Contents
Displaying 11271-11280 of 25160 results.
Content:
11590
Category: 1
Sub Category:
Heading: ബാഗ്ദാദിലെ പ്രക്ഷോഭം ഇറാഖി ക്രൈസ്തവരുടെ ഭാവി നിർണയിക്കും?
Content: ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോൾ ക്രൈസ്തവ വിശ്വാസികളുടെ പ്രതീക്ഷകളും, ആശങ്കകളും ഒരുപോലെ വർദ്ധിക്കുന്നു. 'വിപ്ലവം' എന്ന് വിളിക്കപ്പെടുന്ന പ്രസ്തുത പ്രക്ഷോഭങ്ങൾ ക്രൈസ്തവ വിശ്വാസികളുടെ ഭാവി നിർണയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാഗ്ദാദ് പ്രക്ഷോഭകാരികൾ ഉയർത്തുന്ന തൊഴിലില്ലായ്മ, അഴിമതി, സർക്കാറിനുമേലുള്ള ഇറാന്റെ സ്വാധീനം തുടങ്ങിയ അതേ പ്രശ്നങ്ങൾ തന്നെയാണ് ക്രൈസ്തവരും നേരിടുന്നത്. ഈ കാരണങ്ങൾ കൊണ്ടുതന്നെ തെരുവിലിറങ്ങിയില്ലെങ്കിലും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുൾപ്പെടെ പ്രക്ഷോഭകാരികൾക്ക് യുവജനങ്ങളായ ക്രൈസ്തവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. സമരം വിജയം കണ്ടാല്‍ ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത അരക്ഷിതാവസ്ഥക്ക് മാറ്റം കൊണ്ടുവരുമെന്നും പരാജയപ്പെട്ടാല്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകുമെന്നാണ് പൊതുവിലുള്ള നിരീക്ഷണം. ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഉത്തര ഇറാഖ് ബാഗ്ദാദിൽ നിന്നും ഏറെ അകലെയാണ്. വിവിധ മതങ്ങൾ തമ്മിൽ ഐക്യത്തിലായിരിക്കും പ്രക്ഷോഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയെന്ന് നേതൃത്വ നിര പറഞ്ഞിട്ടുണ്ടെങ്കിലും ഷിയാ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ഒന്‍പതു പ്രവിശ്യകളിലായാണ് പ്രക്ഷോഭങ്ങൾ നടക്കുന്നുന്നത്. അതിനാൽ തന്നെ സുന്നി വിശ്വാസികളുടെയും, മറ്റു ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം നന്നേ കുറവാണ്. ക്രൈസ്തവർ വസിക്കുന്ന മൊസൂളിലെ തെരുവുകൾ നിശബ്ദമാണ്. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾ മൂലം ആളുകൾ മടുത്തുവെന്നും, ഇനിയാർക്കും യുദ്ധത്തിനു താൽപര്യമില്ലെന്നും മൊസൂൾ നിവാസികൾ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്താൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തങ്ങൾ പിന്തുണക്കുകയാണെന്ന് സർക്കാരും, സൈന്യവും ചിന്തിക്കാൻ സാധ്യതയുണ്ടെന്നും അത് കൂടുതൽ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ഇതിനിടെ ക്രൈസ്തവ ദേവാലയങ്ങൾ സമാധാന ആഹ്വാനവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-11-02-05:55:22.jpg
Keywords: ഇറാഖ

11591
Category: 9
Sub Category:
Heading: വചനം മാംസമാകാൻ വീണ്ടും ബഥേൽ. സോജിയച്ചൻ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന്: അനുഗ്രഹമേകാൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ
Content: ബർമിംങ്‌ഹാം: പരിശുദ്ധാത്മ കൃപയാൽ ദൈവവചനങ്ങൾ മാംസംധരിച്ച് അത്ഭുതരോഗശാന്തിയിലൂടെയും ജീവിത നവീകരണത്തിലൂടെയും അനേകരെ യേശുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 9 ന് ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോൾ അതിന്റെ പിന്നിൽ ഉപകരണമാക്കി ദൈവം വളർത്തുന്ന സെഹിയോൻ മിനിസ്ട്രിയിലൂടെ ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിൽ ഇത്തവണ ഫാ.ഷൈജു നടുവത്താനിയിൽ, ഫാ. ടോം മുളഞ്ഞനാനി വി.സി, ഫാ. രാജൻ ഫൗസ്തോ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റൽ ഇവാഞ്ചലിസ്റ് എന്ന പുസ്തകവും വളർച്ചയുടെ പാതയിൽ കുട്ടികൾക്ക് വഴികാട്ടിയാവുന്നു. ഇതിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നവമ്പർ 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ജോൺസൺ 07506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ബിജു അബ്രഹാം- 07859890267
ജോബി ഫ്രാൻസിസ് 07588 809478.
Image: /content_image/Events/Events-2019-11-02-06:37:51.jpg
Keywords: സ്രാമ്പി

11592
Category: 18
Sub Category:
Heading: 'എല്ലാവര്‍ക്കും ഭക്ഷണം': പദ്ധതിയുമായി താമരശേരി മരിയന്‍ പ്രോലൈഫ് മൂവ്‌മെന്‍റ്
Content: തിരുവമ്പാടി: താമരശേരി രൂപത മരിയന്‍ പ്രോ ലൈഫ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന 'എല്ലാവര്‍ക്കും ഭക്ഷണം' എന്ന 'മന്ന' പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം സീറോ മലബാര്‍ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബിഷപ്പ് എമിരറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പിളിക്ക് മന്ന ഫലകം നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. തിരുവന്പാടി ഇടവകയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ' വിശപ്പു രഹിത താമരശേരി രൂപത' എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് 'ജീവന്റെ സംരക്ഷണത്തിനും സമൃദ്ധിക്കും വേണ്ടി' എന്ന മുദ്രാവാക്യത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ പ്രോലൈഫ് മൂവ്‌മെന്റ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. തിരുവന്പാടി ഇടവകയില്‍ ആരംഭിച്ച മന്ന പദ്ധതി വരും മാസങ്ങളില്‍ രൂപതയുടെ മറ്റു ഇടവകകളിലും നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍. റെമിജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. മന്ന പദ്ധതി ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണെങ്കിലും വിശപ്പു രഹിത താമരശേരി രൂപത യാഥാര്‍ത്ഥ്യമാകാന്‍ തങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മരിയന്‍ പ്രോലൈഫ് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തിരുവന്പാടി ഇടവകയില്‍ നിന്ന് തെരഞ്ഞെടുത്ത 20 കുടുംബങ്ങള്‍ക്ക് പ്രതിമാസം 1500 രൂപയുടെ ഭക്ഷ്യ വസ്തുകളാണ് നല്‍കുക.
Image: /content_image/News/News-2019-11-02-07:30:57.jpg
Keywords: ഭക്ഷണ

11593
Category: 10
Sub Category:
Heading: ദേവാലയം സംരക്ഷിക്കുവാന്‍ മുട്ടിന്മേല്‍ നിന്നു മനുഷ്യമതില്‍ തീര്‍ത്ത് ചൈനീസ് ക്രൈസ്തവര്‍
Content: ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ചൈനയില്‍ സര്‍ക്കാര്‍, ക്രൈസ്തവ ദേവാലയം തകര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ദേവാലയത്തിന് ചുറ്റും മനുഷ്യ മതില്‍ തീര്‍ത്തുക്കൊണ്ട് വിശ്വാസികളുടെയും വൈദികരുടെയും പ്രതിരോധം. ചൈനയുടെ വടക്ക് ഭാഗത്തുള്ള ഹെബേയി ജില്ലയിലെ ഗുവാന്റാവോയിലെ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന വു ഗാവോ സാങ് ദേവാലയം മതിയായ അനുമതിയില്ലെന്ന് പറഞ്ഞുകൊണ്ട് തകര്‍ക്കുവാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിശ്വാസികള്‍ ഒന്നടങ്കം സംഘടിച്ചത്. കടുത്ത മതപീഡനങ്ങള്‍ക്കിടയിലും ചൈനീസ് കത്തോലിക്കരുടെ വിശ്വാസ തീക്ഷ്ണതയുടെ ഉദാഹരണമായി മാറുകയാണ് ഈ സംഭവം. വൈദികര്‍ അധികാരികളുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചുവെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒക്ടോബര്‍ 31 വ്യാഴാഴ്ച ദേവാലയത്തിന് ചുറ്റും മുട്ടിന്മേല്‍ നിന്നുകൊണ്ട് ഉപവാസവുമായി വിശ്വാസികള്‍ പ്രതിരോധ മതില്‍ തീര്‍ത്തത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2017 സെപ്റ്റംബറില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നതിനു ശേഷം മതിയായ രേഖകള്‍ ഇല്ലെന്നു ആരോപിച്ച് നിരവധി ദേവാലയങ്ങളാണ് തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന വത്തിക്കാന്‍-ചൈന കരാര്‍ ഫലത്തില്‍ സഭാവിശ്വാസികളെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാരിന് പ്രോത്സാഹനം നല്‍കുന്നതാണെന്ന്‍ വിശ്വാസികള്‍ക്കിടയില്‍ സംസാരമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ തങ്ങള്‍ക്ക് വത്തിക്കാന്റെ പിന്തുണയുണ്ടെന്ന് പറഞ്ഞുകൊണ്ട് നാല്‍പ്പതോളം ദേവാലയങ്ങള്‍ കൂടി തകര്‍ക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ ഉണ്ടാക്കിയെങ്കിലും ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Image: /content_image/News/News-2019-11-02-08:19:25.jpg
Keywords: ചൈന, ചൈനീ

11594
Category: 13
Sub Category:
Heading: സകല മരിച്ചവരുടെയും തിരുനാള്‍ ഹൃസ്വമായ ഈ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുവാനുള്ള സമയം: വിശ്വാസികളോട് ഫിലിപ്പീന്‍സ് കൊട്ടാരം
Content: മനില: സകല പരേതാത്മാക്കളുടെയും ഓര്‍മ്മയാചരണത്തില്‍ കത്തോലിക്ക വിശ്വാസികള്‍ക്കൊപ്പം പങ്കുചേര്‍ന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും, കാര്യാലയവുമായ മലാക്കനാങ്ങ് കൊട്ടാരവും. സകല മരിച്ചവരുടെയും തിരുനാള്‍ ഹൃസ്വമായ ഈ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുവാനുള്ള സമയമാണെന്നു പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവായ സാല്‍വഡോര്‍ പനേലോ തന്റെ പ്രസ്താവനയിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡ്യുട്ടര്‍ട്ടെയും മരിച്ചവരുടെ ഓര്‍മ്മയാചരണ ദിന സന്ദേശം നല്‍കുകയുണ്ടായി. നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുമായി ചിലവിട്ട നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സൃഷ്ടാവിനൊപ്പം ചേര്‍ന്ന അവര്‍ക്കായി നമ്മുടെ പ്രാര്‍ത്ഥനയും സ്നേഹവും നല്‍കുവാനും, അവരുടെ സംരക്ഷണത്തിനായി ദൈവത്തോട് അപേക്ഷിക്കുവാനുള്ള അവസരമാക്കി മാറ്റണമെന്നാണ് മലാക്കനാങ്ങ് കൊട്ടാരത്തിനുവേണ്ടി പനേലോ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാത്രമല്ല, ഹൃസ്വമായ ഈ ലോക ജീവിതത്തെക്കുറിച്ച് ഓര്‍ക്കുവാനും, ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കുവാനും ജീവിച്ചിരിക്കുന്നവരെ ഓര്‍മ്മിപ്പിക്കുവാനുള്ള അവസരം കൂടിയാണ് സകല ആത്മാക്കളുടേയും ദിനമെന്നും പനേലോ പറഞ്ഞു. മരിച്ചവര്‍ക്കുള്ള ദിനത്തില്‍ നന്മയും, കരുണയും, ക്ഷമയുമുള്ളവരായിരിക്കുന്നതിനൊപ്പം, സമൂഹത്തില്‍ നാം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുത്തുന്ന ശക്തിയായി തീരുകയും, പരസ്പരം സ്നേഹിക്കുകയും ചെയ്യാം. നമ്മെ വിട്ടുപിരിഞ്ഞവരെ പ്രിയപ്പെട്ടവരേ ഓര്‍മ്മിക്കുകയും അവരുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അവസരത്തില്‍, നമ്മുടെ നിത്യജീവിതത്തില്‍ നമ്മളെ നയിച്ചു കൊണ്ടിരിക്കുന്ന വിശുദ്ധരുടെ സ്തുത്യര്‍ഹമായ ജീവിതങ്ങളെക്കുറിച്ചും ഓര്‍ക്കണമെന്ന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡൂട്ടര്‍ട്ടെ തന്റെ സകല ആത്മാക്കളുടേയും ദിന സന്ദേശത്തിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ബാങ്കോക്കില്‍വെച്ച് നടക്കുന്ന 35-മത് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ (ASEAN) ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ പോകേണ്ടതിനാല്‍ ഒക്ടോബര്‍ 31-ന് ഡൂട്ടര്‍ട്ടെ തന്റെ മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ദവാവോ സിറ്റിയിലെ കത്തോലിക്കാ സെമിത്തേരിയില്‍ നേരിട്ടെത്തി കല്ലറ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2019-11-02-10:41:35.jpg
Keywords: മരിച്ചവരുടെയും തിരുനാ, ദണ്ഡ

11595
Category: 13
Sub Category:
Heading: ഐഎസ് വധിച്ച ഇറാഖി രക്തസാക്ഷികളുടെ നാമകരണം: രൂപതാതല നടപടി പൂര്‍ത്തിയായി
Content: വത്തിക്കാന്‍ സിറ്റി/ ബാഗ്ദാദ്: ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറാഖിലെ ബാഗ്ദാദിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന കൂട്ടക്കുരുതിയില്‍ മരണം വരിച്ച രണ്ടു വൈദികര്‍ ഉള്‍പ്പെടെ 48 ദൈവദാസരുടെ രക്ഷസാക്ഷിത്വം സംബന്ധിച്ച പഠനം പ്രാദേശിക സഭ പൂര്‍ത്തിയാക്കി വത്തിക്കാന് കൈമാറി. ഒക്ടോബര്‍ 31 വ്യാഴാഴ്ചയാണ് ഇവരുടെ ജീവിതവിശുദ്ധി തെളിയിക്കുന്ന റിപ്പോര്‍ട്ടും, അതിനെ പിന്‍തുണയ്ക്കുന്ന തെളിവുകളും രേഖകളും വത്തിക്കാനു സമര്‍പ്പിച്ചതെന്ന് പോസ്റ്റുലേറ്റര്‍, ഡോ. ലൂയി എസ്കലാന്തെ പ്രസ്താവനയിലൂടെ അറിയിച്ചു. 2010 ഒക്ടോബര്‍ 31നാണ് ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സ് ബാഗ്ദാദിലെ, വിമോചന നാഥയുടെ (Our Lady of Deliverance) നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയം ദിവ്യബലിമദ്ധ്യേ ആക്രമിക്കുകയായിരിന്നു. ദിവ്യബലി അര്‍പ്പിച്ചിരുന്ന ഫാ. തായര്‍ എന്ന വൈദികനും, കുമ്പസാര ശുശ്രൂഷ നല്‍കിക്കൊണ്ടിരിന്ന ഫാ. വാസിമും ആദ്യം കൊല്ലപ്പെട്ടു. തുടര്‍ന്ന് ദിവ്യബലിയില്‍ പങ്കെടുത്തിരുന്ന വിശ്വാസി സമൂഹത്തിലേയ്ക്ക് തീവ്രവാദികള്‍ പലവട്ടം ബോംബുകള്‍ വര്‍ഷിക്കുകയായിരിന്നു. അക്രമണ സമയത്ത് 150 പേര്‍ ദേവാലയത്തില്‍ ഉണ്ടായിരിന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 46 പേര്‍ അന്നു ദാരുണമായി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍3 മാസംവരെ പ്രായമുള്ള കുട്ടിയും, ഗര്‍ഭിണിയായ അമ്മയും 11 വയസ്സുവരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നു. 48 ദൈവദാസരുടെയും ജീവസമര്‍പ്പണം വിശ്വാസത്തെ പ്രതിയാണെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും വിവരണങ്ങളുമാണ് കൂട്ടക്കുരുതിയുടെ വാര്‍ഷികനാളില്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന് സമര്‍പ്പിച്ചത്. തീവ്രവാദികള്‍ തിരഞ്ഞെടുത്തു കൊലചെയ്ത, ദിവ്യബലിയില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളെ വിശുദ്ധരുടെ ഗണത്തിലേയ്ക്കും സഭയിലെ രക്തസാക്ഷികളുടെ കൂട്ടായ്മയിലേയ്ക്കും ചേര്‍ക്കണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് രേഖകള്‍ കൈമാറ്റം ചെയ്തത്.
Image: /content_image/News/News-2019-11-02-13:23:47.jpg
Keywords: ഇറാഖി

11596
Category: 18
Sub Category:
Heading: മന്ത്രിസഭാ തീരുമാനം കേരള സമൂഹമനഃസാക്ഷിയോടുള്ള വെല്ലുവിളി: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
Content: കൊച്ചി: കലാലയ രാഷ്ട്രീയത്തിനു നിയമസാധുത നല്‍കുന്ന പുതിയ നിയമനിര്‍മാണത്തിനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹവും കേരളത്തിലെ സമൂഹമനഃസാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്നു കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്. കലാലയരാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി വിധിയെ മറികടക്കാനാണു സര്‍ക്കാര്‍ പുതിയനിയമം കൊണ്ടുവരുന്നത്. കേന്ദ്ര സര്‍വകലാശാലയും കല്‍പിത സര്‍വകലാശാലകളും സ്വാശ്രയകോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു നിയമപരിരക്ഷ നല്‍കുന്ന പുതിയ നിയമം കേരളത്തിലെ കലാലയങ്ങളെ കലാപശാലകളാക്കി മാറ്റും. ഈ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും നിയമപോരാട്ടം നടത്താനും ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി തീരുമാനിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, സിബി വലിയമറ്റം, മാത്യു ജോസഫ്, എം. ആബേല്‍, ഡി. ആര്‍. ജോസ്, ഷാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-11-03-00:55:48.jpg
Keywords: കാത്തലിക് ടീച്ചേ

11597
Category: 18
Sub Category:
Heading: സന്യാസ സമൂഹങ്ങളുടെ സേവനം മഹത്തരം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: ചങ്ങനാശേരി: മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസസമൂഹങ്ങളുടെ സേവനം മഹത്തരമാണെന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സവിശേഷ പ്രേഷിതമാസത്തിന്റെ ഭാഗമായി അതിരൂപത സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മിഷന്‍ സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഡയറക്ടര്‍ ഫാ.ജോബിന്‍ പെരുന്പളത്തുശേരി, അസി.ഡയറക്ടര്‍ ഫാ. അനീഷ് കുടിലില്‍, പ്രഫ. ജാന്‍സണ്‍ ജോസഫ്, സിസ്റ്റര്‍ ജെസ്ലിന്‍ ജെഎസ് എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ.ജോസഫ് ചെറിയന്പനാട്ട് എംഎസ്ടി സവിശേഷ പ്രേഷിതമാസം ഉദ്ദേശ്യവും ലക്ഷ്യവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. തുടര്‍ന്നു നടന്ന പാനല്‍ സെഷനില്‍ ഫാ.തോമസ് കുളത്തുങ്കല്‍, സിസ്റ്റര്‍ റോസ്‌ലിന്‍ എല്‍എസ്ഡപി എന്നിവര്‍ മിഷന്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ് മോഡറേറ്ററായിരുന്നു. സന്ദേശനിലയം പ്രസിദ്ധീകരിക്കുന്ന സ്‌നേഹിക്കാന്‍ പഠിക്കാം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മം മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുസ്തകത്തിന്റെ കോപ്പി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കലിനു നല്കി നിര്‍വഹിച്ചു.
Image: /content_image/India/India-2019-11-03-01:04:56.jpg
Keywords: വാണിയ

11598
Category: 11
Sub Category:
Heading: പാപ്പ പറഞ്ഞുവെന്ന പേരിൽ വ്യാജ തർജ്ജമയുമായി വീഡിയോ: സത്യം തുറന്നുക്കാട്ടി യുവ മലയാളി വൈദികന്‍
Content: റോം: ഫ്രാൻസിസ് മാർപാപ്പ ഇറ്റാലിയൻ ഭാഷയിൽ നൽകിയ സന്ദേശത്തിന്റെ വ്യാജ തർജ്ജമയുമായി ഇറങ്ങിയ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ മുന്നറിയിപ്പുമായി യുവവൈദികന്റെ പോസ്റ്റ്. പാപ്പ പറയുന്നതില്‍ നിന്നും പൂര്‍ണ്ണമായി വിഭിന്നമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വ്യാജ വീഡിയോ പ്രചരണം. ഈ സാഹചര്യത്തിൽ, റോമില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. മാത്യു ജിന്റോ മുരിയാന്‍കരി എന്ന മലയാളി വൈദികനാണ് ശരിയായ തർജ്ജമയും, വ്യാജ തർജ്ജമയും തമ്മിൽ താരതമ്യപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തു സത്യം തുറന്നുക്കാട്ടിയിരിക്കുന്നത്. തന്നെ അനുഗമിക്കരുതെന്നും, തന്റെ യഥാർത്ഥ ലക്ഷ്യമെന്നത് ഒരു ലോക മതം സൃഷ്ടിക്കുകയാണെന്നും മാർപാപ്പ പറയുന്നതായി വ്യാജ വീഡിയോയുടെ തർജ്ജമയിൽ കാണാം. സാബത്ത് ദിവസം ഞായറാഴ്ച ദിവസമല്ല മറിച്ച് ശനിയാഴ്ചയാണെന്നും വ്യാജ തർജ്ജമയിലുണ്ട്.എന്നാൽ യഥാർത്ഥത്തിൽ ഇതിൽനിന്നും തീർത്തും വിഭിന്നമാണ് മാർപാപ്പ നൽകിയ സന്ദേശം. ഹൃദയത്തിൻറെ ഭാഷയിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നു പറഞ്ഞതാണ് മാർപാപ്പയുടെ യഥാർഥ സന്ദേശം തുടങ്ങുന്നത്. ഹൃദയത്തിന്റെ ഭാഷ ലളിതവും, കൂടുതൽ വിശ്വാസ യോഗ്യവുമാണെന്നും മാർപാപ്പ പറയുന്നു. നമ്മൾ ഓരോരുത്തരും ചെയ്ത പാപങ്ങൾ നമ്മളെ പരസ്പരം അകറ്റിയെന്നും പാപ്പ വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചു.

നമുക്ക് പല പാരമ്പര്യങ്ങളും, സംസ്കാരങ്ങളുമാണ് ഉള്ളതെങ്കിലും നമ്മൾ സഹോദരരെ പോലെ പരസ്പരം കാണണമെന്നും പാപ്പ ഓർമിപ്പിച്ചു. സഹോദരൻ, സഹോദരനെ ആശ്ലേഷിക്കുന്നതു പോലെ ഞാനും നിങ്ങളെ ആശ്ലേഷിക്കുന്നുവെന്ന് പറഞ്ഞാണ് പാപ്പയുടെ യഥാർത്ഥ വീഡിയോ സന്ദേശം അവസാനിക്കുന്നത്. ഈ വാക്കുകളാണ് അജ്ഞാതനായ വ്യക്തി വളച്ചൊടിച്ചു പ്രചരിപ്പിച്ചത്. അതേസമയം ഫാ. മാത്യു ജിന്റോ മുരിയാന്‍കരിയുടെ സത്യം തുറന്നുക്കാട്ടികൊണ്ടുള്ള വീഡിയോയും ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
Image: /content_image/News/News-2019-11-03-01:59:19.jpg
Keywords: നുണ, വ്യാജ

11599
Category: 10
Sub Category:
Heading: സകല മരിച്ചവര്‍ക്കും വേണ്ടി ഭൂഗര്‍ഭ സെമിത്തേരിയില്‍ ബലിയര്‍പ്പിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ റോമാ നഗരപ്രാന്തത്തിലെ ഭൂഗര്‍ഭ സെമിത്തേരിയില്‍ പരേതാത്മാക്കള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 8.30-നാണ് പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള പാപ്പായുടെ ശുശ്രൂഷകള്‍ ആരംഭിച്ചത്. തന്റെ സന്ദേശത്തില്‍ ക്രൈസ്തവ രക്തസാക്ഷികളെ കുറിച്ച് പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ആദ്യ നൂറ്റാണ്ടിനെക്കാള്‍ ക്രൈസ്തവര്‍ ഇക്കാലഘട്ടത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. റോമിലെ നിരവധി രക്തസാക്ഷികളും, സഭാദ്ധ്യക്ഷന്മാരായ പാപ്പാമാരും അടക്കം ചെയ്യപ്പെട്ടിട്ടുള്ള ഭൂഗര്‍ഭ സിമിത്തേരിയായതിനാല്‍ പാപ്പ ബലിയര്‍പ്പണം നടത്തിയ പ്രിഷീല സെമിത്തേരിയെ “ഭൂഗര്‍ഭ സിമിത്തേരികളിലെ രാജ്ഞി”യെന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച റോമന്‍ കോണ്‍സുളിന്‍റെ ഭാര്യയായിരുന്നു പ്രിഷീല. പ്രഭു കുടംബത്തിലെ ഭൂസ്വത്തിന്‍റെ അവകാശിയായിരുന്ന പ്രിഷീല ക്രൈസ്തവ രക്തസാക്ഷികളെ അടക്കംചെയ്യുന്നതിനു ഇഷ്ടദാനമായി മാര്‍ബിള്‍ അറ നല്‍കിയതിനാല്‍ ഇന്നും “പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി” (Catecomb of Prischilla) എന്നാണ് ഈ പുണ്യസ്ഥാനം അറിയപ്പെടുന്നത്. നാലാം നൂറ്റാണ്ടില്‍ നൂറ്റാണ്ടില്‍ ക്രൈസ്തവ പീഡനം റോമില്‍ കെട്ടടങ്ങിയ കാലഘട്ടം വരെ പ്രിഷീലയുടെ പേരിലുള്ള ഭൂഗര്‍ഭ സിമിത്തേരി സജീവമായിരിന്നുവെന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2019-11-03-02:27:05.jpg
Keywords: ആത്മാ