Contents

Displaying 11301-11310 of 25160 results.
Content: 11620
Category: 1
Sub Category:
Heading: വിവാഹിതരായവർക്ക് പൗരോഹിത്യം: എതിര്‍പ്പുമായി റോമിന്റെ മുന്‍ വികാരി ജനറാള്‍
Content: റോം: ആമസോൺ മേഖലയിൽ വിവാഹിതരായവർക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള അനുമതി നൽകിയാൽ അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് ഇറ്റാലിയൻ കർദ്ദിനാളും റോമിന്റെ മുന്‍ വികാരി ജനറാളുമായ കമില്ലോ റൂയിനി. സഭയുടെ വൈദിക ബ്രഹ്മചര്യ നിയമത്തിൽ നിന്നും ആമസോൺ മേഖലയ്ക്ക് മാത്രം ഫ്രാൻസിസ് മാർപാപ്പ ഇളവ് നൽകില്ലെന്ന് പ്രതീക്ഷിക്കുന്നതായും കർദ്ദിനാൾ റൂയിനി ഇറ്റാലിയൻ മാസികയായ കൊറേറി ഡെല്ല സേറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നീണ്ട 17 വർഷം, റോമിലെ വികാരി ജനറാൾ പദവി വഹിച്ച കർദ്ദിനാൾ റൂയിനി വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അടുത്ത സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആമസോണ്‍ ഉൾപ്പെടെയുള്ള ലോകത്തിന്റെ ചില ഭാഗങ്ങളിൽ വൈദികരുടെ അഭാവമുണ്ട്. അതിനാൽ തന്നെ ആളുകൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. വൈദികരുടെ അഭാവം നികത്താനാണ് വിവാഹിതരായവർക്ക് പൗരോഹിത്യം നൽകണമെന്ന് നിർദ്ദേശം സിനഡ് നൽകിയത്. എന്നാൽ അപ്രകാരമുള്ള ഒരു തീരുമാനം തെറ്റായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെതായി പുറത്തിറങ്ങാനിരിക്കുന്ന അപ്പസ്തോലിക പ്രബോധനത്തിൽ നിന്നും വൈദിക ബ്രഹ്മചര്യത്തിൽ ഇളവുനൽകാനുളള പദ്ധതികൾ ഒഴിവാക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും, അതിനു വേണ്ടി പ്രാർത്ഥിക്കുന്നതായും കർദ്ദിനാൾ കമില്ലോ റൂയിനി കൂട്ടിച്ചേർത്തു. വൈദിക ബ്രഹ്മചര്യത്തിന് ഇളവ് അനുവദിക്കരുതെന്ന് പറയുന്നതിന് പിന്നിൽ രണ്ടു സുപ്രധാന കാരണങ്ങളാണ് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടുന്നത്. വലിയതോതിൽ ലൈംഗീകവത്കരിക്കപ്പെട്ട ഇന്നത്തെ സമൂഹത്തിൽ വൈദിക ബ്രഹ്മചര്യമെന്നത് ദൈവത്തിനും, സഹോദരന്മാർക്കും നൽകുന്ന സമർപ്പണത്തിന്റെ അടയാളമാണെന്നതാണ് ഒന്നാമത്തെ കാരണം. ഒരു പ്രത്യേക സ്ഥലത്തിന് മാത്രമായി പോലും ഇളവ് നൽകുന്നത് ലോകത്തിന്റെ ആത്മാവിന് വഴങ്ങി കൊടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇനിയിപ്പോൾ വിവാഹിതരായവർക്ക് പൗരോഹിത്യം നൽകിയാൽ തന്നെ, ഇന്ന് കുടുംബങ്ങളെ ഗ്രസിച്ചിരിക്കുന്ന പ്രശ്നങ്ങളിൽനിന്ന് വൈദികരും, അവരുടെ ഭാര്യമാരും വിമുക്തരായിരിക്കാൻ സാധ്യതയില്ലെന്നും കര്‍ദ്ദിനാള്‍ ഓർമ്മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയെ കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍, വിധിക്കരുതെന്നാണ് യേശു പറഞ്ഞതെന്നും അതിനാല്‍ പാപ്പയെ വിധിക്കാന്‍ താന്‍ ആളല്ലായെന്നും പാപ്പയോടു ബഹുമാനവും സ്നേഹവും വിധേയത്വവും മാത്രമേയുള്ളൂവെന്നുമായിരിന്നു കര്‍ദ്ദിനാളിന്റെ മറുപടി. 88 വയസ്സുള്ള കര്‍ദ്ദിനാള്‍ കമില്ലോ, ഇറ്റാലിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ തലവനായി ഒരു പതിറ്റാണ്ട് സേവനം ചെയ്ത വ്യക്തി കൂടിയാണ്.
Image: /content_image/News/News-2019-11-07-04:37:11.jpg
Keywords: ആമസോ, ബ്രഹ്മച
Content: 11621
Category: 7
Sub Category:
Heading: ശാസ്ത്രം എല്ലാ അത്ഭുതങ്ങള്‍ക്കും അപ്പുറത്താണെന്ന ചിന്ത തന്നെ തെറ്റ്
Content: ശാസ്ത്രം എല്ലാ അത്ഭുതങ്ങള്‍ക്കും അപ്പുറത്താണെന്ന ചിന്ത തന്നെ തെറ്റ്. നമ്മുടെ യുക്തിക്ക് അപ്പുറത്ത് സംഭവിക്കുന്ന കാര്യങ്ങള്‍- നമ്മുക്ക് അറിയാത്ത കാരണം കൊണ്ട് ഒരു കാര്യം സംഭവിക്കുമ്പോള്‍ അത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നന്നതല്ലാതെ അത് അത്ഭുതം കൊണ്ട് സംഭവിക്കാവുന്നതാണെന്ന് നമ്മില്‍ പലരും അംഗീകരിക്കാറില്ല. ഇത് തന്നെ തെറ്റാണ്. പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടു രോഗസൌഖ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നിരാകരിക്കുന്നവര്‍ക്കും ദൈവീക അസ്ഥിത്വത്തെ തള്ളിക്കളയുന്നവര്‍ക്കും ആഴത്തിലുള്ള ഓര്‍മ്മപ്പെടുത്തലുമായി ശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ സി. രാധാകൃഷ്ണന്‍ സാര്‍.
Image: /content_image/Videos/Videos-2019-11-07-04:57:11.jpg
Keywords: ശാസ്ത്ര
Content: 11622
Category: 1
Sub Category:
Heading: ഇറാഖിലെ സമര പോരാളികള്‍ക്ക് പിന്തുണയുമായി കർദ്ദിനാൾ സാക്കോ തഹ്‌രീർ ചത്വരത്തില്‍
Content: ബാഗ്ദാദ്: അഴിമതി, തൊഴിലില്ലായ്മ, സർക്കാരിനു മേലുള്ള ഇറാന്റെ സ്വാധീനം തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചു ബാഗ്ദാദിൽ സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന ഇറാഖി പൗരന്മാർക്ക് പിന്തുണയുമായി കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ ബാഗ്ദാദിലെ തഹ്‌രീർ ചതുരം സന്ദർശിച്ചു. സഹായമെത്രാന്മാരോടും ഏതാനും വൈദികരോടും ഒപ്പമാണ് കര്‍ദ്ദിനാള്‍ സമരമേഖല സന്ദര്‍ശിച്ചത്. പ്രക്ഷോഭകാരികളുമായും, അവരെ പിന്തുണയ്ക്കുന്നവരുമായും ചർച്ച നടത്തിയ കർദ്ദിനാൾ സാക്കോ, വിഭാഗീയ ചിന്ത മാറ്റിവെച്ച് ഇറാഖിന്റെ ദേശീയത വീണ്ടെടുത്ത് മാതൃരാജ്യം- ശ്രേഷ്ഠവും, അമൂല്യവുമാണെന്ന് തെളിയിച്ച യുവാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനാണ് എത്തിയതെന്ന് പറഞ്ഞു. രാഷ്ട്രീയക്കാർക്ക് പോലും ചെയ്യാൻ സാധിക്കാത്തത് പ്രക്ഷോഭകാരികൾക്ക് സാധിച്ചെന്നും, നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് ഭരണം ക്രിയാത്മകമാകണമെന്ന പ്രക്ഷോഭകാരികളുടെ ന്യായമായ ആവശ്യം സർക്കാർ ശ്രവിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിൽ മരണമടയുകയും, പരിക്കേൽക്കുകയും ചെയ്ത പട്ടാളക്കാർക്കും, പൗരന്മാർക്കും വേണ്ടി സ്വാതന്ത്ര്യ സ്മാരകത്തിനു മുന്നിൽ പ്രത്യേക പ്രാര്‍ത്ഥനയും കര്‍ദ്ദിനാള്‍ നടത്തി.
Image: /content_image/News/News-2019-11-07-06:25:27.jpg
Keywords: ഇറാഖ
Content: 11623
Category: 9
Sub Category:
Heading: വചനാധിഷ്ഠിത ജീവിതത്തിന്റെ പ്രായോഗിക വശങ്ങളുമായി കുട്ടികൾക്കും ടീനേജുകാർക്കുമായി 9 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: വ്യക്തി ജീവിതത്തിൽ ദൈവവചനങ്ങൾ പ്രായോഗികമാക്കുകവഴി ജീവിത വിജയം പ്രാപിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 9 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കായി പ്രത്യേക കൺവെൻഷൻ. കുട്ടികൾക്ക് പ്രത്യേകമായി കുമ്പസാരിക്കുവാനും കൂടാതെ സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ടാതിരിക്കും. ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കൺവെൻഷൻ. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# Bethel Convention Centre <br> Kelvin way <br> West Bromwich <br> Birmingham <br> B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ ‭07506 810177‬ <br> അനീഷ് ‭07760 254700‭ <br> ബിജുമോൻ മാത്യു ‭07515 368239‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267 <br> ജോബി ഫ്രാൻസിസ് ‭07588 809478‬.
Image: /content_image/Events/Events-2019-11-07-07:17:31.jpg
Keywords: രണ്ടാം ശനി
Content: 11624
Category: 13
Sub Category:
Heading: അമേരിക്കയില്‍ ആരാധന പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന സമൂഹങ്ങള്‍ വിജയപാതയില്‍
Content: ഡെട്രോയിറ്റ്: ആരാധന പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന വിശ്വാസി സമൂഹങ്ങളുടെ വളക്കൂറുള്ള മണ്ണായി അമേരിക്ക മാറുകയാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. പരമ്പരാഗത ലത്തീന്‍ ആരാധനാക്രമത്തെ മുറുകെപ്പിടിക്കുന്ന വിശ്വാസികളുടേയും, ഇടവകകളുടേയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്നാണ് ആരാധനാപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന അപ്പസ്തോലിക പൗരോഹിത്യ സമൂഹമായ ‘പ്രീസ്റ്റ്ലി ഫ്രറ്റേര്‍ണിറ്റി ഓഫ് സെന്റ്‌ പീറ്റര്‍’ (എഫ്.എസ്.എസ്.പി) പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമേരിക്കയിലെ എഫ്.എസ്.എസ്.പിയുടെ നേതൃത്വത്തിലുള്ള ഇടവക ദേവാലയങ്ങളില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചില ദേവാലയങ്ങള്‍ മുന്‍പത്തെ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലേറെ വര്‍ദ്ധനവാണ് കാഴ്ചവെച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോയിലെ സെന്റ്‌ വിറ്റൂസ് കത്തോലിക്ക ദേവാലയമാണ് കണക്കുകള്‍ പ്രകാരം മുന്നിട്ട് നില്‍ക്കുന്നത്. 2018-നെ അപേക്ഷിച്ച് സെന്റ്‌ വിറ്റൂസ് ദേവാലയത്തില്‍ വരുന്ന വിശ്വാസികളുടെ എണ്ണം 250-ല്‍ നിന്നും 500 ആയി വര്‍ദ്ധിച്ചു. സാന്‍ ഡിയഗോയിലെ സെന്റ്‌ ആന്നെ കത്തോലിക്കാ ദേവാലയത്തില്‍ വരുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 800 ആയിരുന്നത് ഈ വര്‍ഷം ആയിരത്തിലധികമായി ഉയര്‍ന്നുവെന്നത് ശ്രദ്ധേയമാണ്. എഫ്.എസ്.എസ്.പി അപ്പോസ്തലേറ്റിന്റെ വടക്കേ അമേരിക്കയിലെ ആദ്യത്തെ ദേവാലയമായ മാറ്റര്‍ ഡേയി കത്തോലിക്കാ ഇടവകയിലെ വിശ്വാസികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 1,250 ആയിരുന്നത് ഈ വര്‍ഷം 1,550 ആയും, അറ്റ്ലാന്റയിലെ സെന്റ്‌ ഫ്രാന്‍സിസ് കത്തോലിക്കാ ദേവാലയത്തില്‍ 460 ആയിരുന്നത് 600 ആയും ഉയര്‍ന്നു. ഫ്ലോറിഡയിലും സമാനമായ വര്‍ദ്ധനവാണ് എഫ്.എസ്.എസ്.പി അപ്പസ്തോലേറ്റ് കാഴ്ചവെച്ചിരിക്കുന്നത്. നേപ്പിള്‍സില്‍ അപ്പസ്തോലേറ്റ് ആരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശ്വാസികളുടെ എണ്ണത്തില്‍ ഇരുപതു ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. എഫ്.എസ്.എസ്.പി പോലെ തിരുസഭ പാരമ്പര്യ ആരാധനക്രമത്തെ മുറുകെ പിടിക്കുന്ന മറ്റ് സഭകള്‍ക്കും സമാനമായ വര്‍ദ്ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. തങ്ങളുടെ പരമ്പരാഗത അപ്പസ്തോലേറ്റിന്റെ ഫലഭൂയിഷ്ടമായ മണ്ണാണ് അമേരിക്കയെന്നു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെറും 13 അപ്പസ്തോലേറ്റുമായി പ്രവര്‍ത്തനമാരംഭിച്ച ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റ് ദി കിംഗ് സോവറിന്‍ പ്രീസ്റ്റ്’ (ഐ.സി.കെ.എസ്.പി) പറയുന്നു.
Image: /content_image/News/News-2019-11-07-07:37:34.jpg
Keywords: ആരാധന
Content: 11625
Category: 1
Sub Category:
Heading: ഇറാഖിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുതിയ ഘട്ടത്തില്‍: ദേവാലയങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രാമുഖ്യം
Content: ക്വാരഖോഷ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശ കാലത്ത് ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ പുനരധിവാസത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചുവെന്ന് അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍). ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് നിനവേ സന്ദര്‍ശന മധ്യേ എ.സി.എന്‍ സെക്രട്ടറി ജനറല്‍ ഫിലിപ്പ് ഒസോറസാണ് ഇറാഖിലെ തങ്ങളുടെ പദ്ധതിയുടെ പുതിയ ഘട്ടം ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്. കുര്‍ദ്ദിസ്ഥാനിലെ താത്ക്കാലിക ജീവിതം മതിയാക്കി മടങ്ങിയെത്തിയ ഇറാഖി ക്രൈസ്തവരില്‍ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും നിറയുന്നതിനായി പ്രാദേശിക ദേവാലയങ്ങളുടെയും പള്ളിവക സ്വത്തുക്കളുടേയും പുനര്‍ നിര്‍മ്മാണവും, അറ്റകുറ്റപ്പണികളുമാണ് പുതിയ ഘട്ടത്തിലെ പ്രധാന ദൗത്യം. നിനവേ പുനര്‍നിര്‍മ്മാണ സമിതിയുടെ (എന്‍.ആര്‍.സി) യോഗത്തില്‍ പങ്കെടുത്ത കല്‍ദായ, സിറിയന്‍ കാത്തലിക്, സിറിയന്‍ ഓര്‍ത്തഡോക്സ് തുടങ്ങിയ സഭകളില്‍ നിന്നുള്ള പുരോഹിതരോട് ഇറാഖിനോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം ഒസോറസ് തുറന്നു പ്രഖ്യാപിച്ചു. ഇറാഖിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയമായ ബഗേധായിലെ അല്‍ താഹിറ ദേവാലയമാണ് എ.സി.എന്നിന്റെ പുനര്‍ നിര്‍മ്മാണ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രധാന ദേവാലയം. ഏതാണ്ട് 5,60,000 ഡോളറാണ് ഈ ദേവാലയത്തിന്റെ ഉള്‍വശം പുനരുദ്ധരിക്കുന്നതിനായി എ.സി.എന്‍ ചിലവഴിക്കുക. സിറിയന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ധാരാളമായുള്ള യസീദി ക്രിസ്ത്യന്‍ പട്ടണമായ ബാഷിക്കായിലെ നാജെം അല്‍-മാഷ്രിക് ഹാളും തീയറ്ററും പുതുക്കി പണിയുന്നതിന് പത്തുലക്ഷം ഡോളറും സംഘടന അനുവദിച്ചിട്ടുണ്ട്. സിറിയന്‍ കാത്തലിക്, കല്‍ദായ, സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്ക് ഗുണകരമായ ഏതാണ്ട് 8,00,000 ഡോളര്‍ ചിലവുവരുന്ന പതിമൂന്നോളം വിവിധ പുനരധിവാസ പദ്ധതികള്‍ക്കാണ് എ.സി.എന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇറാഖിലെ വടക്കന്‍ മൊസൂള്‍, നിനവേ തുടങ്ങിയ ക്രിസ്ത്യന്‍ മേഖലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തെ ഭയന്ന്‍ ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരില്‍ 45 ശതമാനവും തിരികെയെത്തിയിട്ടുണ്ട്. കടകളും കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയെന്നത് തിരിച്ചെത്തുന്നവര്‍ക്ക് ആശ്വാസം പകരുകയാണ്. നിരവധി ഭവനങ്ങളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. മതബോധനം, റേഡിയോ, സ്കൂളുകള്‍ തുടങ്ങിയ സഭാ പ്രവര്‍ത്തനങ്ങളും സാധാരണഗതിയിലായി തുടങ്ങി. ഇത്രത്തോളം മാറ്റം കൊണ്ടുവരാന്‍ എയിഡ് റ്റുദി ചര്‍ച്ച് ഇന്‍ നീഡ്‌ കഴിഞ്ഞ നാളുകളില്‍ ശ്രമകരമായ പ്രവര്‍ത്തനമാണ് നടത്തിയത്. 2014 മുതല്‍ ഇറാഖിലെ ഭവനരഹിതരായ ക്രൈസ്തവര്‍ക്ക് വേണ്ടി 2.6 കോടി ഡോളറാണ് ഈ കത്തോലിക്കാ ഉപവി സംഘടന ചിലവഴിച്ചിരിക്കുന്നത്. 2086 ഭവനങ്ങള്‍ സംഘടന പുനര്‍നിര്‍മ്മിച്ച് നല്‍കി. മധ്യപൂര്‍വ്വേഷ്യയുടെ പുനരുദ്ധാരണത്തിനായി കത്തോലിക്ക സഭ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മഹത്തായ മാതൃകയായി മാറിയിരിക്കുകയാണ് ഈ സേവന ദൌത്യങ്ങള്‍.
Image: /content_image/News/News-2019-11-07-09:59:34.jpg
Keywords: ഇറാഖ
Content: 11626
Category: 14
Sub Category:
Heading: ആഗോള സഭ വിവരങ്ങള്‍ ഞൊടിയിടയില്‍: ‘കാത്തലിക് ജിയോഹബ്’ പ്രവര്‍ത്തനമാരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയിലെ വിവിധ രൂപതകളുടെ ഭൂസ്വത്ത്‌ സംബന്ധിച്ചും ഇടവക, അത്മായ, പുരോഹിത സംബന്ധിയായ വിവരങ്ങളും ഉള്‍കൊള്ളുന്ന സൗജന്യ ഭൂപടങ്ങളുമായി ‘കാത്തലിക് ജിയോഹബ്’ പ്രവര്‍ത്തമാരംഭിച്ചു. അമേരിക്കയിലെ സന്നദ്ധ ഡിജിറ്റല്‍ മാപ്പിംഗ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘ഗുഡ്ലാന്‍ഡ്’സിന്റെ പുതിയ വെബ്സൈറ്റിലാണ് ലോകമെങ്ങുമുള്ള കത്തോലിക്ക രൂപതകളുടേയും, ഇടവകകളുടേയും അതിര്‍ത്തികള്‍, വിശ്വാസികളുടെ എണ്ണം, ഇടവക ജനങ്ങളും പുരോഹിതരും തമ്മിലുള്ള അനുപാതം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ‘ഗുഡ് ലാന്‍ഡ്’സിന്റെ സ്ഥാപകയായ മോളി ബുര്‍ഹാന്‍സാണ് ഈ ആശയത്തിനു പിന്നില്‍. ആഗോള സഭ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ മനസ്സിലാക്കുവാനുള്ള ഒരു ‘പൊതു തട്ടകം’ എന്നാണ് കാത്തലിക് ജിയോഹബ്ബിനെ ബുര്‍ഹാന്‍സ് വിശേഷിപ്പിക്കുന്നത്. ഭൂശാസ്ത്രപരമായ വിവര സാങ്കേതികതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എസ്രിയുടെ ജി.ഐ.എസ് (ജിയോഗ്രാഫിക് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് സോഫ്റ്റ്‌വെയര്‍) സാങ്കേതികവിദ്യയാണ് മാപ്പുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, സെന്‍ട്രല്‍ ഓഫീസ് ഫോര്‍ ചര്‍ച്ച് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വത്തിക്കാന്‍ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ക്ക് പുറമേ, ‘കത്തോലിക്ഹൈരാര്‍ക്കി.ഓര്‍ഗ്’ എന്ന വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങളും ഭൂപടങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ലത്തീന്‍ സഭാവിവരങ്ങള്‍ക്ക് പുറമേ ഏതാനും പൗരസ്ത്യ സഭാ വിവരങ്ങള്‍ അടങ്ങുന്ന ഭൂപടങ്ങളും ലഭ്യമാണ്. വൈദികരുടെ എണ്ണക്കുറവാണ് തങ്ങളുടെ ഭൂപടങ്ങളില്‍ നിന്നും വ്യക്തമായ പ്രധാന കാര്യമെന്ന് ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തില്‍ മോളി ബുര്‍ഹാന്‍സ് പറഞ്ഞു. അമേരിക്കയില്‍ ശരാശരി 1875 വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ വീതമുള്ളപ്പോള്‍, ലോകത്തിന്റെ ദക്ഷിണ മേഖലകളില്‍ പതിനായിരത്തോളം വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ മാത്രമുള്ള സ്ഥലങ്ങളുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ സൈറ്റ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബുര്‍ഹാന്‍സ്. കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ക്ലൈമറ്റ് ആക്ഷന്‍ ഉച്ചകോടിയില്‍ പ്രത്യേക പുരസ്കാരം ബുര്‍ഹാന്‍സ് കരസ്ഥമാക്കിയിരിന്നു.
Image: /content_image/TitleNews/TitleNews-2019-11-07-12:08:41.jpg
Keywords: കത്തോ
Content: 11627
Category: 1
Sub Category:
Heading: യു‌കെയില്‍ മലയാളി വൈദികന്‍ അന്തരിച്ചു
Content: നോര്‍ത്താംപ്ടണ്‍: യു‌കെയിലെ നോര്‍ത്താംപ്ടണ്‍ രൂപതക്കു കീഴിലുള്ള ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തുവരികയായിരിന്ന മലയാളി വൈദികന്‍ അന്തരിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയര്‍ക്കുന്നം സ്വദേശിയായ ഫാ. വില്‍സണ്‍ കൊറ്റത്തില്‍ എം‌എസ്‌എഫ്‌എസ് (51) ആണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചത്. കെറ്ററിങ്ങിലെ സെന്റ്‌ എഡ്‌വേര്‍ഡ്സ് ഇടവക ഉത്തരവാദിത്വത്തോടൊപ്പം സെന്‍റ് ഫൌസ്റ്റീന മിഷന്റെ ഡയറക്ടറായും സേവനം ചെയ്തിരിന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. വൈദികന്റെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 നു കേറ്ററിങ്ങിൽ (St. Edward's Church, Kettering, NN 157 QQ) മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വി. ബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടക്കും. #{red->none->b->വന്ദ്യ വൈദികന് പ്രവാചക ശബ്ദം കുടുംബത്തിന്റെ ആദരാഞ്ജലികള്‍ ‍}#
Image: /content_image/News/News-2019-11-07-11:48:26.jpg
Keywords: യു‌കെ, ബ്രിട്ട
Content: 11628
Category: 18
Sub Category:
Heading: പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം നടന്നു
Content: കാക്കനാട്: സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. സിറോ മലബാര്‍ സഭയുടെ ക്ലെര്‍ജി കമ്മീഷനാണ് സംഗമം സംഘ ടിപ്പിച്ചത്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ അധ്യക്ഷതയില്‍ നടന്ന ജൂബിലി സമ്മേളനത്തില്‍ ജൂബിലേറിയന്മാര്‍ തങ്ങളുടെ പരോഹിത്യ ജീവിത അനുഭവങ്ങള്‍ പങ്കുവച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ക്ലെര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കമ്മീഷന്‍ അംഗം ചങ്ങനാശേരി സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തെ തുടര്‍ന്ന് മെത്രാന്മാരും ജൂബിലറിയൻസും ചേർന്ന് ഫോട്ടോയെടുത്തു. തുടര്‍ന്ന് അര്‍പ്പിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. മെത്രാന്മാരും ജുബിലേറിയൻസും സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കേക്ക് മുറിച്ചു ജൂബിലിയുടെ സന്തോഷം പങ്കുവയ്ക്കുകയും എല്ലാവരും സ്നേഹവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. വളരെ നാളുകള്‍ക്കു ശേഷം ഒരുമിച്ചു പഠിച്ചവരെ കണ്ടതിന്‍റെയും പരസ്പരം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിച്ചതിന്‍റെയും സന്തോഷം ജൂബിലി ആഘോഷിക്കുന്ന വൈദികര്‍ എടുത്തു പറഞ്ഞു. ക്ലെര്‍ജി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജി കല്ലിങ്ങല്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍, സി. ജോയ്ന എം.എസ്. ജെ., മൗണ്ട് സെ. തോമസിലെ വൈദികര്‍, സിസ്റ്റേഴ്സ് മറ്റു ശുശ്രൂഷകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈദികരുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്ന വിവിധ പരിപാടികള്‍ ക്ലെര്‍ജി കമ്മിഷന്‍ വര്‍ഷത്തിലുടനീളം സംഘടിപ്പിച്ചു വരുന്നു. പൗരാഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം, വൈദികപട്ടം സ്വീകരിക്കുന്നതിനൊരുങ്ങുന്ന ഡീക്കന്മാരുടെ സംഗമം എന്നിവയും ക്ലെര്‍ജി കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ അടുത്ത ആഴ്ചകളില്‍ നടത്തുന്നതാണ്.
Image: /content_image/India/India-2019-11-07-13:44:50.jpg
Keywords: വൈദിക
Content: 11629
Category: 13
Sub Category:
Heading: സുവിശേഷപ്രഘോഷണ മിഷൻ ധ്യാനങ്ങളുമായി ഫിയാത്ത് മിഷൻ
Content: ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് പകര്‍ന്ന് നല്‍കുവാന്‍ സഹായിക്കുന്ന സുവിശേഷപ്രഘോഷണ മിഷൻ ധ്യാനങ്ങളുമായി ഫിയാത്ത് മിഷൻ. ഇന്ത്യയിലെ മിഷൻ പ്രദേശങ്ങളിൽ പോയി ഏതാനും മാസത്തേയ്‌ക്കോ, വര്‍ഷത്തേയ്‌ക്കോ, ജീവിതകാലം മുഴുവനുമോ, മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലോ, മറ്റ് ദൈവീകശുശ്രൂഷകളിലോ ഏര്‍പ്പെടാന്‍ തയ്യാറുള്ളവരെ ഒരുക്കുന്നതിനായിട്ടുള്ളതാണ് ഈ ധ്യാനങ്ങൾ. റിട്ടയര്‍മെന്റ ് ചെയ്ത വ്യക്തികള്‍ക്ക് സുവിശേഷവേലയുമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ധ്യാനങ്ങള്‍ ഏറെ സഹായകരമാണ്. അടുത്ത മിഷന്‍ ധ്യാനങ്ങള്‍ ഡിസംബര്‍ 15-19, ഫെബ്രുവരി 16-20. താല്‍പര്യമുള്ളവര്‍ക്ക് മിഷന്‍ ധ്യാനങ്ങളെല്ലാം സൗജന്യമായി പങ്കെടുക്കാം. കോഴിക്കോട് മരുതോങ്കര മരിയഗിരി സെന്ററിലാണ് ധ്യാനങ്ങളെല്ലാം നടത്തപ്പെടുന്നത്. ➤ കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിയാത്ത്മിഷൻ, മരിയഗിരി, മരുതോങ്കര പി.ഒ, കുറ്റ്യാടി, കോഴിക്കോട്. ➤ മനോജ് കുറ്റ്യാടി - 9645530783, 8606963035
Image: /content_image/Events/Events-2019-11-07-17:12:59.jpg
Keywords: ഫിയാത്ത