹോയ് കാ ഹോങ് എന്നിവരുള്‍പ്പെടെ പതിനെട്ടോളം പേര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ അന്ത്യത്തെ സമാധാനപൂര്‍വ്വം സ്വീകരിക്കുന്നതിന് അവരെ സഹായിച്ചത് സിസ്റ്റര്‍ ജെറാര്‍ഡ് ആയിരുന്നു. സിസ്റ്ററിന്റെ ഒരു മുന്‍ വിദ്യാര്‍ത്ഥിനി കൂടിയായായിരുന്ന ടാന്‍ മൂയി ചൂ വിനെ വധശിക്ഷക്ക് വിധിച്ചതറിഞ്ഞപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ അവരെല്ലാവരും കൊല്ലപ്പെടുമെന്നും, ഉടനടി എന്തെങ്കിലും ചെയ്യണമെന്നും തനിക്ക് തോന്നിയതായി അഭിമുഖത്തില്‍ സിസ്റ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിസണ്‍ ഡയറക്ടറായിരുന്ന ക്വെക്ഷി ലെയില്‍ നിന്നും ടാനിനെ കാണുവാന്‍ അനുവാദം നേടിയ സിസ്റ്റര്‍ അവരുടെ മരണം വരെ എല്ലാ ആഴ്ചയിലും അരമണിക്കൂര്‍ നേരം അവരെ സന്ദര്‍ശിക്കുകയും അവരുടെ വിധിയെ സ്വീകരിക്കുന്നതിനായി അവരെ ഒരുക്കുകയുമായിരുന്നു. സിസ്റ്റര്‍ ജെറാര്‍ഡും ഫാ. ബ്രയാന്‍ ഡോറോ, ഫാ. പാട്രിക് ഒ നെയില്‍ എന്നീ റിഡംപ്റ്ററിസ്റ്റ് വൈദികരും ചേര്‍ന്ന് കത്തോലിക്ക പ്രിസണ്‍ മിനിസ്ട്രിക്ക് രൂപം നല്‍കിയിരിന്നു. ഇതില്‍ സജീവമായി സിസ്റ്റര്‍ രംഗത്തുണ്ട്. നേരത്തെ ബിബിസിയുടെ വാര്‍ത്താ ലേഖകനായ ഹീതര്‍ ചെന്‍ ആണ് സിസ്റ്റർ ജെറാര്‍ഡിന്റെ പേര് ഈ പട്ടികയിലേക്ക് നിര്‍ദ്ദേശിച്ചത്.  തന്റെ എണ്‍പത്തിയൊന്നാം വയസ്സില്‍ ഇത്തരമൊരു ബഹുമതി താന്‍ പ്രതീക്ഷിച്ചിരുന്നതല്ലെന്നാണ് സിസ്റ്റര്‍ ജെറാര്‍ഡ് പറയുന്നു. യു.എസ് കോണ്‍ഗ്രസ് പ്രതിനിധി അലെക്സാണ്ട്രിയ ഒക്കാസിയോ-കോര്‍ട്ടെസ്, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശബ്ദമുയര്‍ത്തി ശ്രദ്ധയാകര്‍ഷിച്ച സ്വീഡന്‍ സ്വദേശിനി ഗ്രേറ്റ തുന്‍ബെര്‍ഗ്, ഫിലിപ്പീന്‍സ് സ്വദേശിനിയും മാധ്യമപ്രവര്‍ത്തകയുമായ മരിയ റെസ്സ എന്നിവരാണ് സിസ്റ്റര്‍ ജെറാര്‍ഡിനൊപ്പം പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് പ്രമുഖ വനിതകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'സിസ്റ്റര്‍' എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം സിസ്റ്റര്‍ ജെറാര്‍ഡിന്റെ ജീവിതമായിരുന്നു.
Image: /content_image/News/News-2019-11-05-01:28:16.jpg
Keywords: കന്യാസ്ത്രീ, വൈദിക
Content: 11608
Category: 10
Sub Category:
Heading: ലവ് ആൻഡ് മേഴ്സി ഫൗസ്റ്റീന സിനിമയുടെ ചിത്രീകരണ വേളയിലെ ദൈവാനുഭവം വെളിപ്പെടുത്തി നായിക നടി
Content: ലവ് ആൻഡ് മേഴ്സി ഫൗസ്റ്റീന സിനിമയുടെ ചിത്രീകരണവേളയിൽ തങ്ങൾക്ക് ശക്തമായ ദൈവാനുഭവം ഉണ്ടായതായി ചിത്രത്തിൽ വിശുദ്ധ ഫൗസ്റ്റീനയായി വേഷമിട്ട പോളിഷ് നടി കമില കമിൻസ്കാ. കാത്തലിക് ന്യൂസ് സർവീസുമായുള്ള ഒരു അഭിമുഖത്തിലാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയയുടെ ഡയറി തനിക്ക് പ്രസ്തുത വേഷം ചെയ്യാൻ സഹായമായതായും കമില പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിന് മുമ്പേ ഡയറി വായിച്ച് തീർക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും, അത് വിശുദ്ധ ഫൗസ്റ്റീനയുടെ സന്ദേശങ്ങളായതിനാൽ, ചിത്രത്തിൽ താൻ എന്താണ് ചെയ്യേണ്ടതെന്ന് ഡയറിയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചുവെന്നും കമില കമിൻസ്കാ വിശദീകരിച്ചു. ചിത്രത്തിന്റെ ഓഡീഷനു വേണ്ടി അവർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും, ഫൗസ്റ്റീനയുടെ കഥാപാത്രമായിരുന്നില്ല ആദ്യം കമിലക്ക് ലഭിച്ചത്. ഫൗസ്റ്റീനയുടെ വേഷം ചെയ്യാൻ പറ്റിയ ആളെ അന്വേഷിച്ച് കണ്ടെത്താനുള്ള സഹായവും സിനിമയുടെ പിന്നണി പ്രവർത്തകർ കമിലയോട് അഭ്യർത്ഥിച്ചിരുന്നു. പിന്നീട് സംവിധായകനുൾപ്പെടെയുള്ളവർ കമിലയെ തന്നെ വിശുദ്ധ ഫൗസ്റ്റീനയുടെ കഥാപാത്രത്തിനുവേണ്ടി തെരഞ്ഞെടുക്കുകയായിരുന്നു. 'നമ്മൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്നു' എന്ന ലളിതമായ സന്ദേശം ഈ ലോകത്തിന് നൽകിയതിന് വിശുദ്ധ ഫൗസ്റ്റീനയോട് നാം നന്ദിയുള്ളവരായിരിക്കണമെന്ന് കമില ഓർമിപ്പിച്ചു. ദൈവത്തിന്റെ സ്നേഹം നമ്മൾക്കെല്ലാം അവകാശപ്പെട്ടതാണെന്നും കമില കമിൻസ്കാ കൂട്ടിച്ചേർത്തു. ഒക്ടോബർ 28 ആം തീയതി പ്രദർശനം നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസംബർ രണ്ടാം തീയതി മറ്റൊരു സ്ക്രീനിങും ക്രമീകരിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-11-05-07:24:33.jpg
Keywords: ഫൗസ്റ്റീന,സിനിമ
Content: 11609
Category: 18
Sub Category:
Heading: കോഴിക്കോട് ലവ് ജിഹാദ്: അന്വേഷണം മരവിപ്പിക്കാന്‍ സംഘടിത നീക്കം
Content: കോഴിക്കോട്: സരോവരം ബയോപാര്‍ക്കില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ലവ് ജിഹാദ് സംഭവത്തില്‍ അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിക്കുന്നതായി വ്യാപക ആരോപണം. കേസ് അന്വേഷണം വഴിതിരിച്ചുവിടാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ അലി അക്ബര്‍ ആരോപിച്ചു.കേസിലെ നിര്‍ണായക തെളിവുകളെല്ലാം അന്വേഷണസംഘം മൂന്നര മാസത്തിനിടെ തേച്ചുമായ്ച്ചുകളഞ്ഞിരിക്കയാണ്. വാളയാര്‍ പീഡനക്കേസ് ഒതുക്കിയതുപോലെ ഈ കേസും ഒതുക്കാനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇക്കാര്യം മജിസ്‌ട്രേട്ടിനു മുമ്പാകെ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയിലും പെണ്‍കുട്ടി ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ രക്തപരിശോധന നടത്തിയിട്ടില്ല. മെഡിക്കല്‍ ടെസ്റ്റ് നടത്തിയതില്‍ പോലും തിരിമറി നടന്നതായി പെണ്‍കുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സരോവരം പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതെന്തുകൊണ്ടെന്നു വ്യക്തമാക്കണം. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനുള്ള മനഃപൂര്‍വമായ ഇടപെടലുകളാണ് ഇതിനു പിന്നില്‍. ചിത്രീകരിച്ച നഗ്‌നചിത്രങ്ങള്‍ പോലീസ് കണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചില്ല. ഇരയില്നിൃന്ന് പ്രതി കവര്‍ന്നെടുത്ത പണവും സ്വര്‍ണവും കണ്ടെടുത്തിട്ടില്ല. അതേസമയം, ഇരയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് പ്രേമമാണെന്നു വരുത്തീത്തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്. പ്രതി ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാനോ പരിശോധിക്കാനോ തയാറായിട്ടില്ല. അന്വേഷണത്തിലെ ഈ വീഴ്ചകളും പ്രതിക്ക് സിപിഎം നേതാക്കളുമായുള്ള ബന്ധവും അന്വേഷിക്കണം. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഫാ. ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍, എകെസിസി ട്രഷറര്‍ അനീഷ് ചാക്കോ, ലൂസി അലി അക്ബര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടി പരാതി നല്‍കുകയും മജിസ്ട്രേട്ടിനു മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ രക്ഷിക്കാന്‍ പോലീസ് നടത്തുന്ന ഒത്തുകളിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതു തന്നെ. കൂടത്തായി, വാളയാര്‍ സംഭവങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ലവ് ജിഹാദ് കേസ് തേച്ചുമായ്ക്കാന്‍ വ്യാപക ശ്രമം നടക്കുന്നതായുള്ള ആരോപണം സോഷ്യല്‍ മീഡിയായില്‍ നേരത്തെ മുതല്‍ ഉയരുന്നുണ്ട്.
Image: /content_image/News/News-2019-11-06-02:55:40.jpg
Keywords: ലവ് ജിഹാദ